- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുവദിച്ച സമയം തീരാൻ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോൾ ബെല്ലടിച്ചു; അവസാനിപ്പിച്ചില്ലെങ്കിൽ മൈക്ക് ഓഫാക്കി അടുത്തയാളെ വിളിക്കും: തലമുതിർന്ന സ്പീക്കർമാർ ശ്രമിച്ചിട്ടും വിജയിക്കാത്ത സമയക്രമം കൃത്യമായി പാലിച്ച് പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: സമയനിഷ്ടയുടെ കാര്യത്തിന് മുൻഗണന കൊടുക്കുന്ന സർക്കാറാണ് ഇപ്പോഴത്തേത്. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ കാർക്കശ്യക്കാരനാണ് താനും. എന്തായാലും പിണറായി വിജയന്റെ പാതയിൽ സഭയ്ക്കുള്ളിലും സമയകൃത്യത പാലിക്കാൻ വേണ്ടി മുൻകൈയെടുക്കുകയാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തലമുതിർന്ന പല സ്പീക്കർമാരും ശ്രമിച്ചിട്ടും വിജയിക്കാതെ പോയ കാര്യം എന്നാൽ ശ്രീരാമകൃഷ്ണന്റെ ഇടപെടലിൽ സഭയിൽ സാധിച്ചു. പരിചയ സമ്പന്നൻ അല്ലെങ്കിലും സാമാജികർക്ക് കൃത്യമായ സമയം നൽകി നീണ്ടുപോയാൽ മൈക്ക് ഓഫ് ചെയ്തും ബെല്ലടിച്ചും സഭ അനന്തമായി നീണ്ടുപോകുന്ന പതിവ് ഒഴിവാക്കാൻ ഇന്നലെ സഭാനാഥന് സാധിച്ചു. ചട്ടപ്രകാരം ഒന്നരയ്ക്കു പിരിയേണ്ട സഭ രാത്രി ഏഴിനും എട്ടിനുമെല്ലാം പിരിയുന്ന പതിവു പരിപാടിക്ക് സ്പീക്കറുടെ സമയനിഷ്ഠയിൽ അന്ത്യമാകുകയായിരുന്നു. എല്ലാ സാമിജികർകകും ആശ്വാസം പകരുന്ന കാര്യമായി മാറി ഇതും. 2.25നാണ് ഇന്നലെ സഭ പിരിഞ്ഞത്. ചോദ്യോത്തരവേളയും നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ അംഗം ജോൺ ഫെർണാണ്ടസിന്റെ സത്യപ്രതിജ്ഞയും കഴിഞ്ഞപ്പോൾ സ്പീക്കർ സഭ
തിരുവനന്തപുരം: സമയനിഷ്ടയുടെ കാര്യത്തിന് മുൻഗണന കൊടുക്കുന്ന സർക്കാറാണ് ഇപ്പോഴത്തേത്. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ കാർക്കശ്യക്കാരനാണ് താനും. എന്തായാലും പിണറായി വിജയന്റെ പാതയിൽ സഭയ്ക്കുള്ളിലും സമയകൃത്യത പാലിക്കാൻ വേണ്ടി മുൻകൈയെടുക്കുകയാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തലമുതിർന്ന പല സ്പീക്കർമാരും ശ്രമിച്ചിട്ടും വിജയിക്കാതെ പോയ കാര്യം എന്നാൽ ശ്രീരാമകൃഷ്ണന്റെ ഇടപെടലിൽ സഭയിൽ സാധിച്ചു. പരിചയ സമ്പന്നൻ അല്ലെങ്കിലും സാമാജികർക്ക് കൃത്യമായ സമയം നൽകി നീണ്ടുപോയാൽ മൈക്ക് ഓഫ് ചെയ്തും ബെല്ലടിച്ചും സഭ അനന്തമായി നീണ്ടുപോകുന്ന പതിവ് ഒഴിവാക്കാൻ ഇന്നലെ സഭാനാഥന് സാധിച്ചു.
ചട്ടപ്രകാരം ഒന്നരയ്ക്കു പിരിയേണ്ട സഭ രാത്രി ഏഴിനും എട്ടിനുമെല്ലാം പിരിയുന്ന പതിവു പരിപാടിക്ക് സ്പീക്കറുടെ സമയനിഷ്ഠയിൽ അന്ത്യമാകുകയായിരുന്നു. എല്ലാ സാമിജികർകകും ആശ്വാസം പകരുന്ന കാര്യമായി മാറി ഇതും. 2.25നാണ് ഇന്നലെ സഭ പിരിഞ്ഞത്. ചോദ്യോത്തരവേളയും നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ അംഗം ജോൺ ഫെർണാണ്ടസിന്റെ സത്യപ്രതിജ്ഞയും കഴിഞ്ഞപ്പോൾ സ്പീക്കർ സഭയ്ക്കു സമയക്രമം പ്രഖ്യാപിച്ചു. അടിയന്തര പ്രമേയത്തിനു 10 മിനിറ്റ്, ശൂന്യവേള 10.30ന് അവസാനിപ്പിക്കും, ദിവസം 10 ഉപക്ഷേപം മാത്രം, വെള്ളിയാഴ്ചകളിൽ എട്ട്, പ്രസംഗിക്കുന്നവരുടെ സമയം തീരാൻ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോൾ ബെൽ അടിച്ചു മുന്നറിയിപ്പു നൽകും, സമയം തീർന്നിട്ടും ഇരുന്നില്ലെങ്കിൽ അടുത്തയാളെ പ്രസംഗിക്കാൻ വിളിക്കും.
ഇങ്ങനെ നല്ലരീതിയിൽ എങ്ങനെ സഭയെ പ്രവർത്തിപ്പിക്കാം എന്ന് ഗൃഹപാഠം നടത്തിയാണ് ശ്രീരാമകൃഷ്ണൻ എത്തിയത്. അതനുസരിച്ച് അദ്ദേഹം കാര്യങ്ങൾ നീക്കുകയും ചെയ്തു. മന്ത്രിമാർക്കും കക്ഷിനേതാക്കൾക്കും പ്രത്യേക പരിഗണന നൽകുന്നതു സ്പീക്കർക്കു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതു നടപ്പാക്കാൻ കഴിയുമോ എന്നാണ് ആദ്യം എല്ലാവരും സംശയിച്ചത്. ശൂന്യവേള കഴിഞ്ഞപ്പോൾ സമയം 11.15 ആയി. എന്നാൽ നന്ദിപ്രമേയ ചർച്ച തുടങ്ങിയതോടെ സംഗതി മാറി. പ്രസംഗം കർശനമായി നിയന്ത്രിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടതോടെ കളി കാര്യമായി.
വി എസ്. അച്യുതാനന്ദനു പോലും സമയം തീരാൻപോകുന്നുവെന്നു ബെൽ മുഴക്കി മുന്നറിയിപ്പു നൽകാൻ സ്പീക്കർ മടിച്ചില്ല. വി എസ് അഞ്ചു മിനിറ്റ് കൂടുതൽ എടുത്തുവെന്നതു വേറെ കാര്യം. ഇതിൽ പ്രതിപക്ഷം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ വിഎസിന്റെ പ്രസംഗം കഴിഞ്ഞതോടെ അപ്രതീക്ഷിത പ്രഖ്യാപനം പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലനിൽ നിന്നുണ്ടായി. വി എസ് കൂടുതലായി എടുത്ത അഞ്ചു മിനിറ്റ് സിപിഐ(എം) അംഗങ്ങളുടെ സമയത്തിൽ നിന്നു കുറയ്ക്കാമെന്നായിരുന്നു അത്.
പ്രഖ്യാപിക്കുക മാത്രമല്ല, ബാലൻ അതു പ്രാവർത്തികമാക്കുകയും ചെയ്തു. അതോടെ, മറ്റുള്ളവർക്കു സമയപരിധി ലംഘിക്കാൻ പഴുതില്ലാതായി. സഭ 2.25നു പിരിഞ്ഞതോടെ തന്റെ വാക്ക് വീൺവാക്കല്ലെന്നു തെളിയിക്കാൻ ശ്രീരാമകൃഷ്ണനായി.
കുട്ടിമാക്കൂൽ സംഭവമായിരുന്നു അടിയന്തര പ്രമേയ നോട്ടിസിലെ വിഷയമായിരുന്നു ഇന്നലെ സഭയിലെ പ്രധാന വിഷയം. മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷേ നിസ്സാരമായാണു ഈ കാര്യത്തെ നേടിട്ടത്. കെ.സി. ജോസഫിന്റെ ശരിക്കും ഇരുത്തുന്ന വിധത്തിൽ പ്രസ്താവന നടത്തുകയും ചെയ്തു അദ്ദേഹം. കണ്ണൂർ മജിസ്‌ട്രേട്ടിനെക്കുറിച്ചു നോട്ടിസിൽ ആരോപണമുണ്ടെന്നു പറഞ്ഞ പിണറായി, ജോസഫിനെ പഴയ ചായത്തൊട്ടിയിൽ വീണ നീലക്കുറുക്കൻ പ്രസ്താവനയും ഓർമിപ്പിച്ചു. ബിജെപി അംഗം ഒ.രാജഗോപാലിന്റെ നിലപാട് അറിയാനായിരുന്നു എല്ലാവർക്കും ആകാംക്ഷ. മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നു പറഞ്ഞ് ഇറങ്ങിപോകുകയും ചെയ്തു രാജഗോപാൽ.