- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംങ്ങൾ ദീപാവലി ആശംസ നേർന്നാൽ നരകത്തിൽ പോകുമോ? ആശംസ അറിയിച്ച മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നെഞ്ചിൽ പൊങ്കാലയിട്ട് മൗലികവാദികൾ
തിരുവനന്തപുരം: മുസ്ലിംലീഗ് രാഷ്ട്രീയ നേതാക്കളിലെ കാര്യങ്ങളെ പ്രാക്ടിക്കലായി കാണുന്ന നേതാവെന്ന വിശേഷമാണ് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കുള്ളത്. യുഡിഎഫ് രാഷ്ട്രീയം പ്രതിസന്ധിയിലാകുന്ന വേളയിൽ പരിഹരിക്കാനുള്ള ഫോർമുലയുമായി ഓടിയെത്താറുണ്ട് കുഞ്ഞാലിക്കുട്ടി. അങ്ങനെ ലീഗ് നേതാക്കൾക്കിടയിൽ തന്നെ ഏറ്റവും കരുത്തനായ നേതാവ
തിരുവനന്തപുരം: മുസ്ലിംലീഗ് രാഷ്ട്രീയ നേതാക്കളിലെ കാര്യങ്ങളെ പ്രാക്ടിക്കലായി കാണുന്ന നേതാവെന്ന വിശേഷമാണ് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കുള്ളത്. യുഡിഎഫ് രാഷ്ട്രീയം പ്രതിസന്ധിയിലാകുന്ന വേളയിൽ പരിഹരിക്കാനുള്ള ഫോർമുലയുമായി ഓടിയെത്താറുണ്ട് കുഞ്ഞാലിക്കുട്ടി. അങ്ങനെ ലീഗ് നേതാക്കൾക്കിടയിൽ തന്നെ ഏറ്റവും കരുത്തനായ നേതാവാണെങ്കിലും തീവ്ര മുസ്ലിം മൗലികവാദികൾക്ക് അത് തീരെ പിടിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഇപ്പോൾ നടക്കുന്ന തെറിവിളികൾ. ഇതിന് കുഞ്ഞാലിക്കുട്ടി ചെയ്ത തെറ്റ് എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നുവെന്നുള്ളതാണ്.
കേരളാ ഗവർണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അടക്കമുള്ളവരെല്ലാം ജനങ്ങൾക്ക് ദീപാവലി ആശംസ നേർന്നിരുന്നു. ഇതിനിടെയാണ് ഫേസ്‌ബുക്കിലൂടെ കുഞ്ഞാലിക്കുട്ടിയും ആശംസ നേർന്നത്. തന്റെ ചിത്രം സഹിതം 'എല്ലാവർക്കും നന്മയുടെയും ഐശ്വര്യത്തിന്റെയും ദീപാവലി ആശംസകൾ' എന്നായിരുന്നു കുഞ്ഞാലിക്കുട്ടി ആശംസിച്ചത്. എന്നാൽ മുസ്ലിംമായ കുഞ്ഞാലിക്കുട്ടി ഹിന്ദുക്കുളുടെ ആഘോഷമായ ദീപാവലിക്ക് ആശംസകൾ നേർന്നത് തീവ്ര നിലപാടുള്ള മുസ്ലിം മൗലികവാദികൾക്ക് തീരെ ദഹിച്ചില്ല. ഇതോടെ മന്ത്രിയുടെ കമന്റ് ബോക്‌സിൽ തെറിവിളികൾ കൊണ്ട് നിറഞ്ഞു. തട്ടമിടാത്ത നസ്രിയ നരകത്തിൽ പോകും എന്നു പറഞ്ഞതു പോലെ കുഞ്ഞാലിക്കുട്ടിക്കും നരകം ലഭിക്കുമെന്നാണ് കമന്റുകൾ.
ദീപങ്ങളുടെ ആഘോഷമായ ദീപാവലിക്ക് കുഞ്ഞാലിക്കുട്ടി ആശംസ നേർന്നതിനെ പ്രശംസിച്ചുകൊണ്ട് ഒരു വിഭാഗം ഫേസ്‌ബുക്ക് യൂസർമാരും രംഗത്തെത്തിയതോടെ കമന്റ് ബോക്‌സിൽ തമ്മിലടി രൂക്ഷമായി. ചിലർ ലീഗ് മന്ത്രിമാർ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യാൻ പാടില്ലെന്ന പാർട്ടി നിലപാട് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉന്നയിച്ചത്.
കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളിൽ ഒന്ന് ഇങ്ങനെ:
അസ്സലാമു അലൈകും ..സാറെ നിലവിളക്ക് കൊളുത്തുന്നത് തെറ്റായതുകൊണ്ട് നിങ്ങൾ അതിൽ നിന്ന് മാറി നിന്ന് എല്ലാവര്ക്കും മാത്രക ആയീ ..വളരെ നല്ല കാര്യവും ..വളരെ ചങ്കൂറ്റമുള്ള മുള്ള ഒരു മുസ്ലിമിന്റെ എല്ലാവര്ക്കും മാത്രക ആക്കാൻ പറ്റിയ ഒരു കാര്യമായിരുന്നു അത് ..
അതെ പോലെ തന്നെയാണ് സാറേ ദീപാവലിക്ക് .അല്ലെങ്കിൽ ..ഓണം ..കൃസ്ത് മസ് പോലുള്ള ബഹു ദൈവാരാധ കരുടെ ചടങ്ങുകൾ ക്ക് ആശംശ നേരലും തെറ്റാണു .ഇതൊന്നും അമുസ്ലിം വിരോധമോ ..വര്ഗീയതയോ അല്ല ..അവരെയും നമ്മെളെയും സൃഷ്ടിച്ച രക്ഷിതാവിനെ ആരാധിക്കുന്നതിനു പകരം ..സൃഷ്ടി ആരാധനയോടുള്ള വെറുപ്പും , വിരോധവും ആണ് ...അത് മുസ്ലിങ്ങൾ ചെയ്താലും തെറ്റാണു ..ഒരു ജാറതിലെ ഉറൂസിനും ആശംശ പറയാൻ പാടില്ല .....
.എന്തിനു പറയുന്നു ഈ ദു മുബാറക്ക് എന്ന് പറയലും തെറ്റാണു...കാരണം അത് ഇസ്ലാമികം അല്ല ..ഇങ്ങനെയാണ് പറയേണ്ടത് .തക്കബ്ബളല്ലാഹു മിന്നാ വമിന്കും എന്നാണ് പറയേണ്ടത്.
അതേസമയം തിന്മയെ പരാജയപ്പെടുത്തുന്ന ഉത്സവമായാണ് ദീപാവലി വിലയിരുത്തുന്നത് എന്നതിനാൽ ആർക്കും ദീപാവലി ആഘോഷിക്കാമെന്ന ന്യായീകരണവും ചിലർ നിരത്തുന്നു. ഒരു മന്ത്രിയെന്ന നിലയിൽ ഒരു ആശംസ നേർന്നതിനെ വിമർശിക്കേണ്ട കാര്യമുണ്ടോയെന്നാണ് ചിലർ ചോദിച്ചത്. എന്തായാലും സദുദ്ദേശത്തോടെ ദീപാവലി ആശംസ നേർന്ന കുഞ്ഞാലിക്കുട്ടി ശരിക്കും പുലിവാല് പിടിക്കുക തന്നെ ചെയ്തു.