കോഴിക്കോട്: വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് 'മിനിസ്റ്റേഴ്‌സ് മീറ്റ് ' നടത്തുന്നു. ഓഗസ്റ്റ് 24 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി . വ്യവസായ സംബന്ധിയായ പരാതികൾ പരിഗണിക്കും.

മീറ്റിൽ ഉൾപ്പെടുത്തുവാനുള്ള പരാതികൾ gmdiccalicut@gmail.com ഇ മെയിലിൽ അയക്കുകയോ ഓഫീസുകളിൽ സമർപ്പിക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്:
വെള്ളയിൽ താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട്: 8921020940, താലൂക്ക് വ്യവസായ ഓഫീസ്, കൊയിലാണ്ടി മിനി സിവിൽസ്റ്റേഷൻ: 9447860416, താലൂക്ക് വ്യവസായ ഓഫീസ്, വടകര മിനി സിവിൽസ്റ്റേഷൻ: 994694616 എന്നിവിടങ്ങളിൽ ബന്ധപ്പെടാം.