- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഎസിനെ 'ബിംബം പേറുന്ന കഴുത' എന്നു വിളിച്ച് അന്ന് അധിക്ഷേപിച്ചു; പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വിമർശനം കടുപ്പിച്ചു; ഇപ്പോൾ ബൂമറാങ്ങ് പോലെ പഴയ ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്ന പാർട്ടിയുടെ ആരോപണം ജയരാജന് കാലം കരുതിവെച്ച ശിക്ഷയോ?
കൊച്ചി: ജനകീയ വിഷയങ്ങളിൽ ഇടപെട്ടും പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കേണ്ടിടത്ത് കാണിച്ചുമാണ് വി എസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ നേതാവ് ഇപ്പോഴത്തെ നിലയിൽ ജനപ്രീതി നേടിയത്. വി എസ് നടത്തിയ പോരാട്ടങ്ങൾ തന്നെയാണ് മറ്റു നേതാക്കളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി മാറ്റിയതും. ഈ ജനപ്രീതിയെ സി.പി.എം വോട്ടാക്കി മാറ്റിയെന്നതും യാഥാർത്ഥ്യമാണ്. എന്നാൽ, അന്നത്തെ വിഎസിന്റെ നടപടികളോട് പിണറായി പക്ഷത്തു നിന്നു തുറന്നെതിർത്ത നേതാവായിരുന്നു ഇപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി ജയരാജൻ. വിഎസിനെ വിമർശിക്കാൻ വേണ്ടി കടുത്ത ഭാഷയിലും ജയരാജൻ വിമർശനം ഉന്നയിച്ചു. ഈ വിമർശനങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോൾ പാർട്ടിയിൽ നിന്നു തന്നെ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. വിഎസിനെതിരെ മുൻപ് അദ്ദേഹം ഉന്നയിച്ച ആരോപണം തന്നെയാണ് ബൂമറാംങായി ഇപ്പോൾ ജയരാജനെ തേടിയെത്തിയിരിക്കുന്നത്. വി എസ്. അച്യുതാനന്ദൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുകയാണെന്നായിരുന്നു ജയരാജന്റെ വിമർശനം. ഈ വിമർശനമാണ് അദ്ദേഹത്തെ തിരുഞ്ഞു കൊത്തുന്നത്. കഴിഞ്ഞ സ
കൊച്ചി: ജനകീയ വിഷയങ്ങളിൽ ഇടപെട്ടും പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കേണ്ടിടത്ത് കാണിച്ചുമാണ് വി എസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ നേതാവ് ഇപ്പോഴത്തെ നിലയിൽ ജനപ്രീതി നേടിയത്. വി എസ് നടത്തിയ പോരാട്ടങ്ങൾ തന്നെയാണ് മറ്റു നേതാക്കളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി മാറ്റിയതും. ഈ ജനപ്രീതിയെ സി.പി.എം വോട്ടാക്കി മാറ്റിയെന്നതും യാഥാർത്ഥ്യമാണ്. എന്നാൽ, അന്നത്തെ വിഎസിന്റെ നടപടികളോട് പിണറായി പക്ഷത്തു നിന്നു തുറന്നെതിർത്ത നേതാവായിരുന്നു ഇപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി ജയരാജൻ.
വിഎസിനെ വിമർശിക്കാൻ വേണ്ടി കടുത്ത ഭാഷയിലും ജയരാജൻ വിമർശനം ഉന്നയിച്ചു. ഈ വിമർശനങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോൾ പാർട്ടിയിൽ നിന്നു തന്നെ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. വിഎസിനെതിരെ മുൻപ് അദ്ദേഹം ഉന്നയിച്ച ആരോപണം തന്നെയാണ് ബൂമറാംങായി ഇപ്പോൾ ജയരാജനെ തേടിയെത്തിയിരിക്കുന്നത്. വി എസ്. അച്യുതാനന്ദൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുകയാണെന്നായിരുന്നു ജയരാജന്റെ വിമർശനം. ഈ വിമർശനമാണ് അദ്ദേഹത്തെ തിരുഞ്ഞു കൊത്തുന്നത്.
കഴിഞ്ഞ സിപിഐഎം സംസ്ഥാന സമ്മേളന നടക്കുമ്പോഴാണ് ബിംബം പേറുന്ന കഴുതയാണ് വി എസ് എന്ന തരത്തിലുള്ള വിമർശനം പി. ജയരാജൻ നടത്തിയത്. ഈ വിമർശനം ശരിക്കു കൊഴുപ്പിക്കുകയും ചെയ്തു അദ്ദേഹം. ഇന്നലെ ചേർന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ അപ്രതീക്ഷിതമായി പി. ജയരാജനെതിരെ ഉയർന്നും ഏതാണ്ട് ഇതേ ആരോപണം തന്നെയാണ്. ജയരാജൻ കണ്ണൂരിൽ പാർട്ടിക്ക് അതീതനാകുകയാണെന്നും സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഉയർന്നുകേട്ട വിമർശനം. പാർട്ടിയുടെ ചട്ടകൂട്ടിൽനിന്നല്ല ജയരാജൻ പ്രവർത്തിക്കുന്നതെന്നും ശ്രീകൃഷ്ണ ജയന്തി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം സ്വന്തം നിലയ്ക്കാണ് പ്രവർത്തിക്കുന്നതെന്നും വിമർശനം ഉയർന്നു. ഇതേ വിമർശനം തന്നെയാണ് പി. ജയരാജൻ വിഎസിന് എതിരെ ഉയർത്തിയത്.
ശ്രീകാകുളത്തെ നക്സലൈറ്റുകളുടെ വേഷവിധാനത്തോടെ പി. ജയരാജനെ അവതരിപ്പിക്കുന്ന നൃത്തശിൽപ്പത്തിന്റെയും ജീവിതരേഖയുടെയും തെളിവുകൾ സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കപ്പെട്ടത് ജയരാജന് വലിയ തിരിച്ചടിയായി. അപ്രതീക്ഷിതമായി ഉയർന്നുവന്ന ഈ വിമർശനത്തിൽ അദ്ദേഹം ഉലഞ്ഞു. ജയരാജനെതിരായ പ്രമേയം അംഗീകരിച്ച സംസ്ഥാന സമിതി, ഈ നടപടി കണ്ണൂർ ജില്ലയിലെ എല്ലാ പാർട്ടിഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചു. സംസ്ഥാന സമിതി യോഗത്തിൽ അപമാനിതനായ ജയരാജൻ അപമാനഭാരം പേറി പാർട്ടി ജില്ലാ സെക്രട്ടറി പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഇറങ്ങി പോകുകയായിരുന്നു.
കണ്ണൂരിലെ അനിഷേധ്യനായ നേതാവായി പി ജയരാജൻ മാറുന്ന വേളയിൽ തന്നെയാണ് അദ്ദേഹത്തിന് കനത്ത പ്രഹരമായി പാർട്ടി വിമർശനം തന്നെ എത്തിയത്. ചിട്ടയായ പ്രവർത്തനവും പാർട്ടിയുടെ താഴെ തട്ടായ ബ്രാഞ്ച് കമ്മിറ്റിവരെയുള്ള നിരീക്ഷണവും ജയരാജനെ പ്രവർത്തകരുടെ പ്രിയ മിത്രമാക്കി മാറ്റിയിട്ടുണ്ട്. ഈ ജനസ്വീകാര്യതയെയാണ് പാർട്ടിയിലെ ഒരു വിഭാഗം സംശയത്തോടെ നോക്കിക്കാണുന്നത്.
കതിരൂർ മനോജ് വധക്കേസിൽ സിബിഐ.അന്വേഷണത്തിനിടെ പരിയാരം മെഡിക്കൽ കോളേജിൽ കഴിയുമ്പോഴാണ് ജയരാജന് വാഴ്‌ത്തുന്ന പ്രചാരണങ്ങൾ പാർട്ടി അണികൾ കവലകൾ തോറും പ്രദർശിപ്പിച്ചത്. അന്ന് പാർട്ടി ഇതിനെ തടഞ്ഞിരുന്നില്ല. ജയരാജൻ വെട്ടേറ്റ് കിടക്കുന്നതും പിന്നീട് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതും എല്ലാം പ്രചരണ ബോർഡുകളിൽ സ്ഥാനം പിടിച്ചിരുന്നു. ഈ പ്രചാരണ ബോർഡുകൾ വെച്ച വേദിക്കരികിൽ നിന്നും സിപിഐ.(എം) സംസ്ഥാന നേതാക്കൾ ജയരാജന് വേണ്ടി പ്രസംഗിക്കുകയും ചെയ്തിരുന്നു. അന്നൊന്നും ആരും പാർട്ടിക്കകത്ത് ഇക്കാര്യങ്ങൾ വിമർശന വിധേയമാക്കിയിരുന്നില്ലേ എന്ന ചോദ്യവും പ്രവർത്തകർ ഉന്നയിക്കുന്നു.
രണ്ട് മാസം മുമ്പാണ് പുറച്ചേരി ഗ്രാമീണ കലാവേദി ജയരാജനെ പ്രകീർത്തിച്ച് വശ്യമധുരമായ സംഗീത ശില്പം പ്രചരിപ്പിച്ചത്. കണ്ണൂരിൻ കണ്ണായ ധീര സഖാവേ -കൈരളിക്കഭിമാനം ധീര സഖാവേ-എന്നാരംഭിക്കുന്ന 15 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി പുറത്തിറക്കിയത്. ഒരു കൂട്ടം അനുഭാവികളാണ് ഇതിന് പിറകിലെന്നാണ് വിവരം. ഇത് പുറത്തിറങ്ങിയപ്പോൾ തന്നെ തനിക്കോ പാർട്ടിക്കോ പാർട്ടി അംഗങ്ങൾക്കോ ഇതിൽ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രവർത്തന മികവുകൊണ്ട് അണികൾ ജയരാജന് വീരപരിവേഷം നൽകുകയായിരുന്നു. മറ്റ് പാർട്ടി നേതാക്കളിൽ നിന്ന് ഉപരിയായ അദ്ദേഹം സ്വജീവിതത്തിലും അത് തെളിയിച്ചതാണ്. മക്കളെ രാഷ്ടീയ പ്രവർത്തനത്തിനിറക്കിയ നേതാക്കളിൽ ഒരാളാണ് ജയരാജൻ.