കാൻബറയിലെ പ്രൊവിഷണൽ ഡ്രൈവിങ് ലൈസൻസുകാർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ഇതിൽ പ്രധാനമായും പി പ്ലേറ്റുകാരുടെ അർദ്ധരാത്രി മുതൽ പുലർച്ച വരെയുള്ള ഡ്രൈവിങിന് നിരോധനം ഏർപ്പെടുത്താനും കൂടാതെ ഡ്രൈവിങ് സമയത്ത് കാറിനുള്ളിൽ 24 വയസിന് താഴെ പ്രായമുള്ള ഒരാൾ മാത്രമേ കാണാവൂ എന്നുമാണ് പുതിയ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നത്.

സര്ക്കാർ മുന്നോട്ട് വച്ച എൽ ആൻഡ് പി പ്ലേറ്റ് നിയന്ത്രണ നിർദ്ദേശങ്ഹൾ ഗവൺമെന്റ് മുന്നിൽ ചർച്ചയ്ക്കായി വച്ചിരിക്കുകയാണ്. ചർച്ചയിൽ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് നിയമം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനായി പുതിയതായി നടപ്പിലാക്കുന്ന ഭേദഗതികൾ ചുവടെ കൊടുത്തിരിക്കുന്നവയാണ്.

പ്രൊവിഷണൽ ഡ്രൈവേഴ്‌സ് പി 2 എന്നൊരു ഘട്ടം കുടി ചേർക്കും. ഡ്രൈവർമാർക്ക് പിടു ലൈസൻസ് ലഭിക്കാൻ 18 വയസ് പൂർത്തിയായിരിക്കണം, കൂടാതെ ഫുൾ ലൈസൻസ് ലഭിക്കുന്നതിന് രണ്ട് വർഷമെങ്കിലും സമയം വേണം, മിനിമം ലേണർ പീരിഡ് എന്നതിന്റെ കാലാവധി 6 ൽ നിന്നും 12 ലേക്ക് ഉയർത്തും, എൽ പ്ലേറ്റ് ഡ്രൈവേഴ്‌സിനുള്ള സൂപ്പർവൈസിഡ് ഡ്രൈവിങ് സമയം 100 മണിക്കൂറാക്കും, ഇതിൽ 10 മണിക്കൂർ രാത്രികാല ഡ്രൈവിങും ഉൾപ്പെടും എന്നിവയാണ് പ്രധാനമാണ് നിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ.