- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്യം പഞ്ചായത്തിലെ വിപ്ലവ നക്ഷത്രം മാതൃകയാക്കുന്നത് ത്രിപുരയിലെ മണിക് സർക്കാരിനെ; പി ജയരാജനെ കുറിച്ച് ജന്മനാട് പറയുന്നത്
കണ്ണൂർ: നക്ഷത്ര ഹോട്ടലിലെ ഭക്ഷണമില്ല. ആർഭാഢ ജീവിതമില്ല. വിലകുറഞ്ഞ മുണ്ടും ഷർട്ടും. ഇതാണ് മറ്റു നേതാക്കളിൽ നിന്നും സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജനെ വേർതിരിക്കുന്നത്. കമ്യൂണിസ്റ്റ് ശൈലിയിൽ ജീവിക്കുന്ന നേതാക്കളുടേയും പ്രവർത്തകരുടേയും നിര ശോഷിച്ചു വരുമ്പോൾ ജയരാജൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാകുന്നത് ഇങ്ങിനെ. തികഞ്ഞ സിപിഐ.(എം). പാർട്ടി ഗ്രാമമായ പാട്യം പഞ്ചായത്തിലെ ഒട്ടച്ചി മാക്കൂൽ സ്വദേശിയാണ് ജയരാജൻ. രാഷ്ട്രീയത്തിനപ്പുറവും ജനബന്ധം കാത്തു സൂക്ഷിക്കുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തയാവില്ല. എതിരാളിയുടെ പേടിസ്വപ്നമാവുമ്പോഴും രാഷ്ടീയ കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ ക്ഷേമപ്രവർത്തനങ്ങൾക്ക് അണികളോട് നിർദ്ദേശിക്കുന്നു ഈ നേതാവ്. സ്വയം ബിംബവൽക്കരിക്കാനും മഹത്വവൽക്കരിക്കാനും ജയരാജൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി പോലും കുറ്റപ്പെടുത്തി. ശാസനയും നൽകി. അപ്പോഴും കണ്ണൂരിലെ സഖാക്കൾ ജയരാജനൊപ്പമായിരുന്നു. ജില്ലാ സെക്രട്ടറി പദത്തിൽ നിന്ന് ജയരാജനെ മാറ്റാനുള്ള കള്ളക്കളിയൊന്നും നടന്നില്ല. ജയരാജൻ വ
കണ്ണൂർ: നക്ഷത്ര ഹോട്ടലിലെ ഭക്ഷണമില്ല. ആർഭാഢ ജീവിതമില്ല. വിലകുറഞ്ഞ മുണ്ടും ഷർട്ടും. ഇതാണ് മറ്റു നേതാക്കളിൽ നിന്നും സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജനെ വേർതിരിക്കുന്നത്. കമ്യൂണിസ്റ്റ് ശൈലിയിൽ ജീവിക്കുന്ന നേതാക്കളുടേയും പ്രവർത്തകരുടേയും നിര ശോഷിച്ചു വരുമ്പോൾ ജയരാജൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാകുന്നത് ഇങ്ങിനെ. തികഞ്ഞ സിപിഐ.(എം). പാർട്ടി ഗ്രാമമായ പാട്യം പഞ്ചായത്തിലെ ഒട്ടച്ചി മാക്കൂൽ സ്വദേശിയാണ് ജയരാജൻ. രാഷ്ട്രീയത്തിനപ്പുറവും ജനബന്ധം കാത്തു സൂക്ഷിക്കുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തയാവില്ല. എതിരാളിയുടെ പേടിസ്വപ്നമാവുമ്പോഴും രാഷ്ടീയ കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ ക്ഷേമപ്രവർത്തനങ്ങൾക്ക് അണികളോട് നിർദ്ദേശിക്കുന്നു ഈ നേതാവ്.
സ്വയം ബിംബവൽക്കരിക്കാനും മഹത്വവൽക്കരിക്കാനും ജയരാജൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി പോലും കുറ്റപ്പെടുത്തി. ശാസനയും നൽകി. അപ്പോഴും കണ്ണൂരിലെ സഖാക്കൾ ജയരാജനൊപ്പമായിരുന്നു. ജില്ലാ സെക്രട്ടറി പദത്തിൽ നിന്ന് ജയരാജനെ മാറ്റാനുള്ള കള്ളക്കളിയൊന്നും നടന്നില്ല. ജയരാജൻ വീണ്ടും കണ്ണൂരിലെ തിളങ്ങും നക്ഷത്രമായി. സഖാക്കൾക്ക് ഈ നേതാവിലുള്ള വിശ്വാസ്യതയായിരുന്നു ഇതിന് കാരണം. പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ വ്യക്തി ജീവിതം പാർട്ട് അപാമാനമാകുമ്പോൾ ത്രിപുരയിലെ മണിക് സർക്കാരിനോളം തിളക്കമുള്ള പി ജയരാജന്റെ വ്യക്തി ജീവിതത്തിനും. ആർക്കും മുമ്പിലും കൈനീട്ടാതെ സ്വന്തം കാലിൽ മുന്നോട്ട് കുതിക്കുന്ന സഖാവ്.