- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പള്ളി രാമചന്ദ്രന്റേത് ക്രൂരമനസ്സ്; ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചുംബനം നൽകിയ പിഞ്ചുകുഞ്ഞിനെവരെയാണ് അപമാനിച്ചത്; ഇരട്ടക്കൊലപാതകത്തെ ഗ്യാങ്ങുകളുടെ ഏറ്റുമുട്ടലെന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളിക്കെതിരെ പി. രാജീവ്
തിരുവനന്തപുരം: വെഞ്ഞാറമുടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ മുൻ രാജ്യസഭാ എംപിയായ പി രാജീവ്. മുല്ലപ്പള്ളിയുടേത് ക്രൂരമായ മനസാണെന്ന് രാജീവ് കുറ്റപ്പെടുത്തി. കോൺഗ്രസുകാർ കൊലപ്പെടുത്തിയ രണ്ട് ചെറുപ്പക്കാരുടെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ മുല്ലപ്പള്ളി കൊല്ലപ്പെട്ടവരെ അപമാനിച്ച് രംഗത്തെത്തിയിരിക്കുകയാണെന്ന് പി. രാജീവ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ പാർട്ടിയിൽപ്പെട്ട കൊലപാതകികളെ രക്ഷിക്കുന്നതിനായാണ് കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്ന് വിളിച്ച് രംഗത്തെത്തിയിരിക്കുന്നതെന്നും പി രാജീവ് പറഞ്ഞു. 'എത്ര ക്രൂരമായ മനസ്സാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേത്. കോൺഗ്രസ്സുകാർ കൊലപ്പെടുത്തിയ രണ്ടു ചെറുപ്പക്കാരുടെ ചേതനയറ്റ ശരീരത്തിനു മുമ്പിൽ വിറങ്ങലിച്ച് നാട് നിൽക്കുമ്പോഴാണ് കൊല്ലപ്പെട്ടവരെ അപമാനിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. തന്റെ പാർട്ടിയിൽപ്പെട്ട കൊലപാതകികളെ രക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്ന് വിളിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. നിശ്ചലം കിടക്കുന്ന ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചുംബനം നൽകിയ പിഞ്ചു കുഞ്ഞിനെ വരെയാണ് മുല്ലപ്പള്ളി അപമാനിച്ചത്,' രാജീവ് പറഞ്ഞു.
രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എത്ര ക്രൂരമായ മനസ്സാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേത്. കോൺഗ്രസ്സുകാർ കൊലപ്പെടുത്തിയ രണ്ടു ചെറുപ്പക്കാരുടെ ചേതനയറ്റ ശരീരത്തിനു മുമ്പിൽ വിറങ്ങലിച്ച് നാട് നിൽക്കുമ്പോഴാണ് കൊല്ലപ്പെട്ടവരെ അപമാനിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. തന്റെ പാർട്ടിയിൽപ്പെട്ട കൊലപാതകികളെ രക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്ന് വിളിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. നിശ്ചലം കിടക്കുന്ന ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചു ബനം നൽകിയ പിഞ്ചു കുഞ്ഞിനെ വരെയാണ് മുല്ലപ്പിള്ളി അപമാനിച്ചത്. കൊന്നിട്ടും തീരുന്നില്ല കോൺഗ്രസ്സിന്റെ പകയെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകൾ തെളിയിക്കുന്നത്. ഗ്രൂപ്പ് വൈരത്തിന്റെ പേരിൽ കോൺഗ്രസുകാരെ തന്നെ കൊന്നൊടുക്കിയിട്ടും ഗാന്ധിയനെന്ന് അവകാശപ്പെടുന്നവരുടെ തനിനിറം ഈ ഇരട്ട കൊലപാതകത്തിലൂടെ ഒന്നു കൂടി വ്യക്തമായി.
വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇത് രണ്ട് ഗ്യാങ്ങുകൾ തമ്മിൽ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തമാണ്. ആ ദുരന്തത്തിൽ ഒരു തരത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പങ്കില്ല. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയോട് ഒരു റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. പ്രാദേശിക കോൺഗ്രസ് നേതൃത്വമാകട്ടെ, അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു കോൺഗ്രസിന്റെ നേതൃത്വമാകട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ മരണം സിപിഐ.എം ആഘോഷിക്കുകയാണ്. നൂറിലധികം കോൺഗ്രസ് ഓഫീസുകളാണ് സിപിഐ.എം പ്രവർത്തകർ ആക്രമിക്കമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. അതേസമയം കൊലക്കേസ് പ്രതികൾക്ക് കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് ഇ.പി ജയരാജൻ രംഗത്തെത്തിയിരുന്നു.