- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ? പെട്രോൾ വില 50 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയുടെ മറു ചോദ്യം ഇങ്ങനെ? തെരഞ്ഞെടുപ്പ് പ്രകടന പത്രിക എന്നാൽ പച്ചക്കള്ളങ്ങളുടെ കൂമ്പാരമാണെന്ന് സ്ഥിരീകരിച്ച് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്
പത്തനംതിട്ട: തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കാർ പല വാഗ്ദാനങ്ങളും നൽകും. എന്നാൽ അതൊന്നും പാലിക്കാനുള്ളതല്ലെന്ന് തുറന്ന് പറഞ്ഞ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള. തിരഞ്ഞെടുപ്പ് സമയത്ത് ഇറക്കുന്ന പ്രകടന പത്രികകളും വാഗ്ദാനങ്ങളും പച്ചക്കള്ളമാണെന്നും അതൊന്നും പാലിക്കാനുള്ളതല്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ തുറന്ന് പറച്ചിൽ. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിലായിരുന്നു കൂടിയിരുന്നവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പൊള്ളത്തരങ്ങളെ കുറിച്ച് ശ്രീധരൻ വാവിട്ട് പറഞ്ഞത്. പെട്രോൾ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചു പത്രക്കാർ ചോദിച്ചു. അപ്പോൾ തന്നെ മറുപടിയും വന്നു. തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് മറു ചോദ്യം ചോദിച്ചായിരിന്നു ശ്രീധരൻ പിള്ള കൂടിയിരുന്ന പത്രക്കാരുടെ വായടപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തുന്ന വാഗ്ദാനങ്ങൾ വെറും പച്ചക്കള്ളങ്ങൾ മാത്രമാണെന്ന് അദ്ദേഹം തന്നെ ശരിവയ്ക്കുക ആയിരുന്
പത്തനംതിട്ട: തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കാർ പല വാഗ്ദാനങ്ങളും നൽകും. എന്നാൽ അതൊന്നും പാലിക്കാനുള്ളതല്ലെന്ന് തുറന്ന് പറഞ്ഞ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള. തിരഞ്ഞെടുപ്പ് സമയത്ത് ഇറക്കുന്ന പ്രകടന പത്രികകളും വാഗ്ദാനങ്ങളും പച്ചക്കള്ളമാണെന്നും അതൊന്നും പാലിക്കാനുള്ളതല്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ തുറന്ന് പറച്ചിൽ. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിലായിരുന്നു കൂടിയിരുന്നവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പൊള്ളത്തരങ്ങളെ കുറിച്ച് ശ്രീധരൻ വാവിട്ട് പറഞ്ഞത്.
പെട്രോൾ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചു പത്രക്കാർ ചോദിച്ചു. അപ്പോൾ തന്നെ മറുപടിയും വന്നു. തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് മറു ചോദ്യം ചോദിച്ചായിരിന്നു ശ്രീധരൻ പിള്ള കൂടിയിരുന്ന പത്രക്കാരുടെ വായടപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തുന്ന വാഗ്ദാനങ്ങൾ വെറും പച്ചക്കള്ളങ്ങൾ മാത്രമാണെന്ന് അദ്ദേഹം തന്നെ ശരിവയ്ക്കുക ആയിരുന്നു.
''തിരഞ്ഞെടുപ്പിൽ ഉയർത്തുന്ന കാര്യങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കിൽ ഇവിടെ കോൺഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. എന്തെങ്കിലും നടപ്പാക്കിയോ? പെട്രോൾ വില കുറയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാൻ പോകുന്ന കാര്യമാണ്. ഞാൻ എന്റെ പാർട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു, നിങ്ങൾക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാം'' പിള്ള പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു തിരഞ്ഞെടുപ്പ് പ്രകടന പത്രിക പൊള്ളത്തരമാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്. പ്രളയത്തിന്റെ പേരിൽ കേരളത്തിൽ ചൂഷണമാണ് നടക്കുന്നതെന്നും പിള്ള പറഞ്ഞു.
അതേസമയം രാജ്യത്ത് തുടർച്ചയായ അമ്പത്തി ഒന്നാം ദിവസവും ഇന്ധനവില കുതിച്ചുയർന്നു.തുടർച്ചയായുള്ള ദിവസങ്ങളിലുള്ള വിലവർദ്ധനവിലൂടെ രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡിലാണ് എത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 85.51 രൂപയായി ഉയർന്നു. രാജ്യത്തെ 12 സ്ഥലങ്ങളിൽ പെട്രോൾ വില 90 കടന്നു. മഹാരാഷ്ട്രയിലെ 12 ഇടങ്ങളിലാണ് പെട്രോൾ വില 90 നു മുകളിലെത്തിയത്. മുംബയിലെ പർഭാനിയിലാണ് രാജ്യത്തെ ഏറ്റവും കൂടിയ വില. ഇവിടെ ഒരു ലിറ്റർ പെട്രോൾ 91.15 രൂപയ്ക്കാണ് വിൽക്കുന്നത്.
ഇന്ധന വിലവർദ്ധവിൽ രാജ്യം മുഴുവൻ പ്രതിഷേധം ഉയരുമ്പോൾ, കടുത്ത പ്രതിസന്ധിയിലാണ് ബിജെപി. തീരുവ കുറച്ചു ഇന്ധന വില പിടിച്ചു നിർത്തണമെന്ന നിർദ്ദേശം ഉയർന്നെങ്കിലും വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദമുയർത്തി ധനമന്ത്രി അരുൺ ജൈറ്റ്ലി ഈ നിർദ്ദേശം തള്ളി. പ്രധാനമന്ത്രി മോദി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.