- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകളിൽ ഇപ്പോൾ നടക്കുന്നതു സയൻസ് ഫെസ്റ്റിനു പകരം ബീഫ് ഫെസ്റ്റ്; എസ്എഫ്ഐ എന്തുകൊണ്ട് പന്നി ഫെസ്റ്റ് നടത്തുന്നില്ലെന്നും പി കെ കൃഷ്ണദാസ്
ആലപ്പുഴ: സ്‌കൂളുകളിൽ ഇപ്പോൾ സയൻസ് ഫെസ്റ്റിന് പകരം ബീഫ് ഫെസ്റ്റാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച് തദ്ദേശം 2015 പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സി പി എം വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ എന്തുകൊണ്ടാണ് പന്നി ഫെസ്റ്റ് നടത്താത്തത്. വിപ്ലവപാർട്ടിക്ക് മുസ്ലിം സമു
ആലപ്പുഴ: സ്‌കൂളുകളിൽ ഇപ്പോൾ സയൻസ് ഫെസ്റ്റിന് പകരം ബീഫ് ഫെസ്റ്റാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച് തദ്ദേശം 2015 പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സി പി എം വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ എന്തുകൊണ്ടാണ് പന്നി ഫെസ്റ്റ് നടത്താത്തത്. വിപ്ലവപാർട്ടിക്ക് മുസ്ലിം സമുദായത്തിന്റെ പിന്തുണപോകുമെന്ന് ഉറപ്പുള്ളതുക്കൊണ്ടാണ് അത്തരത്തിലൊരു ശ്രമം നടത്താത്തതെന്നും കൃഷ്ണദാസ് പറഞ്ഞു.
ഗോവധം നിരോധിച്ച് സർക്കാർ വർഗീയ പ്രീണനം നടത്തുന്നവെന്ന് പ്രചരിപ്പിക്കുന്നതിൽ കഴമ്പില്ല. പശുവിനെ കൊല്ലരുതെന്ന് ആദ്യമായി പറഞ്ഞത് രാഷ്ട്രപിതാവ് മഹാത്മജിയാണ്. അപ്പോൾ ഗാന്ധിജിയെ ആദ്യ വർഗീയവാദിയെന്ന് വിളിക്കേണ്ടിവരും. രാജ്യത്ത് ആദ്യമായി ഗോവധം നടപ്പിലാക്കാൻ തുനിഞ്ഞത് കോൺഗ്രസാണ്. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലാണ് ഗോവധ നിരോധനം ഉള്ളത്. സംസ്ഥാനത്ത് ഹിന്ദു ഏകീകരണം തകർക്കാൻ ഇപ്പോൾ രംഗത്തുള്ളത് മുസ്ലിംലീഗാണ്. സർക്കാരിനെ വിറ്റ് കാശാക്കുന്ന ലീഗിന്റെ കൂട്ടുകച്ചവടം പൊളിയുമെന്ന പേടിയാണ് ഇതിന് കാരണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിലവിലുള്ളത് ത്രികക്ഷി കൂട്ടുക്കെട്ടാണ്. കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ലീഗ് പാർട്ടികൾ ഒന്നായി പ്രവർത്തിക്കുകയാണ്. ബിജെപിക്ക് ജയസാധ്യതയുള്ള ഇടങ്ങളിൽ പൊതു സ്ഥാനാർത്ഥിയെ നിർത്തുന്ന പരിപാടിയാണ് നടക്കുന്നത്. കോട്ടയ്ക്കൽ , പൊന്നാനി, താനൂർ, കാസർഗോഡ് ,കോട്ടയത്തെ ചിറക്കടവ് എന്നിവിടങ്ങളിൽ ഇപ്പോൾ പൊതുസ്ഥാനാർത്ഥിയാണുള്ളത്.
വികസനം ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യയാണ് നടക്കുന്നത്. വെള്ളാപള്ളി ബിജെപിക്കൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹത്തിനെതിരെ കൊലപാതക കുറ്റം ചുമത്തി അപമാനിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എക്കാലത്തെയും നേതാവ് ഇ എം എസ് കണ്ട സ്വപ്‌നം ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്. കേരളം ബംഗാൾ ആകുമെന്ന ഇ എം എസ്സിന്റെ സ്വപ്‌നം അടുത്ത് പൊതുതെരഞ്ഞെടുപ്പോടെ പ്രാവർത്തികമാകും.
ശാശ്വതികാനന്ദയുടെ മരണം അന്വേഷിക്കാൻ ഏത് ഏജൻസിയെ ഏർപ്പെടുത്തിയാലും അതിനെ സ്വാഗതം ചെയ്യുമെന്ന വെള്ളാപള്ളിയുടെ നിലപാട് സ്വാഗതാർഹമാണ്. ബിജെപി ക്ക് ഈ നിലപാടിനോട് യോജിപ്പാണുള്ളത്. ടി പി ചന്ദ്രശേഖരൻ വധം സി ബി ഐയ്ക്ക് വിട്ടാൽ ആദ്യം അകത്താകുന്നത് പിണറായി വിജയനാണ്. സി പി എം സ്ഥാപക നേതാവ് പി കൃഷ്ണപിള്ള സ്മാരകം തകർത്തവരെ പിടികൂടിയാൽ ഒന്നാംപ്രതിയായി വി എസ് ഉണ്ടാകും. കേസുകളെല്ലാം സോളാർ സമരവുമായി നടന്ന ചർച്ചയിൽ ഒത്തുതീർപ്പുണ്ടാക്കി മുക്കി. ഇതിന് ചുക്കാൻ പിടിച്ചത് ലീഗിലെ മലബാറിൽ നിന്നുള്ള ഒരു മന്ത്രിയാണ്.
ബിജെപിയും എസ് എൻ ഡി പിയുമായി സംസ്ഥാന തലത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ പാർട്ടികൾ തമ്മിലുള്ള ചർച്ച നടക്കും. കേരളത്തിൽ മുഖ്യമന്ത്രി ആരെന്ന ചർച്ച നടന്നിട്ടില്ല. വേണ്ടത് വേണ്ട സമയത്ത് തീരുമാനിക്കും. ഏതായാലും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമോയെന്ന ചർച്ചയിൽനിന്നും ഭരണത്തിലെത്തുമോയെന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയത് ശുഭസൂചകമാണെന്നും കൃഷ്ണദാസ് പറഞ്ഞു.