- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് മാസത്തെ സസ്പെൻഷൻ ഒരു ചെറിയ ശിക്ഷയല്ല; പി കെ ശശി എം എൽ എ സ്ഥാനം രാജിവയ്ക്കേണ്ടതില്ല; ശശിയ്‌ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂ ഡൽഹി: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പി കെ ശശിയ്‌ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആറ് മാസത്തെ സസ്‌പെൻഷൻ ചെറിയ ശിക്ഷയല്ലെന്നും പി കെ ശശി എം എൽ എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും യെച്ചൂരി പറഞ്ഞു. സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയാൽ ശശി പാർട്ടിയിലെ അംഗം മാത്രമായിരിക്കും. പഴയ പദവികൾ ശശിക്ക് കിട്ടണമെന്നില്ലെന്നും യെച്ചൂരി പറഞ്ഞു. പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയോഗത്തിന് ശേഷമാണ് യെച്ചൂരി തന്റെ നിലപാട് വ്യക്തമാക്കിയത്. പി.കെ. ശശിക്കെതിരായ റിപ്പോർട്ട് പൂർണമായും കേന്ദ്രനേതൃത്വം കണ്ടിട്ടില്ലെന്നും യച്ചൂരി പറഞ്ഞു. സംസ്ഥാന കമ്മിറ്റി നൽകിയ കണ്ടെത്തലുകളാണു പരിശോധിച്ചത്. ശശിക്കു പാർട്ടി ഉയർന്ന ശിക്ഷ നൽകി. സസ്പെൻഷൻ കഴിഞ്ഞാൽ ശശിക്കു പാർട്ടി അംഗത്വത്തിലേക്കേ വരാൻ കഴിയൂ. ശശിയുടെ എംഎൽഎ പദവി കാര്യത്തിൽ പാർട്ടിക്ക് തീരുമാനം എടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന എം കെ സ്റ്റാല
ന്യൂ ഡൽഹി: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പി കെ ശശിയ്‌ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആറ് മാസത്തെ സസ്‌പെൻഷൻ ചെറിയ ശിക്ഷയല്ലെന്നും പി കെ ശശി എം എൽ എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും യെച്ചൂരി പറഞ്ഞു. സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയാൽ ശശി പാർട്ടിയിലെ അംഗം മാത്രമായിരിക്കും. പഴയ പദവികൾ ശശിക്ക് കിട്ടണമെന്നില്ലെന്നും യെച്ചൂരി പറഞ്ഞു. പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയോഗത്തിന് ശേഷമാണ് യെച്ചൂരി തന്റെ നിലപാട് വ്യക്തമാക്കിയത്.
പി.കെ. ശശിക്കെതിരായ റിപ്പോർട്ട് പൂർണമായും കേന്ദ്രനേതൃത്വം കണ്ടിട്ടില്ലെന്നും യച്ചൂരി പറഞ്ഞു. സംസ്ഥാന കമ്മിറ്റി നൽകിയ കണ്ടെത്തലുകളാണു പരിശോധിച്ചത്. ശശിക്കു പാർട്ടി ഉയർന്ന ശിക്ഷ നൽകി. സസ്പെൻഷൻ കഴിഞ്ഞാൽ ശശിക്കു പാർട്ടി അംഗത്വത്തിലേക്കേ വരാൻ കഴിയൂ. ശശിയുടെ എംഎൽഎ പദവി കാര്യത്തിൽ പാർട്ടിക്ക് തീരുമാനം എടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന എം കെ സ്റ്റാലിന്റെ ആഹ്വാനത്തോടും യെച്ചൂരി പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം എന്നത് എം കെ സ്റ്റാലിന്റെ അഭിപ്രായമാണ്. മുന്നണിയും നേതാവും തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് സി പി എം നിലപാടെന്നും യെച്ചൂരി വ്യക്തമാക്കി. കേരളത്തിൽ കോൺഗ്രസിന് ബിജെപി നയമാണെന്നാണ് ഇന്ന് ചേർന്ന സി പി എം കേന്ദ്രകമ്മിറ്റി യുടെ നിലപാട്.