- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖാദിയിൽ ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും; പരമ്പരാഗത തൊഴിൽ മേഖലയുടെ സംരക്ഷണം സർക്കാറിന്റെ പ്രഖ്യാപിത നയമെന്നും പി ജയരാജൻ
തിരുവനന്തപുരം : ഖാദിബോർഡ് മുഖേന കൂടുതൽ പാവപ്പെട്ടവർക്ക് ഉപജീവനമാർഗം കണ്ടെത്താൻ പരിശ്രമിക്കുമെന്ന് പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലയുടെ സംരക്ഷണം എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്.
പ്രധാനമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും തൊഴിൽദാന പദ്ധതികൾ ഉപയോഗപ്പെടുത്തി ദാരിദ്ര്യ നിർമ്മാർജനത്തിനായി മേഖലയെ നയിക്കും. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ഡിസംബർ ഒന്നിന് ബോർഡ് യോഗം ചേർന്ന് ഭാവി പദ്ധതികൾ തീരുമാനിക്കും- ജയരാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story