- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു: കണ്ണുർ ജില്ലാ മെഡിക്കൽ ഓഫിസിലെ ഉദ്യോഗസ്ഥർ ഖാദിയണിഞ്ഞു
കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജന്റെ നിർദ്ദേശത്തെ തുടർന്ന് കണ്ണുർ ജില്ലാ മെഡിക്കൽ ഓഫിസിലെ അൻപതോളം ജീവനക്കാർ ഖാദി അണിഞ്ഞു. ആഴ്‌ച്ചയിലൊരു ദിവസമാണ് 'ജീവനക്കാർ ഖാദി അണിയാൻ തീരുമാനിച്ചത്.ഇതിന്റെ ഭാഗമായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അൻപതോളം ജീവനക്കാർ പുതുവത്സരദിനത്തിൽ ഫോട്ടോ ഷൂട്ട് നടത്തി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ ,ജില്ലാ മെഡിക്കൽ. ഓഫീ സർ ഡോ.നാരായൺ നായ്ക്ക് തുടങ്ങിയവർ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തു.
ഖാദി വസ്ത്രങ്ങൾ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണെന്നും ദേശസ്‌നേഹമുള്ളവർ അതണിയണമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു കണ്ണുർ ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാർ ഖാദിയണിയുന്നത് മാതൃകാപരമാണെന്നും വരും ദിവസങ്ങളിൽ മറ്റുള്ളവരും ഖാദി അണിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജയരാജൻ പറഞ്ഞു
വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണ് ഖാദി .നവീന മോഡലുകളിലില്ലെന്ന പരാതിയാണ് പലർക്കുമുള്ളത്.
അതു കൊണ്ടു തന്നെ പുതു തലമുറയെ ആകർഷിക്കുന്നതിനായി ഫാഷൻ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ഖാദി വ സ്ത്രങ്ങൾ നിർമ്മിക്കാൻ കരാർ ഒപ്പിട്ടതായി പി.ജയരാജൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ