- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസം എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിൽ നേരിട്ടുള്ള ഇടപാടാണ്; അതിൽ മറ്റുള്ളവർക്ക് കുരു പൊട്ടേണ്ടതില്ല; മതം മാറി ആയിഷയായ കാസർകോട്ടെ പെൺകുട്ടി വീണ്ടും മതം മാറി ആതിര ആയതിനെ കുറിച്ച് പി കെ ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: വിശ്വാസം എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിൽ നേരിട്ടുള്ള ഇടപാടാണ്. അതിൽ മറ്റുള്ളവർക്ക് കുരു പൊട്ടേണ്ടതില്ല. കേരളത്തിൽ വിവാദമാകുന്ന മതംമാറ്റങ്ങളെ കുറിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ അഭിപ്രായമാണ്ത്. കാസർഗോഡ് സ്വദേശിനി ആതിര മതംമാറി ആഷിയ ആകുകയും പിന്നീട് പഴയ മതം സ്വീകരിച്ച് ആതിര ആകുകയും ചെയ്ത സംഭവത്തെ കുറിച്ചാണ് ഫിറോസ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: മതം മാറി ആയിഷയായ കാസർകോട്ടെ പെൺകുട്ടി വീണ്ടും മതം മാറി ആതിരയായി എന്ന വാർത്ത കണ്ടു. അവരിനിയും മതം മാറി മറ്റേതെങ്കിലും മതം സ്വീകരിച്ചേക്കാം/ഇല്ലാതിരിക്കാം. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം. പക്ഷേ ഇതിന്റെ പേരിൽ ചേരി തിരിഞ്ഞ് വിഷം ചുരത്തിയവരില്ലേ,വാദപ്രതിവാദം നടത്തുന്നവരില്ലേ.....അവരെയാണ് ഭയക്കേണ്ടത്. അവരെ മാത്രം.വാൽകഷ്ണം: വിശ്വാസം എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിൽ നേരിട്ടുള്ള ഇടപാടാണ്. അതിൽ മറ്റുള്ളവർക്ക് കുരു പൊട്ടേണ്ടതില്ല. മതം മാറിയതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ആതിര ഇന്ന്
തിരുവനന്തപുരം: വിശ്വാസം എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിൽ നേരിട്ടുള്ള ഇടപാടാണ്. അതിൽ മറ്റുള്ളവർക്ക് കുരു പൊട്ടേണ്ടതില്ല. കേരളത്തിൽ വിവാദമാകുന്ന മതംമാറ്റങ്ങളെ കുറിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ അഭിപ്രായമാണ്ത്. കാസർഗോഡ് സ്വദേശിനി ആതിര മതംമാറി ആഷിയ ആകുകയും പിന്നീട് പഴയ മതം സ്വീകരിച്ച് ആതിര ആകുകയും ചെയ്ത സംഭവത്തെ കുറിച്ചാണ് ഫിറോസ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
മതം മാറി ആയിഷയായ കാസർകോട്ടെ പെൺകുട്ടി വീണ്ടും മതം മാറി ആതിരയായി എന്ന വാർത്ത കണ്ടു. അവരിനിയും മതം മാറി മറ്റേതെങ്കിലും മതം സ്വീകരിച്ചേക്കാം/ഇല്ലാതിരിക്കാം. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം. പക്ഷേ ഇതിന്റെ പേരിൽ ചേരി തിരിഞ്ഞ് വിഷം ചുരത്തിയവരില്ലേ,
വാദപ്രതിവാദം നടത്തുന്നവരില്ലേ.....
അവരെയാണ് ഭയക്കേണ്ടത്. അവരെ മാത്രം.
വാൽകഷ്ണം: വിശ്വാസം എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിൽ നേരിട്ടുള്ള ഇടപാടാണ്. അതിൽ മറ്റുള്ളവർക്ക് കുരു പൊട്ടേണ്ടതില്ല.
മതം മാറിയതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ആതിര ഇന്ന് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് മതം മാറ്റിയതെന്ന് അവർ പറഞ്ഞു. ഇസ്ലാം മാത്രമാണ് ശരിയായ മതമെന്ന് പഠിപ്പിച്ചെന്നും ആതിര പറഞ്ഞു. സ്വധർമ്മത്തിലേക്ക് തിരികെയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്നും ഇനി ഒരു ആതിര ഉണ്ടാകരുതെന്നും പെൺകുട്ടി പറഞ്ഞു.
കല്ലിനെ ആരാധിക്കുന്ന ഹിന്ദു മതം തെറ്റാണന്നും ഇസ്ലാം മതം മുന്നോട്ട് വയ്ക്കുന്ന ഏക ദൈവവിശ്വാസം മാത്രമാണ് ശരിയെന്നും തെറ്റിദ്ധരിപ്പിച്ചു. അമുസ്ലിംങ്ങൾ കാഫിറുകളാണന്ന് വിശ്വസിച്ചതിനാൽ മാതാപിതാക്കളെയും താൻ മാതം മാറ്റാൻ ശ്രമിച്ചെന്നും ആതിര പറഞ്ഞു. തെറ്റു തിരിച്ചറിഞ്ഞ് സ്വധർമ്മത്തിലേക്ക് തിരികെ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്നും ഇതിന് സഹായകമായത് ആർഷ വിദ്യാസമാജം പ്രവർത്തകരുടെ ഇടപെടലാണന്നും ആതിര വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.