- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണുവിന്റെ ആത്മഹത്യയിൽ പ്രേരണാ കുറ്റത്തിനു തെളിവില്ല; നെഹ്രൂ കോളജ് ചെയർമാൻ പി. കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; പ്രോസിക്യൂഷൻ വാദങ്ങൾ മുഴുവൻ തള്ളിക്കൊണ്ട് ഹൈക്കോടതി വിധി; കേസിൽ അട്ടിമറി നടന്നുവെന്ന് ജിഷ്ണുവിന്റെ കുടുംബം
കൊച്ചി: ജിഷ്ണു പ്രാണോയ് മരണക്കേസിലെ ഒന്നാം പ്രതിയായ നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് മേധാവി പി. കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷൻ വാദങ്ങൾ മുഴുവൻ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ജിഷ്ണുവിന്റെ മരണത്തിൽ കൃഷ്ണദാസിനെതിരെ പ്രേരണകുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പി. കൃഷ്ണദാസ് അന്വേഷണത്തിന്റെ കാലത്തു കോളജിൽ പ്രവേശിക്കരുതെന്നു കോടതി വ്യക്തമാക്കി. കോളജിന്റെ ദൈനംദിന കാര്യങ്ങളിൽ കൃഷ്ണദാസ് ഇടപെടാറില്ലെന്നാണു മാനേജ്‌മെന്റ് ഹൈക്കോടതിയിൽ വാദിച്ചത്. കോപ്പിയടി ആരോപണത്തെ തുടർന്ന് ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൃഷ്ണദാസിനെതിരേ ചുമത്തിയ പ്രേരണാകുറ്റത്തിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ അട്ടിമറി നടന്നതായി ഹൈക്കോടതി വിധിയോടു പ്രതികരിച്ച ജിഷ്ണുവന്റെ കുടുംബം പറഞ്ഞു. ജിഷ്ണുവിന്റെ മരണത്തിൽ കൃഷ്ണദാസിനും മാന

കൊച്ചി: ജിഷ്ണു പ്രാണോയ് മരണക്കേസിലെ ഒന്നാം പ്രതിയായ നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് മേധാവി പി. കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷൻ വാദങ്ങൾ മുഴുവൻ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ജിഷ്ണുവിന്റെ മരണത്തിൽ കൃഷ്ണദാസിനെതിരെ പ്രേരണകുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പി. കൃഷ്ണദാസ് അന്വേഷണത്തിന്റെ കാലത്തു കോളജിൽ പ്രവേശിക്കരുതെന്നു കോടതി വ്യക്തമാക്കി.
കോളജിന്റെ ദൈനംദിന കാര്യങ്ങളിൽ കൃഷ്ണദാസ് ഇടപെടാറില്ലെന്നാണു മാനേജ്‌മെന്റ് ഹൈക്കോടതിയിൽ വാദിച്ചത്. കോപ്പിയടി ആരോപണത്തെ തുടർന്ന് ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൃഷ്ണദാസിനെതിരേ ചുമത്തിയ പ്രേരണാകുറ്റത്തിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ അട്ടിമറി നടന്നതായി ഹൈക്കോടതി വിധിയോടു പ്രതികരിച്ച ജിഷ്ണുവന്റെ കുടുംബം പറഞ്ഞു.
ജിഷ്ണുവിന്റെ മരണത്തിൽ കൃഷ്ണദാസിനും മാനേജ്‌മെന്റിനും നേരിട്ടു പങ്കുണ്ടെന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. കേസ് ഡയറിയും സാങ്കേതിക സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകളും സ്‌പെഷൽ പ്രോസിക്യൂട്ടർ പരിശോധനയ്ക്കായി കോടതിക്കു കൈമാറിയിരുന്നു.
അതേസമയം രണ്ടാം പ്രതി സജ്ഞിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ജിഷ്ണു മരിച്ച ദിവസം കോളജിലില്ലെന്നും കേസിൽ അനാവശ്യമായി പ്രതിയാക്കിയതാണെന്നുമാണ് സജ്ഞിതിന്റെ വാദം. എന്നാൽ സജ്ഞിത് ജിഷ്ണുവിനെ മർദിച്ചതിന് തെളിവുണ്ടെന്നും ശാരീരിക മാനസിക പീഡനമാണ് മരണകാരണമായതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. കേസെടുത്തത് മുതൽ സജ്ഞിത് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

