- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ജയരാജനെതിരെ ഉന്നയിക്കുന്നത് ആരോപണങ്ങൾ മാത്രം; തെളിവ് എവിടെയെന്ന് തലശ്ശേരി സെഷൻസ് കോടതി; ജാമ്യഹർജിയിലെ പരാമർശങ്ങൾ സിപിഐ(എം) നേതാവിന് ആശ്വാസം; ശ്രീചിത്രയിലേക്ക് ചികിൽസ മാറ്റും
തലശ്ശേരി: കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ ഇതുവരെ ഉന്നയിച്ചത് ആരോപണങ്ങൾ മാത്രമെന്ന് തലശ്ശേരി സെഷൻസ് കോടതി. ജയരാജനെതിരായ തെളിവുകൾ എവിടെയെന്ന് ചോദിച്ച കോടതി സിബിഐയെ വിമർശിച്ചു. ജയരാജനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ആവശ്യം 29ന് കോടതി പരിഗണിക്കും. അതിനിടെ കതിരൂർ മനോജ് വധക്കേസിൽ കോടതിയിൽ

തലശ്ശേരി: കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ ഇതുവരെ ഉന്നയിച്ചത് ആരോപണങ്ങൾ മാത്രമെന്ന് തലശ്ശേരി സെഷൻസ് കോടതി. ജയരാജനെതിരായ തെളിവുകൾ എവിടെയെന്ന് ചോദിച്ച കോടതി സിബിഐയെ വിമർശിച്ചു. ജയരാജനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ആവശ്യം 29ന് കോടതി പരിഗണിക്കും.
അതിനിടെ കതിരൂർ മനോജ് വധക്കേസിൽ കോടതിയിൽ കീഴടങ്ങിയ പി.ജയരാജനെ കൂടുതൽ പരിശോധനകൾക്കായി നാളെ തിരുവനന്തപുരത്തേക്ക് മാറ്റും. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ കോളേജിലേക്കാണ് എത്തിക്കുന്നത്. എന്നാൽ, ഏതുമാർഗത്തിലൂടെ എത്തിക്കണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ആറ്റുകാൽ പൊങ്കാല നടക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിലാകമാനം തിരക്ക് നിലനിൽക്കുന്ന സാഹചര്യത്തിലാണ് നാളെ ജയരാജനെ കൊണ്ടുവരുന്നത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ജയരാജൻ.
ഇക്കഴിഞ്ഞ 15നാണ് ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് സിബിഐയുടെ സമ്മർദ്ദഫലമായാണ് ജയരാജൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മൂത്രത്തിൽ കല്ലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൈയ്ക്കുള്ള ഫിസിയോതെറാപ്പി തുടരുകയാണ്. നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിനുണ്ടെന്ന് ആശുപത്രിയിൽ സന്ദർശിച്ച സിപിഐ(എം) നേതാക്കൾ അറിയിച്ചിരുന്നു.
അതിനിടെ കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനെ പ്രതിയാക്കിയത് സിബിഐയുടെ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ആരോപിച്ചു. ജയരാജനെ കസ്റ്റഡിയിൽ കിട്ടിയേ തീരൂ എന്ന വാശി സിബിഐ ഉപേക്ഷിക്കണമെന്നും പിണറായി പറഞ്ഞു. വേണമെങ്കിൽ ആശുപത്രിയിൽ ഡോക്ടർമാരുടെ മുന്നിൽ വച്ച് ജയരാജനെ ചോദ്യം ചെയ്യാമെന്നും പിണറായി വിജയൻ പറഞ്ഞു.

