- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപ അന്തരീക്ഷത്തിൽ കേരളം രണ്ടാം സ്ഥാനത്ത്; ഒറ്റപ്പെട്ട ചില സംഭവങ്ങൾ നാടിനെതിരായ വികാരം ഉണർത്താൻ ചില ശക്തികൾ ഉപയോഗിക്കുന്നു; വളർച്ചക്ക് തടസമായാൽ രാജ്യദ്രോഹം ചുമത്തി ജയിലിൽ അടക്കുമെന്ന് പറഞ്ഞത് തെലങ്കാന മന്ത്രിയാണ്: പി രാജീവ്
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ അന്തരീക്ഷ മികച്ചതാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിലെ ചോദ്യോത്തര വേളയിൽ പിവി ശ്രീനിജൻ എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ വിശദീകരണം. വ്യവസായ മേഖലയിൽ ഇന്ത്യയിൽ മികച്ച നിക്ഷേപാന്തരീക്ഷത്തിൽ രണ്ടാം സ്ഥാനത്താണ് കേരളമെന്നും പി രാജീവ് ചൂണ്ടികാട്ടി. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങൾ നാടിനെതിരായ വികാരം ഉണർത്താൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചില സംഭവങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പി രാജിവിന്റെ മറുപടി. കേരളത്തിലെ വ്യവസായ അന്തരീക്ഷ പൊതുവേ നല്ലരീതിയിലാണ് പോകുന്നത്. ലോകബാങ്കിന്റെ ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മികച്ച നിക്ഷേപാന്തരീക്ഷത്തിൽ രണ്ടാം സ്ഥാനത്താണ് കേരളം. ഒറ്റപ്പെട്ട ചില സംഭവങ്ങൾ നാടിനെതിരായ വികാരം ഉണർത്താൻ ചില ശക്തികൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ഒരു നിയമ സംവിധാനമുണ്ട്- രാജീവ് പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ വാറങ്കൽ ജില്ലയിൽ ഒരു സംഭവം നടക്കുകയുണ്ടായി. അവിടെ താപ്പർ ഗ്രൂപ്പിന്റെ കമ്പനിയാണ് എപി റയോൺസ്. അവിടെ തൊഴിൽ നിയമം ലംഘിക്കുന്നുവെന്ന ആക്ഷേപം ഉയരുകയുണ്ടായി. എന്നാൽ അവിടെ പരിശോധനയുണ്ടായത് അവിടുത്തെ അസിസ്റ്റന്റ് ജനറൽ മാനേജൻ വെടിവെച്ചുകൊല്ലുകയുണ്ടായപ്പോഴാണ്. അതാണ് അവിടുത്തെ അനുഭവമെന്നും അദ്ദേഹം വ്യക്തമാക്കി.
അവിടുത്തെ ടെക്സ്റ്റെൽപാർക്ക് 2017 ൽ തുടങ്ങിയതാണെങ്കിലും നിക്ഷേപം ആരംഭിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ വന്നതോടെ നമ്മുടെ വളർച്ചക്കെതിരെ ആരെങ്കിലും പ്രഖ്യാപനം നടത്തിയാൽ രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലിൽ അടക്കുമെന്ന് അവിടുത്തെ തെലങ്കാനയിലെ മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. തൊട്ടടുത്ത കർണ്ണാടകയിൽ ബാംഗ്ലൂരിൽ 60 കിലോമീറ്റർ ദൂരെയുള്ള ഐഫോൺകമ്പനി അടിച്ച് തകർത്ത് 460 കോടി രൂപയുടെ നഷ്ടമാണ് അവിടെയുണ്ടാക്കിയത്.
മറ്റൊരു സംസ്ഥാനത്ത് വേദാന്ത ഗ്രൂപ്പിന്റെ കമ്പനിയിൽ നടന്ന സമരം വെടിവെച്ചുകൊന്നത് 11 പേരെയാണെന്ന് നമ്മൾ ഓർക്കേണ്ടതുണ്ട്. എന്നാൽ കേരളത്തിൽ അങ്ങനെയൊന്നും ഇല്ല. നിയമവ്യവസ്ഥയിൽ അധിഷ്ടിതമായി വ്യവസായം തുടങ്ങാനുള്ള സൗകര്യം കേരളത്തിൽ ഉണ്ട്.' പി രാജീവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ