- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണം ഞങ്ങൾ ഇരുകുടുംബങ്ങളും ആലോചിച്ചുറപ്പിച്ചതാണ്; ഞങ്ങളോട് ചോദിക്കാതെ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുത്തു; തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സഭ്യമല്ലാത്ത കമന്റുകൾക്ക് വഴിയൊരുക്കിയതിൽ ഫേസ്ബുക്കിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പി.കരുണാകരൻ എംപി
തിരുവനന്തപുരം: തന്റെ മകൾ ദിയ കരുണാകരന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെററിദ്ധാരണാജനകമാണെന്ന് പി.കരുണാകരൻ എംപി. 'ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ എ.കെ.ജിയുടെ ചെറുമകൾക്ക് വിവാഹതയാകുന്നു. കാസർകോട് എംപി. പി.കരുണാകരന്റെയും ലൈലയുടെയും മകൾ ദിയ കരുണാകരനാണ് (20) പ്രണയ വിവാഹത്തിനൊരുങ്ങുന്നത്. വയനാട് പനമരത്തെ തണ്ണിയത്ത് പറമ്പിൽ ടി.പി.ഉസ്മാന്റെ മകൻ പി.മർസാദ് ഹുസൈനാണ് വരൻ. ഇരുപത്തിനാല് വയസ് പ്രായമുള്ള മർസാദ് റെയിവെയിൽ ടിക്കറ്റ് പരിശോധകനാണ്.' 'തിരുവനന്തപുരത്ത് ഡിഗ്രി വിദ്യർത്ഥിനിയായ ദിയ ട്രെയിൻ യാത്രക്കിടെയാണ് മർസാദുമായി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലെത്തിയ യാത്രകൾ രണ്ട് വീട്ടുകാരും അംഗീകരിക്കുകയായിരുന്നു. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഇരുവരുടെയും വിവാഹം മാർച്ച് പതിനൊന്നിന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വിരുന്നുമുണ്ട്.'ഇത്തരത്തിലാണ് വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചത്. എന്നാൽ, തങ്ങളുട
തിരുവനന്തപുരം: തന്റെ മകൾ ദിയ കരുണാകരന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെററിദ്ധാരണാജനകമാണെന്ന് പി.കരുണാകരൻ എംപി.
'ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ എ.കെ.ജിയുടെ ചെറുമകൾക്ക് വിവാഹതയാകുന്നു. കാസർകോട് എംപി. പി.കരുണാകരന്റെയും ലൈലയുടെയും മകൾ ദിയ കരുണാകരനാണ് (20) പ്രണയ വിവാഹത്തിനൊരുങ്ങുന്നത്. വയനാട് പനമരത്തെ തണ്ണിയത്ത് പറമ്പിൽ ടി.പി.ഉസ്മാന്റെ മകൻ പി.മർസാദ് ഹുസൈനാണ് വരൻ. ഇരുപത്തിനാല് വയസ് പ്രായമുള്ള മർസാദ് റെയിവെയിൽ ടിക്കറ്റ് പരിശോധകനാണ്.'
'തിരുവനന്തപുരത്ത് ഡിഗ്രി വിദ്യർത്ഥിനിയായ ദിയ ട്രെയിൻ യാത്രക്കിടെയാണ് മർസാദുമായി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലെത്തിയ യാത്രകൾ രണ്ട് വീട്ടുകാരും അംഗീകരിക്കുകയായിരുന്നു.
സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഇരുവരുടെയും വിവാഹം മാർച്ച് പതിനൊന്നിന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വിരുന്നുമുണ്ട്.'ഇത്തരത്തിലാണ് വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചത്. എന്നാൽ, തങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ആലോചിച്ചുറപ്പിച്ചാണ് വിവാഹമെന്നും, ഇരുവീട്ടുകാരുടെയും പൂർണസമ്മതത്തോടെ വിവാഹം മാർച്ചിൽ നടത്താൻ തീരുമാനിച്ചതാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന്:
'എന്റെ മകൾ ദിയ കരുണാകരന്റെ വിവാഹവുമായ് ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന വാർത്തകളും, സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ നടത്തിയ കമന്റുകളും തീർത്തും അനുചിതമെന്ന് ഖേദപൂർവ്വം അറിയിക്കുകയാണു.മകളുടെ കല്യാണം പ്രതിശ്രുത വരൻ മർസ്സദ് സുഹൈലിന്റെയും,
ഞങ്ങളുടെയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ചുറപ്പിച്ചതാണു.ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ വോളി താരമായ
മർസ്സദ് റെയിൽ വേയിൽ ടി.ടി.ഇ.ആയി സേവനമനുഷ്ടിച്ചു വരുന്നു.ഇരു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോട് കൂടിയാണു വിവാഹം മാർച്ച് മാസത്തിൽ നടത്താൻ തീരുമാനിച്ചത്.ഈ വിവരം സമയമാകുമ്പോൾ അറിയിക്കാം എന്നാണു ഞാൻ കരുതിയിരുന്നത്.എന്നാൽ ചില മാധ്യമങ്ങൾ വളരെ സങ്കുചിതത്വത്തോട് കൂടി ഞങ്ങളോട് ഒരു അന്വേഷണവുംനടത്താതെ ഇത് വാർത്തയാക്കുകയാണുചെയ്തത്.
ഏഷ്യാനെറ്റ് പോലുള്ള മാധ്യമം ദുരുദ്ദേശപരമായ കമന്റുകൾക്ക് വഴിയൊരുക്കി കൊടുത്തു.അത്തരം കമന്റുകൾ തടയാനോ ,നീക്കം ചെയ്യാനോ ഉള്ള സാമാന്യമര്യാദ പോലും അവർ കാണിച്ചില്ല എന്നത് ദുഃഖകരമാണു.ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹ കാര്യം സഖാക്കൾ സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്,ബൃന്ദ കാരാട്ട്,പിണറായി വിജയൻ ,കോടിയേരിബാലകൃഷ്ണൻ തുടങ്ങിയവരെ അറിയിക്കുകയും,അവരുടെ സമ്മതവുംഅനുഗ്രഹവും ലഭിച്ചിട്ടുള്ളതുമാണു.വസ്തുത ഇതായിരിക്കേ ഇത്തരം വാർത്തകൾ പുറത്ത് വിടുമ്പോൾ കുടുംബക്കാരായ ഞങ്ങളോടോ,പ്രതിശ്രുത വധൂവരന്മാരോടോ കാര്യങ്ങൾ ചോദിച്ചറിയാനുള്ള അവസരം ഉപയോഗപ്പെടുത്താതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും
സഭ്യമല്ലാത്ത കമന്റുകൾക്ക് അവസരംസൃഷ്ടിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിച്ചത് ഖേദകരവും പ്രതിഷേധാർഹവുമാണ്.'
സസ്‌നേഹം