- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊടകര കേസിൽ ബിജെപി നേതാക്കളെ ഒഴിവാക്കി എന്നത് പ്രചാരണം മാത്രം; സംഘപരിവാറുമായി ആർക്കാണ് അന്തർധാര എന്ന കാര്യം വ്യക്തമാണ്; യുവമോർച്ച- സംഘപരിവാർ നേതാക്കൾ പ്രതി പട്ടികയിൽ ഉണ്ടെന്നും പി ജയരാജൻ
കണ്ണൂർ: ബിജെപി നേതാക്കളെ കൊടകര കുഴൽപ്പണം കവർച്ച ചെയ്ത കേസിൽ നിന്ന് ഒഴിവാക്കിയെന്നത് പ്രചാരണം മാത്രമാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. യുവമോർച്ചയുടെയും സംഘപരിവാറിന്റെയും നേതാക്കൾ പ്രതി പട്ടികയിലുണ്ടെന്നും പി ജയരാജൻ പറഞ്ഞു. വിഷയത്തിൽ കേരളാ പൊലീസിന്റെ കണ്ടെത്തൽ നിസാരവൽക്കരിക്കാൻ കഴിയില്ല. 25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടുവെന്ന് പരാതി വന്നപ്പോൾ അത് മൂന്നര കോടി രൂപയാണെന്ന് കേരളാ പൊലീസാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സംഘപരിവാറുമായി സിപിഐഎം അന്തർധാരയുണ്ടാക്കുന്നുവെന്ന ആരോപണവും പി ജയരാജൻ തള്ളി. അന്തർധാര ആരൊക്കെ തമ്മിലാണെന്ന് വ്യക്തമാണ്. കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് വിഡി സതീശനാണ്, കാര്യങ്ങൾ അതിൽ നിന്നും വ്യക്തമാണെന്നും പി ജയരാജൻ പരിഹസിച്ചു. നിയമപരമായിട്ടാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഇഡി ഇപ്പോൾ കേസ് അന്വേഷിക്കാൻ പോകുന്നത് നിയമപരമായ തടസം നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്നും ജയരാജൻ വ്യക്തമാക്കി.
ബിജെപി ഒഴുക്കുന്ന പണത്തിന്റെ നേരിയ ഭാഗം മാത്രമാണ് കൊടകരയിൽ ലഭിക്കുന്നത്. ഈ പണത്തിന്റെ വഴികളിലെല്ലാം ബിജെപിയുടെ പ്രവർത്തകരും നേതാക്കളും നേരിട്ട് ഇടപെട്ടിരുന്നു. ബിജെപിക്കാർ കേസിൽ പ്രതികളാണ്. കുഴൽപ്പണം കവർച്ച ചെയ്ത കേസിലാണ് ഇപ്പോൾ അന്വേഷിക്കുന്നതെന്നും പി ജയരാജൻ പറഞ്ഞു. കേസിൽ സമഗ്രമായ അന്വേഷണം നടന്നുവെന്നും കോടതിയുടെ നിരീക്ഷണം കൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ