- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷ്ണദാസിന്റെ അറസ്റ്റിൽ പൊലീസിനു വീണ്ടും വിമർശനം; അറസ്റ്റിനുള്ള സാഹചര്യം എന്തെന്നു ഹൈക്കോടതി; വിലക്കുള്ളയാൾ കോളജിൽ കയറി എങ്ങനെ തെളിവു നശിപ്പിക്കുമെന്നും ചോദ്യം; ഹൈക്കോടതി ജഡ്ജിക്കെതിരേ പരാതിപ്പെട്ട മഹിജയുടെ ആരോപണത്തിൽ വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ
കൊച്ചി: വിദ്യാർത്ഥിയെ മർദിച്ച കേസിൽ നെഹ്രു ഗ്രൂപ്പ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസിന് ഹൈക്കോടതിയുടെ വിമർശനം വീണ്ടും. അറസ്റ്റിനുള്ള സാഹചര്യം എന്തായിരുന്നെന്നും കോളജിൽ കയറാൻ വിലക്കുള്ളയാൾ എങ്ങനെ കോളജിൽ കയറി തെളിവു നശിപ്പിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. ഇതിനിടെ, കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ച ജിഷ്ണു പ്രായോയിയുടെ അമ്മ മഹിജയ്‌ക്കെതിരേ ബാർ കൗൺസിലും രംഗത്തുവന്നു. നെഹ്രു ഗ്രൂപ്പിനെ ലക്കിടി ലോ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി ഷഹീറിനെ മർദിച്ചുവെന്നാരോപിച്ച് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ഹൈക്കോടതി പൊലീസനെ വീണ്ടും രൂക്ഷമായി വിമർശിച്ചത്. കഴിഞ്ഞദിവസവും കോടതിയുടെ ഭാഗത്തുനിന്ന് നിശിത വിമർശനം ഉയർന്നിരുന്നു. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനങ്ങൾ. ജസ്റ്റിസ് ഏബ്രഹാം മാത്യുവാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വാദം പൂർത്തിയാ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. കേസിൽ വികാരത്തിന് അടിപ്പെട്ട് വിധ

കൊച്ചി: വിദ്യാർത്ഥിയെ മർദിച്ച കേസിൽ നെഹ്രു ഗ്രൂപ്പ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസിന് ഹൈക്കോടതിയുടെ വിമർശനം വീണ്ടും. അറസ്റ്റിനുള്ള സാഹചര്യം എന്തായിരുന്നെന്നും കോളജിൽ കയറാൻ വിലക്കുള്ളയാൾ എങ്ങനെ കോളജിൽ കയറി തെളിവു നശിപ്പിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. ഇതിനിടെ, കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ച ജിഷ്ണു പ്രായോയിയുടെ അമ്മ മഹിജയ്‌ക്കെതിരേ ബാർ കൗൺസിലും രംഗത്തുവന്നു.
നെഹ്രു ഗ്രൂപ്പിനെ ലക്കിടി ലോ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി ഷഹീറിനെ മർദിച്ചുവെന്നാരോപിച്ച് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ഹൈക്കോടതി പൊലീസനെ വീണ്ടും രൂക്ഷമായി വിമർശിച്ചത്. കഴിഞ്ഞദിവസവും കോടതിയുടെ ഭാഗത്തുനിന്ന് നിശിത വിമർശനം ഉയർന്നിരുന്നു. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനങ്ങൾ. ജസ്റ്റിസ് ഏബ്രഹാം മാത്യുവാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വാദം പൂർത്തിയാ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.
കേസിൽ വികാരത്തിന് അടിപ്പെട്ട് വിധി പറയാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ തെളിവുകളിൽ പൊലീസ് എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി ആരാഞ്ഞു. പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യമെന്തെന്ന് വീണ്ടും കോടതി ചോദിച്ചു. കോളജിൽ കയറുന്നതിന് കൃഷണദാസിന് വിലക്കുണ്ടായിരുന്നു. പിന്നെ എങ്ങനെ കോളജിലെത്തി തെളിവ് നശിപ്പിക്കും. കേസ് ഡയറയിലെ വീഴ്ചകളും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ലക്കിടി കോളജ് വിദ്യാർത്ഥിക്ക് മർദനമേറ്റ കേസിൽ ആദ്യഘട്ടത്തിൽ വീഴ്ച പറ്റിയെന്ന് സർക്കാർ ഹൈക്കോടതിതെ അറിയിച്ചു. എഫ്‌ഐആറിൽ വന്ന വീഴ്ച പരിഹരിക്കാൻ പിന്നീട് ആവശ്യമായ തിരുത്തലുകൾ വരുത്തിയെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ഇതിനിടെയാണ് പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെത്തുടർന്ന് ജീവനൊടുക്കിയ ജിഷ്ണു പ്രാണോയിയുടെ അമ്മയ്‌ക്കെതിരേ ബാർ കൗൺസിൽ രംഗത്തുവന്നത്. പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യുവിനെതിരേ മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്കിയിരുന്നു. ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്‌റു കോളേജ് അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു മഹിജയുടെ ആരോപണം.
മഹിജയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബാർ കൗൺസിൽ പറഞ്ഞു. ജഡ്ജിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ക്ലാസ് എടുക്കാനാണ് അദ്ദേഹം കോളേജിൽ പോയതെന്നുമാണ് ബാർ കൗൺസിൽ വിശദീകരണം. ഇക്കാര്യങ്ങളിൽ മഹിജയോട് വിശദീകരണം തേടുമെന്നും ബാർ കൗൺസിൽ വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജിയും കോളേജ് അധികാരികളും ഒന്നിച്ചു നിൽക്കുന്ന ആറ് ഫോട്ടോകൾ സഹിതമാണ് മഹിജ ചീഫ് ജസ്റ്റിസിനു പരാതി നല്കിയത്. നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളേജ് സംഘടിപ്പിച്ച പഠനയാത്രയിൽ മുഖ്യാതിഥിയായി ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യു പങ്കെടുത്തെന്നാണ് ആരോപണം. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ രണ്ടുദിവസമാണ് ലക്കിടി കോളേജ് പഠന യാത്ര സംഘടിപ്പിച്ചത്.

