- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്; മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു; മലപ്പുറത്ത് സ്ഥാനാർത്ഥിയായേക്കും; ഖാദർ മൊയ്തീൻ അധ്യക്ഷൻ; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ
ചെന്നൈ: മുസ്ലിംലീഗിലെ കരുത്തനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. ഇതിന്റെ ആദ്യ ചുവടുവെയ്‌പ്പെന്നോണം ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്ത് തമിഴനാട്ടിൽനിന്നുള്ള ഖാദർ മൊയ്തീനാണ്. ചെന്നൈ അബു സരോവർ പോർട്ടി കോയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം ഇ.ടി മുഹമ്മദ് ബഷീർ ഓർഗനൈസിങ് സെക്രട്ടറിയായും പി.വി അബ്ദുൾ വഹാബിനെ ട്രഷററായും നിയമിച്ചിട്ടുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ. അഡ്വ. ഇഖ്ബാൽ, തസ്ത, ഗിർ ആഗ(വൈസ് പ്രസിഡന്റ്) എംപി അബ്ദുസമദ് സമദാനി, ഖുറം അനീസ്, ഷഹൻഷാ ജഹാംഗീർ, നഈം അക്തർ, സിറാജ് ഇബ്രാഹിം സേട്ട്( സെക്രട്ടറിമാർ), കൗസർ ഹയാത് ഖാൻ,ബാസിത് ഷമീം, ഷറഫുദ്ദീൻ, ഡോ. മതീൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ. മലപ്പുറത്ത് ഇ. അഹമ്മദിന്റെ പകരക്കാരനായി കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്ന കാര്യത്തിലും ഏതാണ്ട് തീരുമാനമായിട്ട
ചെന്നൈ: മുസ്ലിംലീഗിലെ കരുത്തനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. ഇതിന്റെ ആദ്യ ചുവടുവെയ്‌പ്പെന്നോണം ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്ത് തമിഴനാട്ടിൽനിന്നുള്ള ഖാദർ മൊയ്തീനാണ്. ചെന്നൈ അബു സരോവർ പോർട്ടി കോയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം ഇ.ടി മുഹമ്മദ് ബഷീർ ഓർഗനൈസിങ് സെക്രട്ടറിയായും പി.വി അബ്ദുൾ വഹാബിനെ ട്രഷററായും നിയമിച്ചിട്ടുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ.
അഡ്വ. ഇഖ്ബാൽ, തസ്ത, ഗിർ ആഗ(വൈസ് പ്രസിഡന്റ്) എംപി അബ്ദുസമദ് സമദാനി, ഖുറം അനീസ്, ഷഹൻഷാ ജഹാംഗീർ, നഈം അക്തർ, സിറാജ് ഇബ്രാഹിം സേട്ട്( സെക്രട്ടറിമാർ), കൗസർ ഹയാത് ഖാൻ,ബാസിത് ഷമീം, ഷറഫുദ്ദീൻ, ഡോ. മതീൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ. മലപ്പുറത്ത് ഇ. അഹമ്മദിന്റെ പകരക്കാരനായി കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്ന കാര്യത്തിലും ഏതാണ്ട് തീരുമാനമായിട്ടുണ്ട്.
മുസ്‌ലീം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായ പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ നേതൃത്വത്തിലേക്ക് പോകുന്നതിൽ എതിർപ്പില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
മലപ്പുറത്ത് ഇ അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ ഷെർസാദിനെ മലപ്പുറത്തേക്ക് പരിഗണിക്കണമെന്ന നിർദ്ദേശം ഒരു വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിൽ തീരുമാനമെടുപ്പിക്കാനായി വിവിധ തലങ്ങളിൽ അഭിപ്രായ രൂപീകരണവും സമാന്തര പ്രചാരണവും ശക്തമാണ്. എംഎൽഎമാരായ ഡോ. എംകെ മുനീർ, കെഎം ഷാജി എന്നിവരടങ്ങിയ ലീഗിലെ ഒരു വിഭാഗത്തിന്റെ അറിവോടെയാണ് ഈ നീക്കങ്ങൾ. മലപ്പുറത്ത് മത്സരിപ്പിച്ച് ലീഗിന്റെ ദേശീയ രാഷ്ട്രീയത്തിലെ മുഖമായി കുഞ്ഞാലിക്കുട്ടിയെ ഉയർത്തിക്കൊണ്ടുവരിക എന്നതാണ് ഇ അഹമ്മദിന്റെ മരണത്തിന് ശേഷം ചേർന്ന ലീഗ് നേതൃയോഗത്തിലുണ്ടായ ധാരണ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയതുമില്ല. ഈ പശ്ചാത്തലത്തിലാണ് ഫൗസിയയെ മുൻനിർത്തിയുള്ള നീക്കം നടക്കുന്നത് എന്നാൽ ഇത് വേണ്ട വിധത്തിൽ വിജയിക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഇംഗ്ലീഷ് മാസികയായ ഔട്ട്ലുക്കിലാണ് ഫൗസിയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് സൂചന ആദ്യം വന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നകാര്യം ഫൗസിയ സ്ഥിരീകരിച്ചിട്ടില്ല. ലീഗിലെ തന്നെ മുതിർന്ന നേതാക്കൾ ഫൗസിയയോട് മത്സരിക്കാൻ ആവശ്യപ്പെട്ടുവെന്ന് അഹമ്മദിന്റെ കുടുംബത്തോട് അടുപ്പമുള്ള ചിലർ വ്യക്തമാക്കുന്നു. ലീഗിൽ പികെ കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന വിഭാഗത്തിൽനിന്നാണ് ഈ നീക്കങ്ങൾ. ഫൗസിയയെ മുൻനിർത്തി സമ്മർദം ശക്തമാക്കിയാൽ കുഞ്ഞാലിക്കുട്ടി പിന്മാറുമെന്നാണ് കണക്കുകൂട്ടൽ. ഫൗസിയ സ്ഥാനാർത്ഥിയായി വിജയിച്ചാൽ ലോക്‌സഭയിൽ ലീഗിന്റെ പ്രതിനിധിയാകുന്ന ആദ്യ വനിതയായി മാറും.