- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി കെ ശശിക്കെതിരായ പാർട്ടി നടപടി റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പരാതിക്കാരിയെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള നീക്കം തടഞ്ഞ് കോടിയേരി; ജില്ലാ കമ്മിറ്റിയിൽ ഭൂരിഭാഗവും പാർട്ടി നടപടിയെ സ്വാഗതം ചെയ്തപ്പോൾ നടപടിയെ വിമർശിച്ച് ശശിയുടെ വിശ്വസ്തർ; സിഐടിയു ജില്ലാ പ്രസിഡന്റായി പി.കെ.ശശി തുടരുമെന്ന് അറിയിച്ച് കോടിയേരി
പാലക്കാട്: പി.കെ. ശശി എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ മോശക്കാരിയായി ചിത്രീകരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ വ്യക്തി നടത്തിയ നീക്കം പൊളിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്നലെ പി.കെ.ശശിക്കെതിരായ പാർട്ടി നടപടി റിപ്പോർട്ട് ചെയ്യാനായി ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് ശശിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ജില്ലാ കമ്മിറ്റി അംഗം യുവതിക്കെതിരെ ആക്ഷേപം ചൊരിഞ്ഞത്. എന്നാൽ, സംസ്ഥാന സെക്രട്ടറി ഇടപെട്ടു തടഞ്ഞതോടെ ഇദ്ദേഹം പിൻവാങ്ങി. പാർട്ടി കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ ഉന്നയിക്കാൻ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ തറപ്പിച്ച് പറഞ്ഞതോടെയാണ് ജില്ലാ കമ്മിറ്റി അംഗം പിൻവാങ്ങിയത്.തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നു വ്യക്തമാക്കി പി.കെ. ശശി എംഎൽഎ നൽകിയ പരാതിയും ശശിക്ക് അനുകൂലമായി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന പുതുശ്ശേരി ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലും അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തി
പാലക്കാട്: പി.കെ. ശശി എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ മോശക്കാരിയായി ചിത്രീകരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ വ്യക്തി നടത്തിയ നീക്കം പൊളിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്നലെ പി.കെ.ശശിക്കെതിരായ പാർട്ടി നടപടി റിപ്പോർട്ട് ചെയ്യാനായി ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് ശശിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ജില്ലാ കമ്മിറ്റി അംഗം യുവതിക്കെതിരെ ആക്ഷേപം ചൊരിഞ്ഞത്.
എന്നാൽ, സംസ്ഥാന സെക്രട്ടറി ഇടപെട്ടു തടഞ്ഞതോടെ ഇദ്ദേഹം പിൻവാങ്ങി. പാർട്ടി കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ ഉന്നയിക്കാൻ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ തറപ്പിച്ച് പറഞ്ഞതോടെയാണ് ജില്ലാ കമ്മിറ്റി അംഗം പിൻവാങ്ങിയത്.തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നു വ്യക്തമാക്കി പി.കെ. ശശി എംഎൽഎ നൽകിയ പരാതിയും ശശിക്ക് അനുകൂലമായി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന പുതുശ്ശേരി ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലും അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ പരിശോധിക്കും.
സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് പി.കെ.ശശി തുടരുമെന്നും പാർട്ടിയിലെ വിഭാഗീയത കഴിഞ്ഞ സമ്മേളനത്തോടെ അവസാനിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം ഷൊർണൂരിൽ ഉപതിരഞ്ഞെടുപ്പു പ്രതീക്ഷിച്ചു കുപ്പായം തയ്പിച്ച ചില നേതാക്കൾ പാർട്ടിയിലുണ്ടെന്ന ആരോപണം ഒരു യുവനേതാവ് ഉന്നയിച്ചു. കമ്മിറ്റിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും നടപടിയെ സ്വാഗതം ചെയ്തപ്പോൾ ശശിയുടെ വിശ്വസ്തരായ ഏതാനും പേർ നടപടിയെ വിമർശിച്ചാണു സംസാരിച്ചത്.
അതെ സമയം പി.കെ. ശശിക്കെതിരെ നടപടി പ്രഖ്യാപിച്ച ശേഷവും സിപിഎമ്മിനുള്ളിൽ അസംതൃപ്തി അടങ്ങുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. 6 മാസം സസ്പെൻഷൻ എന്ന നടപടി അംഗീകരിക്കുന്നുണ്ടെങ്കിലും കൂടുതൽ ശക്തമായ നടപടി ആവശ്യപ്പെട്ടു വീണ്ടും കേന്ദ്ര, സംസ്ഥാന നേതൃത്വത്തെ ഒരു വിഭാഗം സമീപിച്ചേക്കുമെന്നാണു സൂചന. യുവതി നൽകിയ പരാതിയിൽ മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫിസിൽ വച്ചു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അതിക്രമം നടത്തിയതിനെക്കുറിച്ചു സൂചിപ്പിച്ചിരുന്നുവെന്നും ഇത് ഒഴിവാക്കിയാണ് അന്വേഷണം നടത്തിയതെന്നുമാണു വാദം. തെളിവായി നൽകിയ ഫോൺ രേഖകൾ മണ്ണാർക്കാട് ഓഫിസിലെ സംഭവത്തെ സാധൂകരിക്കുന്നതായിരുന്നു.
പരാതിയുടെ അടിസ്ഥാനം ഈ അതിക്രമമാണെന്നിരിക്കേ അത് ഒഴിവാക്കി ഫോൺ സംഭാഷണം മാത്രം അന്വേഷിച്ചതു നിയമനടപടികളിൽ നിന്നു രക്ഷിക്കാനാണ്. ഭയന്നു താൻ പാർട്ടി ഓഫിസിൽ പോകാറില്ലെന്നും സുരക്ഷിതമായി പാർട്ടി ഓഫിസിൽ പോകാൻ അവസരമുണ്ടാക്കണമെന്നും യുവതി നൽകിയ പരാതിയിലുണ്ടായിരുന്നെന്നും അതു കേവലം ഫോൺ സംഭാഷണത്തിന്റെ പേരിലുള്ളതല്ല എന്നുമാണു ശശിവിരുദ്ധപക്ഷത്തിന്റെ വാദം. വിഭാഗീയ പ്രവർത്തനമെന്ന് ആരോപണമുയരാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് കോടിയേരി പങ്കെടുത്ത ജില്ലാ കമ്മിറ്റിയിൽ ശശിവിരുദ്ധ പക്ഷം തങ്ങളുടെ അസംതൃപ്തി ഉന്നയിക്കാതിരുന്നത് എന്നാണ് സൂചന.