- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റവിമുക്തൻ; ജയരാജനെ തളയ്ക്കാൻ സാക്ഷാൽ പി ശശിയെ കണ്ണൂരിൽ ഇറക്കാൻ പിണറായി-കോടിയേരി സംയുക്ത നീക്കം; നായനാരുടെ പഴയ പൊളിട്ടിക്കൽ സെക്രട്ടറിയുടെ രാഷ്ട്രീയ വനവാസം ഉടൻ തീരും; കണ്ണൂരിലെ സിപിഎമ്മിനെ നയിക്കാൻ ശശി ഉടനെത്തും
കോഴിക്കോട്: കണ്ണൂരിലെ സിപിഎമ്മിൽ പി ജയരാജന്റെ സർവ്വാധിപത്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും കണ്ണൂർ സിപിഎമ്മിൽ പഴയ സ്വാധീനമില്ല. ഇത് പുതിയ വിഭാഗീയ പ്രശ്‌നങ്ങൾക്കും കാരണമായി. ഇതിനിടെ വ്യക്തിപൂജാ വിവാദത്തിൽ ജയരാജനെ തളയ്ക്കാനുള്ള ശ്രമവും പൊളിഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ നീക്കവുമായി പിണറായി-കോടിയേരി പക്ഷങ്ങൾ എത്തുകയാണ്. സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് എട്ടുവർഷമായി പാർട്ടി പ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുന്ന പി. ശശിയെ വീണ്ടും കണ്ണൂരിൽ സജീവമാക്കും. ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിയാൻ ഇടയാക്കിയ ആരോപണങ്ങളിൽനിന്നെല്ലാം ശശി കുറ്റവിമുക്തനായി. ഈ സാഹചര്യത്തിലാണ് ശശിയെ വീണ്ടും കണ്ണൂരിൽ നിറയ്ക്കാനുള്ള നീക്കം. ജയരാജന്റെ അപ്രമാദിത്തത്തിന് തടയിടാൻ ജില്ലയിൽ പകരക്കാരനില്ലെന്ന അവസ്ഥ മറികടക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശശിയുമായി ഒരുമണിക്കൂറോളം ആശയ വിനിമയം നടത്തിക്കഴിഞ്ഞു. ഭരണപരിജ്ഞാനവും രാഷ്ട്ര
കോഴിക്കോട്: കണ്ണൂരിലെ സിപിഎമ്മിൽ പി ജയരാജന്റെ സർവ്വാധിപത്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും കണ്ണൂർ സിപിഎമ്മിൽ പഴയ സ്വാധീനമില്ല. ഇത് പുതിയ വിഭാഗീയ പ്രശ്‌നങ്ങൾക്കും കാരണമായി. ഇതിനിടെ വ്യക്തിപൂജാ വിവാദത്തിൽ ജയരാജനെ തളയ്ക്കാനുള്ള ശ്രമവും പൊളിഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ നീക്കവുമായി പിണറായി-കോടിയേരി പക്ഷങ്ങൾ എത്തുകയാണ്.
സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് എട്ടുവർഷമായി പാർട്ടി പ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുന്ന പി. ശശിയെ വീണ്ടും കണ്ണൂരിൽ സജീവമാക്കും. ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിയാൻ ഇടയാക്കിയ ആരോപണങ്ങളിൽനിന്നെല്ലാം ശശി കുറ്റവിമുക്തനായി. ഈ സാഹചര്യത്തിലാണ് ശശിയെ വീണ്ടും കണ്ണൂരിൽ നിറയ്ക്കാനുള്ള നീക്കം. ജയരാജന്റെ അപ്രമാദിത്തത്തിന് തടയിടാൻ ജില്ലയിൽ പകരക്കാരനില്ലെന്ന അവസ്ഥ മറികടക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശശിയുമായി ഒരുമണിക്കൂറോളം ആശയ വിനിമയം നടത്തിക്കഴിഞ്ഞു.
ഭരണപരിജ്ഞാനവും രാഷ്ട്രീയപാടവവും ഒത്തിണങ്ങുന്ന ശശി കണ്ണൂരിൽ സിപിഎമ്മിന്റെ അവസാന വാക്കായിരുന്നു. ഇതിനിടെയാണ് ശശിയെ കുഴക്കാൻ ലൈംഗിക വിവാദമെത്തിയത്. ഇത് കോടതി തള്ളിക്കളഞ്ഞു. കേസിൽ കുറ്റവിമുക്തനാകാൻ ശശിയെ സിപിഎം നേതൃത്വവും സഹായിച്ചിരുന്നു. കുറ്റവിമുക്തനായതു കൊണ്ട് തന്നെ ശശിയെ പാർട്ടിയിൽ വീണ്ടും സജീവമാക്കും. ജില്ലാ സെക്രട്ടറി സ്ഥാനം ശശിക്ക് തിരിച്ചു നൽകാനും ആലോചനയുണ്ട്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമുണ്ടായാൽ ജയരാജൻ കേസിൽ പ്രതിയാകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ശശിയാകും അടുത്ത ജില്ലാ സെക്രട്ടറി.
ശശിയുടെ അനുഭവമികവ് പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിയിൽ അഭിപ്രായം ശക്തമായി എന്ന് വരുത്താനുള്ള നീക്കവും സജീവമാണ്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, കർഷസംഘം ജില്ലാ സെക്രട്ടറി, സിപിഎം. ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ രാഷ്ട്രീയരംഗത്ത് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുന്മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി, കെ.എസ്.എഫ്.ഇ. ചെയർമാൻ, റെയ്ഡ്കോ ചെയർമാൻ എന്നീ ഭരണപരമായ പദവികളും വഹിച്ചിട്ടുണ്ട്.
തിരിച്ചെത്തിയാൽ പാർട്ടിയിൽ വീണ്ടും ശശി പ്രബലനാവുമെന്ന് പിണറായി-കോടിയേരി വിഭാഗങ്ങൾ കരുതുന്നു. പാർട്ടിക്ക് പുറത്തു നിൽക്കുമ്പോഴും അഭിഭാഷകനെന്ന നിലയിൽ പാർട്ടിക്കാരുടെ കേസുകളിൽ ശശി സജീവ ഇടപെടൽ നടത്തിയിരുന്നു. 2014ലാണ് ശശിയെ കോടതിയിൽ നിന്ന് പുറത്താക്കിയത്. ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെ പാലായി പ്രകൃതിചികിത്സാ കേന്ദ്രത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പി ശശിക്കെതിരായ കേസ്. ക്രൈം എഡിറ്റർ ടിപി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നു.
വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ടിഎൻ സജീവ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി പി ശശിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഹോസ്ദുർഗ് ഒന്നാം ക്ലാസം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശശിയെ കേസിൽ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. കേസിൽ നടത്തിയ അന്വേഷണത്തിലും സാക്ഷിമൊഴികളിലും പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ അത്തരമൊരു സംഭവം നടന്നതായി കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. മാത്രവുമല്ല, താൻ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇരയായ സ്ത്രീയെ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ പരാതിക്കാരൻ വ്യക്തമാക്കിയത്.
പി ശശി ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളോട് പരാതിക്കാരൻ അത്രനല്ല ബന്ധത്തിലല്ലെന്നും മാധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ പരാതി നൽകിയിരിക്കുന്നതെന്നുമാണ് അന്വേഷണറിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്ന് കോടതി നീരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് തള്ളുന്നതായും കോടതി വിധിയിൽ പറയുന്നു. തങ്ങൾക്ക് പരാതിയില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇരയായ സ്ത്രീയും ഭർത്താവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാലത്ത് കണ്ണൂരിൽ സിപിഎമ്മിന്റെ മുഖങ്ങളിൽ ഒന്നായിരുന്ന പി ശശി ലൈംഗികാരോപണത്തെ തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ആരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്നും പി ശശിയെ പുറത്താക്കുകയും തുടർന്ന്. പിന്നീട് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞ് സ്വയം രാഷ്ട്രീയജീവിതത്തിന് അവധി നൽകുകയായിരുന്നു ശശി.