തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന നടൻ ദിലീപിന് ക്ലീൻചിറ്റ് നൽകി കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് നടൻ സലികുമാർ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ അഭിപ്രായം രേഖപ്പെടെുത്തിയതിന്റെ പേരിൽ സലിം കുമാറിനെതിരെ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുന്നുമുണ്ട്. ആക്രമണത്തിന ഇരയായ നടിയെയും നുണ പരിശോധനക്ക് വിധേയ ആക്കണമെന്നാണ് സലിംകുമാർ ഫേസ്‌ബുക്കിലുടെ ആവശ്യപ്പോട്ടത്. നടന്റെ ഈ ആവശ്യത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററുമായ പിഎം മനോജ് രംഗത്തെത്തി.

പൾസർ സുനിയുടെ അതിക്രമത്തിന് ഇരയായ പ്രമുഖ നടിയേയും പൾസർസുനിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാൽ എല്ലാം അവിടെ തീരുമെന്ന സലിംകുമാറിന്റെ അഭിപ്രായത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് പി എം മനോജ് രംഗത്തെത്തിയത്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് സലീം കുമാറിനെതിരെ അദ്ദേഹം രംഗത്തെത്തിയത്.

നടിയെ നുണപരിശോധനക്ക് വിധേയയാക്കിയാക്കിയാൽ എല്ലാ തീരുമെന്ന് സലീം കുമാർ അഭിപ്രായപ്പെട്ടിരുന്നു. സലിം കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു: ' പൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും...അവിടെ തീരും എല്ലാം ' നടി നുണ പറയുന്നു എന്നാണ് ഇതിലൂടെ സലിം കുമാർ ഉറപ്പിക്കുന്നത്.

ഇതെങ്ങനെയാണ് അദ്ദേഹത്തിന് ബോധ്യമായതെന്നാണ് മനോജ് ചോദിക്കുന്നത്. നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കിയാൽ എല്ലാം തീരുമെന്ന് ഉറപ്പിക്കാനുള്ള എന്തു വിവരമാണ് അദ്ദേഹത്തിന്റെ കയ്യിലുള്ളതെന്നും, വിവരം ഉണ്ടെങ്കിൽ അത് പൊലീസിന് കൈമാറേണ്ടതുമല്ലേയെന്നും മനോജ് പോസ്റ്റിൽ ചോദിക്കുന്നു.

നടി ആക്രമിക്കപ്പെട്ടു എന്നത് അദ്ദേഹം നിഷേധിക്കുമോയെന്നും, ഇരയെ നുണ പറയുന്നവളാക്കി മുദ്ര കുത്തുന്ന രീതി ഏതു മഹാനടന്റെതായാലും സമ്മതിച്ചു കൊടുക്കാൻ വിഷമമാണെന്നും അദ്ദേഹം പറയുന്നു. സലിം കുമാർ ഈ വിഷയത്തിൽ സ്ത്രീ വിരുദ്ധ നിലപാടാണെടുത്തത്. അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുന്നില്ല ,അന്വേഷണ ഫലം വരട്ടെ. മനോജ് പോസ്റ്റിൽ വ്യക്തമാക്കി. ഇരയെ നുണച്ചിയാക്കാൻ ശ്രമിച്ചതിന് സലീം കുമാർ മാപ്പു പറയുന്നതാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു.

പൾസർ സുനിയുടെ അതിക്രമത്തിന് ഇരയായ പ്രമുഖ നടിയേയും പൾസർസുനിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാൽ എല്ലാം അവിടെ തീരുമെന്ന സലിംകുമാറിന്റെ അഭിപ്രായമാണ് ദിലീപും നാദിർഷയും എന്റെ സുഹുത്തുക്കളാണ്. അവരിരുവരെയും താൻ നുണപരിശോധനയ്ക്കായി കൊണ്ടുവരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

''ദിലീപും നാദിർഷായും എന്റെ സ്നേഹിതന്മാരാണ്.അതിൽ ഞാൻ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളിൽ വെച്ചുകൊണ്ട് തന്നെ ഞാൻ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ ചെയ്യേണ്ടത് ഒരു കാര്യം മാത്രം പൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും... അവിടെ തീരും എല്ലാം'' ഇങ്ങനെയാണ് സലീം കുമാർ കുറിച്ചത്.

ദിലീപിനെ കേസിൽ പെടുത്താൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ രണ്ട് മൂന്ന് നടീനടന്മാരുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരിക്കൽ പോലും ഫോണിൽ ബന്ധപെട്ടിട്ടില്ലാത്ത പൾസർ സുനി എന്നൊരാൾക്ക് ഒരു നടിയുടെ വീഡിയോയ്ക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്ന് പറയാൻതക്ക വിവരമില്ലാത്തവനല്ല ദിലീപ്. ദിലീപിനുവേണ്ടി സിനിമാസംഘടനകളൊന്നും പ്രതികരിച്ചുകാണുന്നില്ല. സ്ത്രീകളുടെ സംഘടനയെങ്കിലും ഇതിൽ ഇടപെടുമെന്നാണ് പ്രതീക്ഷ. ദിലീപ് കുറ്റവാളി ആണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കിൽ നമ്മൾ ഏൽപ്പിച്ച കളങ്കങ്ങൾ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്. ദിലീപിന്റെ ഈ അവസ്ഥ മറ്റുള്ളവരിലേയ്ക്ക് എത്താൻ അധികം ദൂരമില്ല-സലീം കുമാർ കുറിച്ചിരുന്നു.