- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീമതിയുടെ മകന്റെ പേരിൽ 'നമ്പ്യാർ' ഉണ്ടോ? 'മൈ നെയിം ഈസ് സൂധീർ പി കെ, നോട്ട് സുധീർ നമ്പ്യാർ' എന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട സുധീറിന്റെ ട്വിറ്റർ നെയിം പി കെ സുധീർ നമ്പ്യാർ..! സോഷ്യൽ മീഡിയയിലെ ജാതിവാൽ വിരുദ്ധരുടെ പൊങ്കാലയിൽ വിശദീകരണം പൊളിഞ്ഞു
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാർ പൊതുവേ ജാതിയില്ലെന്ന് പറയുന്നത് ഒരു മേനിപറച്ചിലാണെന്നാണ് ആക്ഷേപം. ഇതേ പല നേതാക്കളുടെയും മക്കളെ വിവാഹം കഴിപ്പിക്കുമ്പോൾ ജാതി തിരയുന്നു എന്ന കാര്യം എല്ലാവർക്കും അറിവുള്ളതുമാണ്. എന്തായാലും തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികളെ നിർത്തുമ്പോഴും സിപിഐ(എം) ഇക്കാര്യം തിരക്കാറുണ്ട്. എന്തായാലും മന്ത്രി ഇപി ജയരാജന്റെ ബന്ധു സ്‌നേഹം കാരണം ഇന്നലെ സിപിഐ(എം) ശരിക്കും പുലിവാല് പിടിച്ചു. പി കെ ശ്രീമതിയുടെ മകൻ സുധീറിനെ കെഎസ്‌ഐഇ എംഡി സ്ഥാനത്ത് നിയമിച്ചതും ഒടുവിൽ ഗത്യന്തരമില്ലാതെ നിയമനം റദ്ദാക്കിയതുമാണ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചത്. ഇതോടെ സിപിഐ(എം) നേതാക്കളിലെ ജാതിചിന്തയും ജാതിവാലും ചർച്ചയായി. ഇന്നലെ സുധീറിന്റെ നിയമന വാർത്ത മാദ്ധ്യമങ്ങളിൽ വന്നതോടെ മാദ്ധ്യമങ്ങൾ സുധീർ നമ്പ്യാരെന്ന പേരാണ് ഉപയോഗിച്ചത്. ഇങ്ങനെ വാർത്ത വന്ന സമയത്ത് തന്നെ സുധീർ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. തന്റെ പേരിൽ പി കെ സുധീർ എന്നാണെന്നും സുധീർ നമ്പ്യാർ അല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'മൈ നെയിം ഈസ് സുധീർ പി കെ, നോട്
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാർ പൊതുവേ ജാതിയില്ലെന്ന് പറയുന്നത് ഒരു മേനിപറച്ചിലാണെന്നാണ് ആക്ഷേപം. ഇതേ പല നേതാക്കളുടെയും മക്കളെ വിവാഹം കഴിപ്പിക്കുമ്പോൾ ജാതി തിരയുന്നു എന്ന കാര്യം എല്ലാവർക്കും അറിവുള്ളതുമാണ്. എന്തായാലും തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികളെ നിർത്തുമ്പോഴും സിപിഐ(എം) ഇക്കാര്യം തിരക്കാറുണ്ട്. എന്തായാലും മന്ത്രി ഇപി ജയരാജന്റെ ബന്ധു സ്‌നേഹം കാരണം ഇന്നലെ സിപിഐ(എം) ശരിക്കും പുലിവാല് പിടിച്ചു. പി കെ ശ്രീമതിയുടെ മകൻ സുധീറിനെ കെഎസ്‌ഐഇ എംഡി സ്ഥാനത്ത് നിയമിച്ചതും ഒടുവിൽ ഗത്യന്തരമില്ലാതെ നിയമനം റദ്ദാക്കിയതുമാണ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചത്. ഇതോടെ സിപിഐ(എം) നേതാക്കളിലെ ജാതിചിന്തയും ജാതിവാലും ചർച്ചയായി.
ഇന്നലെ സുധീറിന്റെ നിയമന വാർത്ത മാദ്ധ്യമങ്ങളിൽ വന്നതോടെ മാദ്ധ്യമങ്ങൾ സുധീർ നമ്പ്യാരെന്ന പേരാണ് ഉപയോഗിച്ചത്. ഇങ്ങനെ വാർത്ത വന്ന സമയത്ത് തന്നെ സുധീർ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. തന്റെ പേരിൽ പി കെ സുധീർ എന്നാണെന്നും സുധീർ നമ്പ്യാർ അല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'മൈ നെയിം ഈസ് സുധീർ പി കെ, നോട്ട് സുധീർ നമ്പ്യാർ' എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. കമ്മ്യൂണിസ്റ്റ് നേതാക്കൾ ജാതാവാൽ ഉപയോഗിക്കുന്നതിനെതിരെ വിമർശനം ഉയർന്നപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സുധീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ ഫേസ്‌ബുക്കിലെ ജാതിവാൽ മുറിക്കലുകാർ ശരിക്കും പൊളിച്ചടുക്കി.
സുധീറിന്റെ ഫേസ്‌ബുക്ക് ഡിസ്‌പ്ലെ അദ്ദേഹം മാറ്റിയതാണെന്ന് പറഞ്ഞായിരുന്നു വിമർശനം. സുധീറിന്റെ ഫേസ്‌ബുക്കിലെ അഡ്രസ് ബാറിൽ കൊടുത്തിരുന്നത് സുധീർ നമ്പ്യാർ എന്നു തന്നെയായിരുന്നു. ഇവിടം കൊണ്ടും നിന്നില്ല, സുധീറിന്റെ ട്വിറ്റർ പേജിലെ പേരും ഇതു തന്നെയായിരുന്നു. ഇതോടെ സുധീറിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു. സോഷ്യൽ മീഡിയയിലെ ജാതിവാൽ വിരുദ്ധർ ഇതോടെ സുധീറിനെ രൂക്ഷമായി വിമർശിക്കുക തന്നെ ചെയ്തു. പേര് ഒരു ആഗോള പ്രശ്‌നമല്ലെങ്കിലും എന്തിനാണ് സുധീർ നുണപറഞ്ഞതെന്ന ചോദ്യമാണ് ഇവർ ഉയർത്തിയത്.
രാഷ്ട്രീയബന്ധം സുധീറിന് ഇല്ലെങ്കിലും ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം കേൾക്കേണ്ടി വന്നത് സിപിഎമ്മുകാർ തന്നെയായിരുന്നു. 'നമുക്ക് ജാതിയില്ലാ' എന്ന ശ്രീനാരായണ സന്ദേശം വ്യാപകമായി സിപിഐ(എം) ആഘോഷിച്ചത് ഈ വർഷമായിരുന്നു. ട്രാൻസ് ജൻഡേഴ്‌സ് ദീപ്തിയും ശ്രീയും നായർ വാൽ മുറിച്ചകാര്യവും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു. എന്തായാലും സുധീർ നമ്പ്യാർ വിഷയത്തോടെ ഫേസ്‌ബുക്കിലെ ജാതിവാൽ വിരുദ്ധർ വളരെ സജീവമായി വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്.