മനാമ: ബഹ്‌റിനിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കോതമംഗലം വെണ്ടുവഴി പോത്താട്ട് പരമേശ്വരെന്റ മകൻ പി.പി.ജയൻ (52) ആണ് മരിച്ചത്.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മൂന്നാഴ്ചയായി സൽമാനിയയിൽ ചികിത്സയിലായിരുന്നു. പാഴ്‌സൺസ് കൺസൾട്ടൻസിയിൽ സർവെയറായ ഇയാൾ രണ്ടുവർഷം മുമ്പാണ് ബഹ്‌റൈനിലെത്തിയത്.

നേരത്തെ 20 വർഷം ദുബായിൽ ജോലി ചെയ്തിരുന്ന ജയൻ രണ്ടു വർഷം മുമ്പാണ് ബഹ്‌റൈനിൽ എത്തിയത്. മന്ത്രാലയങ്ങളുടേയും മറ്റും വിവിധ പ്രവൃത്തികൾക്കു കൺസൾട്ടന്റായി പ്രവർത്തിക്കുന്ന പാഴ്‌സൺസ് കമ്പനിയുടെ ലാന്റ് സർവെയറായിരുന്നു.

ഭാര്യ: സന്ധ്യയും മക്കളായ സുഭദ്ര, ഉത്തര എന്നിവർ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യാസഹോദരൻ വിനോദ് ബഹ്‌റൈനിലുണ്ട്. പരമേശ്വരൻ നായർ-കാർത്ത്യായനി അമ്മ ദമ്പതികളുടെ മകനാണ്. സന്ധ്യയാണു ഭാര്യ. സുഭദ്ര, ഉത്തര എന്നിവർ മക്കളാണ്.