- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്റുഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് കേരളത്തിൽ കാലുകുത്തരുതെന്ന് സുപ്രീംകോടതി; ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമോയെന്നത് സിബിഐയുടെ അഭിപ്രായം തേടിയശേഷം പരിഗണിക്കും; ജിഷ്ണു പ്രണോയ്, ഷഹീർ ഷൗക്കത്തലി കേസുകൾ വളരെ ഗൗരവമേറിയതെന്നും കോടതി
ന്യൂഡൽഹി: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് കേരളത്തിൽ കടക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ജിഷ്ണു പ്രണോയ് കേസിലും ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച കേസുമായും ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ മാത്രം കേരളത്തിലെത്താമെന്നും കോടതി പറഞ്ഞു. രണ്ടു കേസിലും നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി. സർക്കാരിന് വേണ്ടി അഡീഷണൽ സോളിറ്റർ ജനറലാണ് കോടതിയിൽ ഹാജരായത്. കൃഷ്ണദാസിനെതിരെയുള്ള രണ്ടു കേസുകളും വളരെ ഗൗരവമുള്ളതാണ്. ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസ് സർക്കാർ സിബിഐക്ക് വിട്ടിരിക്കുയാണ്. ഈ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. കേസിന്റെ ഗൗരവം ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞ കോടതി കേസിൽ സിബിഐയുടെ അഭിപ്രായം കൂടി അറിയേണ്ടതുണ്ടെന്ന് പറഞ്ഞു. കേസ് ഏറ്റെടുക്കുന്ന കാര്യം സിബിഐ രണ്ടാഴ്‌ച്ചക്കകം സിബിഐ അറിയിക്കണം.

ന്യൂഡൽഹി: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് കേരളത്തിൽ കടക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ജിഷ്ണു പ്രണോയ് കേസിലും ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച കേസുമായും ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ മാത്രം കേരളത്തിലെത്താമെന്നും കോടതി പറഞ്ഞു. രണ്ടു കേസിലും നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി.
സർക്കാരിന് വേണ്ടി അഡീഷണൽ സോളിറ്റർ ജനറലാണ് കോടതിയിൽ ഹാജരായത്. കൃഷ്ണദാസിനെതിരെയുള്ള രണ്ടു കേസുകളും വളരെ ഗൗരവമുള്ളതാണ്. ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസ് സർക്കാർ സിബിഐക്ക് വിട്ടിരിക്കുയാണ്. ഈ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.
കേസിന്റെ ഗൗരവം ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞ കോടതി കേസിൽ സിബിഐയുടെ അഭിപ്രായം കൂടി അറിയേണ്ടതുണ്ടെന്ന് പറഞ്ഞു. കേസ് ഏറ്റെടുക്കുന്ന കാര്യം സിബിഐ രണ്ടാഴ്‌ച്ചക്കകം സിബിഐ അറിയിക്കണം. കേസിലെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് വരെ കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്നും കോടതി പറഞ്ഞു. അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്ന കോയമ്പത്തൂരിൽ തന്നെ തങ്ങണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ കേരളത്തിലെത്താമെന്നും കോടതി വ്യക്തമാക്കി.
മക്കൾ പാലക്കാട് പഠിക്കുന്നുണ്ടെന്നും അതിനാൽ കൃഷ്ണദാസിനെ കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ മക്കളല്ലേ പഠിക്കുന്നത് കൃഷ്്ണദാസല്ലല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. ജിഷ്ണു കേസിൽ സിബിഐ രണ്ടാഴ്‌ച്ചയ്ക്കകം നിലപാട് അറിയിക്കണം. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കേസിൽ നെഹ്‌റു കോളേജ് വൈസ് പ്രിൻസിപ്പൽ എൻകെ ശക്തിവേൽ, പരീക്ഷാ നിരീക്ഷകനായിരുന്ന സി.പി പ്രവീൺ, സഹായി ഡിബിൻ എന്നിവരാണ് മുഖ്യപ്രതികൾ. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ ഗൗരവമേറിയ കേസാണിതെന്നും കോടതി നിരീക്ഷിച്ചു. കൃഷ്ണദാസ് കേരളത്തിൽ പ്രവേശിച്ചാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് കോടതി വിലക്ക് ഏർപ്പെടുത്തിയത്.

