പാരീസ്: ഒടുവിൽ പരാജയം രുചിച്ച് പി.എസ്.ജി, ഒളിമ്പിക് ലിയോണാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിലായിരുന്നു പി.എസ്.ജിയുടെ തോൽവി.ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥനത്തുള്ള ലിയോണിന് ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിയുമായുള്ള അന്തരം എട്ട് പോയിന്റായി കുറഞ്ഞു.

37ാം മിനുട്ടിൽ തകർപ്പൻ ഫ്രീക്കിക്കിലൂടെ നബിൽ ഫെകിർ ലിയോണിനെ മുന്നിലെത്തിച്ചു.ഭപിന്നീട് പൊരുതിക്കളിച്ച പി.എസ്.ജി നിരവധി അവസരങ്ങൾ തുറന്നെടുത്തു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലെയവിൻ കുർസവ പി.എസ്.ജിയെ ഒപ്പമെത്തിച്ചു.

സൂപ്പർ താരം കെയലൻ മാപ്പെ ആദ്യ പകുതിയിൽ പരിക്കേറ്റ് മടങ്ങിയതും 57ാം മിനുട്ടിൽ ഡാനി ആൽവസിന് ചുവപ്പ് കാർഡ് ലഭിച്ചതും പി.എസ്.ജിക്ക് രണ്ടാം പകുതിയിൽ തിരിച്ചടിയായി. പത്ത് പേരുമായി മുപ്പത് മിനുട്ടിലധികം പിടിച്ച് നിന്നെങ്കിലും ഇഞ്ചുറി ടൈമിൽ തകർപ്പൻ ലോങ് റേഞ്ചർ ഗോളിലൂടെ മെംഫിസ് ഡീപെ ലിയോണിന് വിലപ്പെട്ട മൂന്ന് പോയിന്റ് നേടിക്കൊടുത്തു.