- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർവേകൾ കാൽക്കാശിന് വിലയില്ലാത്തത്; പല സർവേകളും മുമ്പ് തെറ്റിയിട്ടുണ്ടെന്ന് ഓർക്കണം; യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനുള്ള ശ്രമം; ഇടതു സർക്കാറിന് രണ്ടാമൂഴം പ്രവചിക്കുന്ന സർവേകൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഇടതു സർക്കാറിന് രണ്ടാമൂഴം പ്രവചിക്കുന്ന സർവേകൾ തള്ളി യുഡിഎഫ് നേതാക്കൾ. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയു സർവേകളെ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിന്മുന്നോടിയായി നടക്കുന്ന സർവേകൾ കാൽക്കാശിന്വിലയില്ലാത്തതാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനുള്ള പദ്ധതിയാണിത്. കാൽക്കാശിന്റെവിലയില്ലാത്ത സർവേകൾ പലതവണ തെറ്റിയിട്ടുണ്ട്-കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തിന്തുടർഭരണം പ്രവചിക്കുന്ന സർവേകളാണ്മാധ്യമങ്ങൾ പുറത്ത്വിട്ടത്. ഇതിനെതിരെ രമേശ്ചെന്നിത്തല ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.
പിണറായി സർക്കാർ 200 കോടി രൂപയുടെ പരസ്യം കൊടുത്തതിന്റെ ഉപകാര സ്മരണയാണ്ചില മാധ്യമങ്ങൾ സർവേയിലൂടെ കാണിക്കുന്നതെന്നാണ് ചെന്നിത്തല പറഞ്ഞത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നത്പോലെ കേരളത്തിൽ പിണറായി സർക്കാർ മാധ്യമങ്ങളെ വിരട്ടിയും പരസ്യം നൽകിയും വരുതിയിലാക്കുകയാണ്. അഭിപ്രായ സർവേകൾ യാഥാർഥ്യത്തിന്എതിരാണെന്നും ഒരുശതമാനും വോട്ടർമാർ പോലും ഇതിൽ പങ്കെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു.
മൂന്ന്മാധ്യമങ്ങൾക്ക്വേണ്ടി ഒരു സ്ഥാപനമാണ്സർവേ നടത്തിയത്. ജനഹിതം അട്ടിമറിക്കാൻ അഭിപ്രായ സർവേകൾ ദുരുപയോഗം ചെയ്യുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്നത്പോലെ മറുനാടൻ കമ്പനികൾ സർവേകൾ പടച്ചുവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, സർവേ റിപ്പോർട്ടുകൾ കണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അലംഭാവം അരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രചരണ പര്യടനത്തിന്റെ ഭാഗമായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു . 'സർവേ റിപ്പോർട്ട് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ പോരാട്ടമാണ്. സർവേ റിപ്പോർട്ട്കണക്കിലെടുത്ത് അലംഭാവം കാട്ടരുത്. ഗൗരവത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ കാണണം എന്നാണ് എൽ.ഡി.എഫ് പ്രവത്തകരോട് അഭ്യർത്ഥിക്കാനുള്ളത്'' -മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ