- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹോദരനെ തട്ടിപ്പു കേസിൽ അറസ്റ്റു ചെയ്തത് പി ശശിയുടെ തിരിച്ചുവരവിനേറ്റ കനത്ത തിരിച്ചടി; തട്ടിപ്പും അറസ്റ്റും പിണറായിക്ക് പ്രിയങ്കരനായ ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടു വരാനുള്ള ആലോചനകൾ നടക്കുന്നതിനിടയിൽ; കണ്ണൂരിലെ ശക്തമായ ഗ്രൂപ്പു വഴക്കിൽ പൊളിയുന്നത് നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ രാഷ്ട്രീയ മോഹങ്ങൾ
കോഴിക്കോട്: കണ്ണൂർ സിപിഎം രാഷ്ട്രീയത്തിന് ഒരു പ്രത്യേകതയുണ്ട്. അതിവൈകാരികത നിറഞ്ഞതാണ് അവിടുത്തെ സിപിഎം രാഷ്ട്രീയം. അതുകൊണ്ടു തന്നെ പലപ്പോഴും അണികളുടെ വിശ്വാസം തെറ്റിച്ചു കൊണ്ടു മുന്നോട്ടു പോയാൽ അധികം പിടിച്ചു നിൽക്കാൻ സാധിക്കില്ല. അത്തരം പ്രതിസന്ധികൾ ജില്ലയിലെ മുതിർന്ന നേതാക്കൾ തന്നെ നേരിടുന്നുണ്ട്. എന്നാൽ, കേഡർ സ്വഭാവമുള്ള പാർട്ടിയിൽ കേന്ദ്രീകൃത സ്വഭാവമുള്ളപ്പോൾ നേതൃത്വം പറയുന്നത് അംഗീകരിക്കേണ്ടി വരികയും ചെയ്തു. പി ശശി എന്ന നേതാവിനെ ഏറെക്കാലം പുറത്തു നിർത്തിയ ശേഷം തിരികെ പാർട്ടിയിലേക്ക് എടുത്തിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ഗ്രൂപ്പുവഴക്കിന്റെ സാഹചര്യത്തിൽ കൂടിയാണ് ശശിയുടെ മടങ്ങിവരവ് ചർച്ചകളിൽ ഇടംപിടിച്ചതും. കണ്ണൂരിലെ കരുത്തനായ നേതാവായി ശശി വീണ്ടും മാറുമെന്ന സൂചനകളാണ് പുറത്തുവന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് ശശി. അതുകൊണ്ട് തന്നെ അദ്ദേഹം അതിവേഗം പാർട്ടിയിൽ കരുത്തനാകുമെന്ന സൂചനകൾ ശക്തമായരുന്നു. ഇതിനിടെയാമ് ശശിയുടെ സഹോദരന്റെ സാമ്പത്തിക തട്
കോഴിക്കോട്: കണ്ണൂർ സിപിഎം രാഷ്ട്രീയത്തിന് ഒരു പ്രത്യേകതയുണ്ട്. അതിവൈകാരികത നിറഞ്ഞതാണ് അവിടുത്തെ സിപിഎം രാഷ്ട്രീയം. അതുകൊണ്ടു തന്നെ പലപ്പോഴും അണികളുടെ വിശ്വാസം തെറ്റിച്ചു കൊണ്ടു മുന്നോട്ടു പോയാൽ അധികം പിടിച്ചു നിൽക്കാൻ സാധിക്കില്ല. അത്തരം പ്രതിസന്ധികൾ ജില്ലയിലെ മുതിർന്ന നേതാക്കൾ തന്നെ നേരിടുന്നുണ്ട്. എന്നാൽ, കേഡർ സ്വഭാവമുള്ള പാർട്ടിയിൽ കേന്ദ്രീകൃത സ്വഭാവമുള്ളപ്പോൾ നേതൃത്വം പറയുന്നത് അംഗീകരിക്കേണ്ടി വരികയും ചെയ്തു. പി ശശി എന്ന നേതാവിനെ ഏറെക്കാലം പുറത്തു നിർത്തിയ ശേഷം തിരികെ പാർട്ടിയിലേക്ക് എടുത്തിരുന്നു.
കണ്ണൂർ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ഗ്രൂപ്പുവഴക്കിന്റെ സാഹചര്യത്തിൽ കൂടിയാണ് ശശിയുടെ മടങ്ങിവരവ് ചർച്ചകളിൽ ഇടംപിടിച്ചതും. കണ്ണൂരിലെ കരുത്തനായ നേതാവായി ശശി വീണ്ടും മാറുമെന്ന സൂചനകളാണ് പുറത്തുവന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് ശശി. അതുകൊണ്ട് തന്നെ അദ്ദേഹം അതിവേഗം പാർട്ടിയിൽ കരുത്തനാകുമെന്ന സൂചനകൾ ശക്തമായരുന്നു. ഇതിനിടെയാമ് ശശിയുടെ സഹോദരന്റെ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഇത് ശശിയുടെ രാഷ്ട്രീയ മോഹങ്ങൾക്കേറ്റ തിരിച്ചടി കൂടിയായി വിലയിരുത്തപ്പെടുന്നു.
ഇകെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ ശോഭിച്ച ശശിക്ക് വീണ്ടും രാഷ്ട്രീയത്തിൽ ശോഭിക്കാനുള്ള അവസരമാണ് സഹോദരന്റെ സാമ്പത്തിക തട്ടിപ്പിലൂടെ പുറത്തുവന്നതിലൂടെ ഇല്ലാതായത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോലും ശശി നിയമിതനായാൽ അതിൽ അത്ഭുതപ്പെടാനില്ലെന്ന സൂചനകളും ചില നേതാക്കൾ നൽകിയിരുന്നു. ഇത് തടയാൻ വേണ്ടി അരയും തലയും മുറുക്കിയും മറ്റൊരു കൂട്ടർ രംഗത്തുണ്ടായിരുന്നു. അവർക്ക് കിട്ടിയ സുവർണാവസരം കൂടിയാണ് സഹോദരനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം. അതും മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ്. ഇതോടെ രാഷ്ട്രീയത്തിൽ രണ്ടാം വരവിനുള്ള അവസരണത്തിന് മേൽ കൂടിയാണ് തടസമായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് പി സതീശനെ പൊലീസ് അറസ്റ്റു ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് തന്നെ സഹോദരൻ പി ശശിയുമായുള്ള ബന്ധം അവസാനിപ്പിച്ച വ്യക്തിയാണ് സതീശൻ. എന്നാൽ, തട്ടിപ്പുകൾ നടത്താൻ വേണ്ടി സഹോദരന്റെ പേര് ശരിക്കും ഉപയോഗിക്കുകയുമായിരുന്നു. ഇതാണ് ശരിക്കും ശശിക്ക് വിനയായിരിക്കുന്നത്. മുൻകാലങ്ങളിൽ സതീശൻ നടത്തിയ തട്ടിപ്പുകളുടെ പേരിലും പഴി കേൾക്കേണ്ടി വന്നത് ശശിയായിരുന്നു. മുമ്പ് ഗൾഫിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തുകയായിരുന്നു. ഇതിൽ പാർട്ടി സഖാക്കൾ അടക്കം നിരവധി പേർ വീഴുകയും ചെയ്തു. അന്ന് മുതൽ പി ശശി സഹോദരനെ പുറംതള്ളിയിരുന്നു. മൊറാഴയിലെ കുടുംബത്തിലും സതീശൻ പുകഞ്ഞ കൊള്ളിയാണ്. എന്തിലും തല തരികിട പരിപാടികളുമായി സജീവമായി വിലസുകയായിരുന്നു ഇയാൾ.
സ്ഥലം വിൽപ്പനയുടെ ബ്രോക്കർ എന്ന നിലയിലും റിക്രൂട്ട്മെന്റ് ഏജന്റ് എന്ന നിലയിലും പ്രവർത്തിച്ച് ഇയാൾ നടത്തുന്ന തട്ടിപ്പുകൾ പി ശശിയുടെയും പാർട്ടിയുടെയും മുമ്പിൽ പലതവണ എത്തുകയുണ്ടായി. ശല്യം സഹിക്കാൻ സാധിക്കാത്ത അവസ്ഥ വന്നതോടെ പലരും പൊലീസിൽ പരാതി നൽകി. തട്ടിപ്പിന് ഇരയായവർ ശശിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും തന്റെ അനിയനാണെന്ന യാതൊരു പരിഗണനയും വേണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സംഭവം കണ്ണൂരിലെ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ശ്രദ്ധയിൽ പെട്ടിരുന്നു. ഇതോടെയാണ് ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.
തന്റെ പേരു പറയുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പു നൽകിയ മുഖ്യമന്ത്രി ഈ വിഷയത്തിലും ശക്തമായ നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതു കൊണ്ടു കൂടിയാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തതും. സതീശന്റെ സാമ്പത്തിക തട്ടിപ്പുകൾ ഏറ്റവും അധികം തലവേദന ഉണ്ടാക്കിയത് പി ശശിക്കും കുടുംബത്തിനുമായിരുന്നു. എന്നാൽ സഹോദരനെ ഒരു തലത്തിലും സഹായിക്കാൻ മുൻ സിപിഎം നേതാവ് തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് സതീശനെതിരായ ആരോപണം. കോഴിക്കോട് കസബ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. ആശ്രിത നിയമനത്തിന്റെ പേരിൽ പണം തട്ടിയെന്നാണ് പരാതി. പി.സതീശനെതിരെ നേരത്തെതന്നെ പല പരാതികളും പൊലീസിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുൾപ്പടെയുള്ളവരുടെ പേര് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയെന്നാണ് പരാതിയുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ഇങ്ങനെ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. മന്ത്രിമാരും മറ്റ് നേതാക്കളും തങ്ങൾക്ക് പി.സതീശനുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. പി.ശശിയും സഹോദരനുമായി കാലങ്ങളായി ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്നാണ് പരാതിക്കാർ നേരിട്ട് പൊലീസിനെ സമീപിച്ചത്. ആശ്രിത നിയമനത്തിന്റെ പേരിൽ കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ശശിക്കെതിരേയുള്ള പരാതി. ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് തദ്ദേശസ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം തനിക്ക് ജോലി ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്താണ് സതീശൻ പണം വാങ്ങിയതെന്നും യുവതി പരാതിപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേര് പറഞ്ഞാണ് സതീശൻ തന്റെ കൈയിൽ നിന്നും പണം വാങ്ങിച്ചെടുത്തത്. ആദ്യ ഘട്ടത്തിൽ 40,000 രൂപയാണ് നൽകിയത്. പിന്നീട് പലപ്പോഴായി രണ്ടര ലക്ഷം രൂപ കൈമാറി. പണം നൽകിയതിന്റെ ബാങ്ക് രേഖകൾ തന്റെ കൈവശമുണ്ടെന്നും ജോലി ലഭിക്കുമെന്ന് പറഞ്ഞ് ഇയാൾ പറ്റിക്കുകയായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു.
പണം വാങ്ങുന്നതിനായി ഉദ്യോഗാർത്ഥികളെ സമീപിക്കുന്ന സമയത്ത് പി.സതീശന്റെ പക്കൽ രണ്ട് ഫോണുകൾ ഉണ്ടായിരിക്കുമെന്ന് കസബ സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സ്ത്രീ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഒരു ഫോണിലേക്ക് ഈ സമയം കോളു വരും. അല്ലെങ്കിൽ ആരെയെങ്കിലും വിളിക്കുന്നതായി ഭാവിക്കും. ഫോൺ എടുക്കുന്ന സതീശൻ മറുഭാഗത്ത് സിപിഎം ജില്ലാ നേതാക്കൾ ആണെന്ന ഭാവേനയാണ് സംസാരിക്കുന്നത്. തന്നെ സമീപിച്ചപ്പോൾ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെയാണ് വിളിച്ചതെന്ന് പരാതിക്കാരി പറയുന്നു. ''ഹലോ മോഹനന്മാഷല്ലേ... ഇത് ഞാനാണ്... വിജയേട്ടൻ (മുഖ്യമന്ത്രി) ഇപ്പോ എവിടെയാ... പാലത്തിന്റെ ഉദ്ഘാടനത്തിന് വരുമോ? ഫോണൊന്ന് വിജയേട്ടന് കൊടുത്തേ... ഇങ്ങനെയാണ് ഫോൺവിളി പോകുന്നത്. ഇത് കേൾക്കുന്ന ആരും മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിച്ച് പണം നൽകുകയാണ്.
പി.ശശിയുടെ പേരിലും അയാൾ ഇടപാടുകാരെ വഞ്ചിച്ചിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ പേരിലും നിരവധി പേരിൽ നിന്ന് പണം വാങ്ങിയതായി ആക്ഷേപമുണ്ട്. ഏഴ് പോസ്റ്റുകളിൽ സിപിഎം ആണ് നിയമനം നടത്തുന്നതെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്ന് 10,000 രൂപ വീതമാണ് വാങ്ങിയതെന്ന് പണം നഷ്ടപ്പെട്ട ഒരാൾ പ്രതികരിച്ചു. പി.സതീശനെതിരെ വഞ്ചനാകുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി നൽകിയ സ്ത്രീയിൽ നിന്നും പരാതി സ്വീകരിക്കാൻ പോലും തയ്യാറാകാതെ എസ്‌ഐ സ്റ്റേഷനു പുറത്തേക്ക് പോയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സിഐ എത്തി പരാതി സ്വീകരിച്ചത്.