- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്തോ - പസഫിക് മേഖല സംരക്ഷിക്കപ്പെടണം; സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടണം; ജപ്പാൻ ഇന്ത്യയുടെ ഒഴിച്ചുകൂടാനാത്ത പങ്കാളിയെന്ന് നരേന്ദ്ര മോദി; ജപ്പാൻ കമ്പനികൾക്ക് രാജ്യത്തേക്ക് ക്ഷണം
ടോക്യോ: ഇന്തോ - പസഫിക് മേഖല സംരക്ഷിക്കപ്പെടണമെന്നും സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പങ്കെടുത്തു. ഇന്തോ പസഫിക് സാമ്പത്തിക ചട്ടക്കൂട് നേതാക്കൾ പുറത്തിറക്കി. സംയുക്ത വ്യാപാര കരാർ ജോ ബൈഡൻ മുന്നോട്ടുവെച്ചു.
ഇന്ത്യയുടെ വ്യാവസായിക വളർച്ചക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൂടുതൽ നിക്ഷേപത്തിനും വാണിജ്യാവസരങ്ങൾക്കും ജപ്പാൻ കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
Prime Minister Narendra Modi, US President Joe Biden, Japanese PM Fumio Kishida and US Secretary of State Antony Blinken attend the Indo-Pacific Economic Framework event in Tokyo, Japan. pic.twitter.com/PCnrV3XW6O
- ANI (@ANI) May 23, 2022
തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
ടോക്കിയോയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യൻ സമൂഹം ഗംഭീര വരവേൽപ്പാണ് നൽകിയത്. മലയാളം ഉൾപ്പടെ ഇന്ത്യയിലെ പ്രദേശിക ഭാഷകളിലെഴുതിയ സ്വാഗത ബോർഡുകളുമായി കുട്ടികളാണ് പ്രധാനമന്ത്രിയെ വരവേറ്റത്. ജപ്പാനിലേക്ക് സ്വാഗതം, താങ്കളുടെ ഒപ്പ് തരുമോയെന്ന് റിത്സുകി കൊബയാഷി എന്ന കൊച്ചുമിടുക്കൻ ഹിന്ദിയിൽ ചോദിച്ചു. കുട്ടികൾക്കൊപ്പം അൽപസമയം ചെലവഴിച്ചു.
ജപ്പാനിലെ പ്രധാന ബിസിനസ് തലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി വരികയാണ്. എംഎൻസി നിപ്പോൺ ഇലക്ട്രിക് ചെയർമാൻ നൊബുഹീറോ എൻഡോയുമായും സുസുക്കി മോട്ടോർ കോർപ്പറേഷൻ അഡൈ്വസർ ഒസാമു സുസുക്കിയുമായും തുടങ്ങിയവരുമായിപ്രധാനമന്ത്രി ചർച്ച നടത്തി.
സ്മാർട് സിറ്റികൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഇന്ത്യയിൽ ജാപ്പനീസ് ഭാഷ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതനമായ ശ്രമങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെ അവസരങ്ങളെക്കുറിച്ച് മിസ്റ്റർ എൻഡോ സംസാരിച്ചതായി പ്രധാനമന്ത്രി ചർച്ചയ്ക്ക് ശേഷം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന തന്റെ നാളുകൾ അനുസ്മരിച്ചുകൊണ്ട്, ജപ്പാൻ ജനതയുമായി പതിവായി ഇടപഴകാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. 'ജപ്പാന്റെ വികസന മുന്നേറ്റങ്ങൾ എപ്പോഴും പ്രശംസനീയമാണ്. അടിസ്ഥാനസൗകര്യങ്ങൾ, ടെക്നോളജി, കണ്ടെത്തലുകൾ, സ്റ്റാർട്ടപ്പുകൾ ഇത് ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ ജപ്പാൻ ഇന്ത്യയുമായി സഹകരിക്കുന്നു' പ്രധാനമന്ത്രി വ്യക്താക്കി.
കൊച്ചി ലക്ഷദ്വീപ്, ചെന്നെ ആൻഡമാൻ ഒപ്റ്റിക്കൽ ഫൈബർ പദ്ധതികൾ ചൂണ്ടിക്കാട്ടി ഇന്ത്യക്ക് നൽകിയ മികച്ച സേവനങ്ങളിൽ നിപ്പൺ ഇല്ടക്രിക് കമ്പനി ചെയർമാനെ പ്രധാനമന്ത്രി അഭിനന്ദനമറിച്ചു. സാഹചര്യമൊരുങ്ങിയാൽ 5 ജി സേവനങ്ങളടക്കം ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് എൻഇസി ചെർമാൻ ഡോ നൊബുഹീറോ എൻഡോ പറഞ്ഞു. ഇന്ത്യയെ ശാക്തീകരിക്കാനുള്ള മോദിയുടെ ശ്രമങ്ങൾക്ക് ജപ്പാനിലെ കമ്പനികൾ എല്ലാ പിന്തുണയും നൽകുമെന്ന് സുസുക്കി ചെയർമാൻ ടൊഷീരോ സുസിക്കി വ്യക്തമാക്കി
കമ്പനി മേധാവികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്ന് വിദേശ കാര്യമന്ത്രാലയം പിന്നീട് പ്രതികരിച്ചു. ടോക്കിയോയിലെ നാൽപതിനായിരത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നാളെ നടക്കുന്ന ക്വാഡ് ഉച്ചകോടി വേദിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി യുക്രെയ്‌നടക്കമുള്ള വിഷയങ്ങളിൽ മോദി ചർച്ച നടത്തും. ജപ്പാൻ പ്രധാനമന്ത്രിയെ ഇന്ന് കണ്ട ജോ ബൈഡൻ കോവിഡ് പ്രതിരോധത്തിലടക്കം ഇരു രാജ്യങ്ങളും ഒന്നിച്ച് നീങ്ങാമെന്ന് വ്യക്തമാക്കി.




