- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസൽ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് പി ജയരാജൻ; ആർ എസ് എസിനെതിരെ സിപിഎം നേതാവ്
തലശേരി :സെയ്ദാർ പള്ളി യിലെ എൻ.ഡി.എഫ് പ്രവർത്തകന് ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സിപിഎം നേതാവ് പി ജയരാജൻ. വൈകിയെത്തിയ നീതിയാണിതെന്ന് പ്രതികരിച്ച ജയരാജൻ ഇത്രയും കാലം സിപിഎമ്മിനെതിരെ അന്വേഷണ ഏജൻസികൾ നടത്തിയത് വേട്ടയാടലാണെന്നും വിമർശിച്ചു.
ഫസൽ കൊല്ലപ്പെട്ടത് പെരുന്നാളിനോട് അടുത്ത ദിവസമായിരുന്നു. അന്ന് പ്രദേശത്ത് എൻ.ഡി.എഫ്-ആർ.എസ്.എസ് സംഘർഷം നിലനിന്നിരുന്നു. ആ സഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൊലപാതകം നടന്നതെന്നാണ് അന്ന് എൻ.ഡി.എഫും പ്രദേശത്തുള്ളവരും പറഞ്ഞത്. എന്നാൽ പൊലീസും പിന്നീട് സിബിഐയും ചേർന്ന് സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു.
ആ സമയത്ത് രാഷ്ട്രീയ മുതലെടുപ്പിനായി ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും യോജിച്ച് പ്രവർത്തിച്ച് സിപിഎമ്മിനെതിരെ പ്രചാരവേല നടത്തുകയായിരുന്നു. പിന്നീട് സിപിഎം പ്രവർത്തകനായ വാളാങ്കിച്ചാൽ മോഹൻ വധക്കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകരിൽ നിന്നാണ് ഈ കേസിൽ വഴിത്തിരിവുണ്ടാകുന്നത്.
മോഹൻ വധക്കേസ് അന്വേഷണത്തിനിടെ ആർ.എസ്.എസ് പ്രവർത്തനെ ചോദ്യംചെയ്തപ്പോഴാണ് കുപ്പി സുധീഷ് അടക്കമുള്ള ബിജെപി പ്രവർത്തകർ ഫസൽ വധക്കേസിൽ ഉൾപ്പെട്ടിരുന്നതായി കുറ്റസമ്മതമൊഴി ലഭിച്ചതെന്നും ജയരാജൻ പറഞ്ഞു.