പത്തനംതിട്ട: ശബരിമലയിൽ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടുവെന്ന് കാട്ടി ബിജെപി കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ശബരിമലയിലേത് ദുരന്തപൂർണപൂർണായ അന്തരീക്ഷമാണെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. അവിടുത്തെ കടന്നുകയറ്റത്തിൽ സർക്കാർ മാപ്പുപറയണം. രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് ശബരിമലയിൽ പൊലീസിനെ അണിനിരത്തി സർക്കാർ നടത്തിയത്. ശബരിമലയിലെത്തിയവർക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. സമാധാനത്തോടെ ദർശനം നടത്താൻ വിശ്വാസികൾക്ക് സാധിച്ചില്ല.

കഴിഞ്ഞ ദിവസം ക്രമസമാധനത്തെ സംബന്ധിച്ച് ഗവർണറെ കണ്ട് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആചാരക്രമവും ഈശ്വര വിശ്വാസവും ഇല്ലാതാക്കണമെന്ന കാഴ്‌ച്ചപ്പാടോടെയാണ് സർക്കാരിന്റെ പ്രവർത്തനം. മതപരമായ ആചാരങ്ങൾ സംഘടിപ്പിക്കാനോ അനുവർത്തിക്കാനോ പാടില്ല എന്നത് കേരളത്തിലെ പാർട്ടി പ്രവർത്തകർ ലംഘിക്കുന്നുവെന്ന് സിപിഎമ്മിന്റെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലെ പ്രമേയവും പ്രചാരണവുമാണ്. അതിന്റെ ഭാഗമാണ് ശബരിമലയിലെ നടപടിയെന്ന് തങ്ങൾ സംശയിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

മാധ്യമപ്രവർത്തക്കെതിരെ ആക്രമണനമുണ്ടായെങ്കിൽ അതുതെറ്റാണ്. 3000 ത്തോളം പൊലീസുകാർ അവിടെയുണ്ടല്ലോയെന്നും അവർ നടപടിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഇന്ന് നടന്നത് എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു. മാധ്യമ പ്രവർത്തകരെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. എന്നാൽ, മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളെ വിശ്വാസമില്ലെന്നും ശ്രീധരൻപിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ കയറി പൊലീസ് മൈക്ക് ഉപയോഗിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ല. വത്സൻ തില്ലങ്കേരി ബിജെപിയുടെ ഭാഗമല്ല. അതിൽ വിശദീകരണം ആവശ്യമെങ്കിൽ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശ്രീധരൻപിള്ള വത്സൻ തില്ലങ്കേരി ബിജെപിയുടെ ഭാഗമല്ല. അതിൽ വിശദീകരണം ആവശ്യമെങ്കിൽ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.