- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി പി എമ്മിന്റെ രാഷ്ട്രീയ അന്ത്യത്തിന് തുടക്കം; ബിജെപി നേതാക്കൾക്കെതിരെയുള്ള കേസ് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നത്; കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അഡ്വ. പി എസ് ശ്രീധരൻപിള്ള
കോഴിക്കോട്: അടിയന്തരാവസ്ഥയിലെ കറുത്ത കാലങ്ങളെ ഓർമിപ്പിക്കുന്നതാണ് പിണറായി സർക്കാറിന്റെ പൊലീസ് രാജെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം അഡ്വ. പി എസ് ശ്രീധരൻപിള്ള. കുമ്മനം രാജശേഖരൻ കുറ്റക്കാരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിധി പ്രഖ്യാപിച്ച ശേഷമാണ് പരാതിയുണ്ടായതും പൊലീസ് കേസെടുത്തതുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. ഐ പി സി 153, 153 എ എന്നീ വലിയ കുറ്റങ്ങൾ ചുമത്തിയാണ് കുമ്മനം രാജശേഖരൻ, എൻ ഡി എ ദേശീയ വൈസ്പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം പി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് എന്നിവർക്കെതിരെ കേസെടുത്തത്. വർഗീയ സംഘർഷങ്ങൾക്കും മറ്റും ചുമത്തപ്പെടുന്ന 153 എ വകുപ്പ് അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ ചുമത്തപ്പെട്ടത് പ്രഥമദൃഷ്ട്യ നിലനിൽക്കില്ല. കേസെടുക്കുന്നതിനു മുമ്പ് ഉദ്യോഗസ്ഥർ പ്രാഥമികാന്വേഷണം നടത്തേണ്ടിയിരുന്നു. വെളിപാടുള്ള ഒരു നേതാവ് പോലും സി പി എമ്മിൽ ഇല്ലേ എന്നു സംശയിച്ചുപോകുകയാണ് സർക്കാർ നീക്കങ്ങൾ കാണുമ്പോൾ. ഇത് സി
കോഴിക്കോട്: അടിയന്തരാവസ്ഥയിലെ കറുത്ത കാലങ്ങളെ ഓർമിപ്പിക്കുന്നതാണ് പിണറായി സർക്കാറിന്റെ പൊലീസ് രാജെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം അഡ്വ. പി എസ് ശ്രീധരൻപിള്ള. കുമ്മനം രാജശേഖരൻ കുറ്റക്കാരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിധി പ്രഖ്യാപിച്ച ശേഷമാണ് പരാതിയുണ്ടായതും പൊലീസ് കേസെടുത്തതുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
ഐ പി സി 153, 153 എ എന്നീ വലിയ കുറ്റങ്ങൾ ചുമത്തിയാണ് കുമ്മനം രാജശേഖരൻ, എൻ ഡി എ ദേശീയ വൈസ്പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം പി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് എന്നിവർക്കെതിരെ കേസെടുത്തത്. വർഗീയ സംഘർഷങ്ങൾക്കും മറ്റും ചുമത്തപ്പെടുന്ന 153 എ വകുപ്പ് അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ ചുമത്തപ്പെട്ടത് പ്രഥമദൃഷ്ട്യ നിലനിൽക്കില്ല. കേസെടുക്കുന്നതിനു മുമ്പ് ഉദ്യോഗസ്ഥർ പ്രാഥമികാന്വേഷണം നടത്തേണ്ടിയിരുന്നു. വെളിപാടുള്ള ഒരു നേതാവ് പോലും സി പി എമ്മിൽ ഇല്ലേ എന്നു സംശയിച്ചുപോകുകയാണ് സർക്കാർ നീക്കങ്ങൾ കാണുമ്പോൾ. ഇത് സി പി എമ്മിന്റെ അന്ത്യത്തിലേക്കാണ് കാര്യങ്ങൾ എത്തിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ ഇപ്പോഴെടുത്ത കേസുകൾ അടിയന്തിരാവസ്ഥ കാലത്തെ ഓർമിപ്പിക്കുന്നതാണ്. എതിർ ശബദ്ങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ കേസെടുക്കുകയാണെങ്കിൽ സി പി എം നേതാക്കൾക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ നേരമുണ്ടാകില്ല. കേരളത്തിൽ സി പി എം രാഷ്ട്രീയം അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ബംഗാളിൽ അത് പ്രകടമാണ്. ഇക്കഴിഞ്ഞദിവസം പുറത്തുവന്ന ബംഗാളിലെ 7 കോർപ്പറേഷൻ ബോർഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വെറും രണ്ടേ രണ്ടു സീറ്റ് മാത്രമാണ് സി പി എമ്മിന് നേടാനായത്. പാർട്ടി എത്തിനിൽക്കുന്ന പതനത്തിന്റെ ഭീകരതയാണിത് തെളിയിക്കുന്നത്.
ബിജെപി മുന്നേറ്റം തടയുക എന്ന ലക്ഷ്യംവെച്ചുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് നേതാക്കന്മാർക്കെതിരെ കേസെടുക്കുന്നത്. കേസെടുത്ത് മനോവീര്യം തകർക്കാമെന്നാണ് സി പി എം കരുതിയിരിക്കുന്നത്. ആശയപരമായി എതിർക്കുന്നതിന് പകരം കുറക്കു വഴിയിലൂടെ ബിജെപിയുടെ വളർച്ചയെ ഇല്ലാതാക്കാനാണ് സി പി എം നീക്കം. ആർ എസ് എസ് അപകടമാണെന്നു പറഞ്ഞ് ന്യൂനപക്ഷത്തിന്റെ രക്ഷകർ തങ്ങളാണെന്നു സ്ഥാപിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.