- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങൾ മറന്നു പോയ ഒരു കേസും അതിനെക്കുറിച്ചുള്ള കള്ളക്കഥകളും ലൈവാക്കി നിലനിർത്താനുള്ള അടവാണിത്; കത്തിന് പിന്നിൽ സുധാകരനെന്നും സംശയം; കെകെ രമയ്ക്ക് കിട്ടിയ വധഭീഷണി കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പി ജയരാജൻ
തലശേരി: കെകെ രമ എംഎൽഎയ്ക്കും മകൻ അഭിനന്ദിനും ആർ.എംപി നേതാവ് വേണുവിനും ലഭിച്ച വധ ഭീഷണി കത്തിനെ കുറിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ.
ഭീഷണിക്കത്തഴുതിയവർ പി.ജെ.ബോയ്‌സ്, റെഡ് ആർമി എന്നിങ്ങനെ തന്റെ പേരും പാർട്ടിയെയും പരാമർശിച്ചതാണ് ജയരാജന്റെ പ്രതികരണത്തിന് കാരണം. ഈ സംഭവത്തെ കുറിച്ച് പൊലിസ് സമഗ്രമായ അന്വേഷണം നടത്താൻ തയ്യാറാവണമെന്ന് ജയരാജൻ തന്റെ ഫെയ്‌സ് ബുക്ക് പ്രതികരണത്തിൽ ആവശ്യപ്പെട്ടു. കത്തിന് പിന്നിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണോയെന്ന് സംശയമുണ്ടെന്ന് ജയരാജൻ ആരോപിച്ച്
ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെക്കുറിച്ചുള്ള കള്ളക്കഥകളും ലൈവാക്കി നിലനിർത്താനുള്ള അടവാണിത്. നിയമസഭാ സമ്മേളനത്തിൽ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന് പിന്നിൽ എന്ന് സംശയിക്കുന്നു. ഇതെല്ലാം വെളിച്ചത്തുകൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം വേണം.
രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ആരും മറന്നുപോയിട്ടില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.