- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോർപ്പറേറ്റുകളുടെ കാരുണ്യത്തിനായി അവർക്ക് കെഞ്ചേണ്ടി വരരുത്; ഇതാണ് കർഷകർക്കായി ഒരുമിച്ചു നിൽക്കേണ്ട സമയം; പി സായ് നാഥ്
ന്യൂഡൽഹി: രാജ്യത്തെ കാർഷികേതര മേഖലയിലുള്ളവർ കാർഷകരുടെ സമരത്തോട് ഐക്യപ്പെടേണ്ട സമയമാണ് ഇതെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ പി സായ് നാഥ്. ഇപ്പോൾ കർഷകരോട് ചേർന്നുനിൽക്കുന്ന ഓരോ ഐക്യപ്പെടലും എണ്ണപ്പെടുന്ന സമയമാണിതെന്നും സായ്നാഥ് സൂചിപ്പിച്ചു.
കർഷകരോട് ഐക്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ ഇപ്പോൾ തന്നെ പണിമുടക്കിന് ആഹ്വാനം ചെയ്തത് ശുഭസൂചനയാണെന്ന് പറഞ്ഞുകൊണ്ടാണ് സായ്നാഥ് സംസാരം ആരംഭിച്ചത്. കോവിഡ് വ്യാപനസമയത്ത് ഇത്തരമൊരു നിയമം പാസാക്കിയാൽ അതിനെതിരെ പ്രതിഷേധമുയർത്താൻ ആരുമെത്തില്ലെന്ന് കേന്ദ്രം വിശ്വസിച്ചു. പക്ഷേ അവരുടെ കണക്കുകൂട്ടലുകൾ പിഴച്ചതായി സായ്നാഥ് പറഞ്ഞു.
കർഷകർക്ക് മുൻപ് നിയമം അനുവദിച്ചിട്ടുള്ള സർവ്വ അവകാശങ്ങളേയും പരിരക്ഷകളേയും അട്ടിമറിക്കുന്നതാണ് കേന്ദ്രത്തിന്റെ മൂന്ന് വിവാദനിയമങ്ങളെന്ന് അദ്ദേഹം ആരോപിച്ചു. താങ്ങുവില ഉറപ്പുവരുത്താതെ കോർപ്പറേറ്റുകളുടെ കരുണയ്ക്കായി കാത്തുനിൽക്കുന്നവരായി കർഷകർ മാറാതിരിക്കാനാണ് കർഷകസമരമെന്ന് പ്രക്ഷോഭകർ വ്യക്തമാക്കിയിരുന്നു. ഇതിനോട് രാജ്യത്തെ കർഷകേതര സമൂഹം ഐക്യപ്പെട്ട് അവർക്ക് പിന്തുണ നൽകണമെന്നും സായ്നാഥ് പറഞ്ഞു.