കോതമംഗലം: കോതമംഗലം മാമലക്കണ്ടം ഇളംബ്ളാശേരി ആദിവാസി ഊരിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് മന്ത്രി പി രാജീവ്. സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റിയും പ്രോഗ്രസീവ് ഹോമിയോപ്പത്സ് ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഓണക്കിറ്റ് വിതരണവും മുതിർന്നവർക്കുള്ള ഓണക്കോടി വിതരണവും മന്ത്രി നിർവ്വഹിച്ചു. എം പിയായിരിക്കേ 2010 ൽ ഊരിലെ വൈദ്യുതീകരണത്തിന് മന്ത്രി തുക അനുവദിച്ചിരുന്നു. പരമ്പരാഗത വേഷത്തിലെത്തിയ ഊരിന്റെ മക്കൾ പാട്ടുപാടി നൃത്തം ചവുട്ടിയാണ് മന്ത്രിയെ വരവേറ്റത്. ഊര് മൂപ്പൻ മൈക്കിൾ മൈക്കിളിനേയും കാണിക്കാരൻ രാജപ്പൻ കാണിയേയും പൊന്നാട അണിയിച്ച് ആദരിച്ചു.

പട്ടയ പ്രശ്നം പരിഹരിക്കാനും വന്യമൃഗശല്യം ഒഴിവാക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി ആന്റണി ജോൺ എം എൽ എ , ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, പാർട്ടി ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ, നഗരസഭ ചെയർമാൻ കെ കെ ടോമി , പി എൻ കുഞ്ഞുമോൻ, ഡോ ഉമ്മർ അലി , കെ കെ ഗോപി , ആരോമൽ മാമലക്കണ്ടം , ശ്രീജ ബിജു എന്നിവരും ഒപ്പമുണ്ടായി.