- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടി തോമസ് ഫ്ലക്സ് അഴിച്ചു മാറ്റുന്ന തിരിക്കിലാണ്; ആഴ്ചകൾക്ക് ശേഷം ജഗദീഷ് വീട്ടിലേക്ക് മടങ്ങി; ഭാര്യയ്ക്കൊപ്പം കല്ല്യാണം കൂടി മുകേഷ്; വീണാ ജോർജ് പനി പിടിച്ച് കിടപ്പിലായി
കൊച്ചി: പരിസ്ഥിതിയോട് അടുത്തായിരുന്നു പിടി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ പൊതു പ്രവർത്തനം. ഇടുക്കിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്തതും ഈ നിലപാട് മൂലമായിരുന്നു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനായി പിടി തോമസ് നിലപാട് എടുത്തത് ഇടുക്കിയിലെ മലയോര കർഷകർക്ക് ഇഷ്ടമായില്ല. സഭാ നേതൃത്വവും എതിർത്തതോടെ പിടി തോമസ് ലോക്‌സഭാ മത്സരം വേണ്ടെന്ന് വച്ചു. പകരമായി തൃക്കാക്കരയിൽ നിയമസഭാ സീറ്റ് കിട്ടി. വീറുറ്റ പോരാട്ടവും കാഴ്ച വച്ചു. തെരഞ്ഞെടുപ്പിന് ശേഷം പരിസ്ഥിതിക്ക് ഹാനികരമാകുന്ന ഫ്ളാ്‌സ് ബോർഡുകളും കട്ടൗട്ടുകളും വോട്ടെടുപ്പിന്റെ പിറ്റേന്നുതന്നെ അഴിച്ചുമാറ്റി പി.ടി. തോമസ് മാതൃകയായി. മഴയെ അവഗണിച്ചാണ് പി.ടി. തോമസ് നേരിട്ടിറങ്ങി നഗരത്തിൽ സ്ഥാപിച്ചിരുന്ന ഫ്ളാ്‌സ് പരസ്യങ്ങൾ അഴിച്ചുമാറ്റിയത്. മേയർ സൗമിനി ജെയിനും ഏതാനും കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. പനമ്പിള്ളി നഗർ ഹൗസിങ് ബോർഡ് കോംപ്ലക്‌സിനു സമീപമുള്ള ഫ്ളാ്‌സ് ബോർഡുകളും കട്ടൗട്ടുകളും ഒഴിവാക്കിക്കൊണ്ടാണ് പരിസ്ഥിതി സൗഹാർദ നടപടികൾക്ക് തുടക്കമിട്ടത്. ഒരാ
കൊച്ചി: പരിസ്ഥിതിയോട് അടുത്തായിരുന്നു പിടി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ പൊതു പ്രവർത്തനം. ഇടുക്കിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്തതും ഈ നിലപാട് മൂലമായിരുന്നു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനായി പിടി തോമസ് നിലപാട് എടുത്തത് ഇടുക്കിയിലെ മലയോര കർഷകർക്ക് ഇഷ്ടമായില്ല. സഭാ നേതൃത്വവും എതിർത്തതോടെ പിടി തോമസ് ലോക്‌സഭാ മത്സരം വേണ്ടെന്ന് വച്ചു. പകരമായി തൃക്കാക്കരയിൽ നിയമസഭാ സീറ്റ് കിട്ടി. വീറുറ്റ പോരാട്ടവും കാഴ്ച വച്ചു.
തെരഞ്ഞെടുപ്പിന് ശേഷം പരിസ്ഥിതിക്ക് ഹാനികരമാകുന്ന ഫ്ളാ്‌സ് ബോർഡുകളും കട്ടൗട്ടുകളും വോട്ടെടുപ്പിന്റെ പിറ്റേന്നുതന്നെ അഴിച്ചുമാറ്റി പി.ടി. തോമസ് മാതൃകയായി. മഴയെ അവഗണിച്ചാണ് പി.ടി. തോമസ് നേരിട്ടിറങ്ങി നഗരത്തിൽ സ്ഥാപിച്ചിരുന്ന ഫ്ളാ്‌സ് പരസ്യങ്ങൾ അഴിച്ചുമാറ്റിയത്. മേയർ സൗമിനി ജെയിനും ഏതാനും കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. പനമ്പിള്ളി നഗർ ഹൗസിങ് ബോർഡ് കോംപ്ലക്‌സിനു സമീപമുള്ള ഫ്ളാ്‌സ് ബോർഡുകളും കട്ടൗട്ടുകളും ഒഴിവാക്കിക്കൊണ്ടാണ് പരിസ്ഥിതി സൗഹാർദ നടപടികൾക്ക് തുടക്കമിട്ടത്.
ഒരാഴ്ചയ്ക്കുള്ളിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ പി.ടി. തോമസിന്റെ പേരിലുള്ള മുഴുവൻ ഫ്ളാ്‌സ് ബോർഡുകളും കട്ടൗട്ടുകളും ഒഴിവാക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തിൽ പറഞ്ഞ വാക്ക് പാലിക്കാനാണ് വോട്ടെടുപ്പിന്റെ പിറ്റേന്നുതന്നെ ഇവ നീക്കം ചെയ്യുന്നതെന്നു പി.ടി. തോമസ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസനമാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള മറ്റു മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം വിശദീകിരച്ചു.
പിടി തോമസ് ഫ്ളാക്‌സ് അഴിച്ചു മാറ്റുമ്പോൾ വെള്ളിത്തിരയിൽ നിന്നു ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ മുകേഷിനും ജഗദീഷും പ്രചരണ തിരക്കുകൾക്ക് അവധി നൽകി കുടുംബത്തോടൊപ്പം സജീവമായി. ആഴ്ചകൾക്ക് ശേഷമാണ് മുകേഷും ജഗദീഷും പൂർണസമയം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ചത്. മുകേഷ് ആലപ്പുഴയിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തപ്പോൾ ജഗദീഷ് നാട്ടിലേക്ക് മടങ്ങി.
ഇരുവരും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കരമനയിലെ വീട്ടിലായിരുന്നെങ്കിലും പത്തനാപുരത്തെ പാർട്ടി പ്രവർത്തകരുമായി ജഗദീഷ് ഫോണിൽ പൂർണസമയവും ആശയവിനിമയം നടത്തി. ഇന്ന് രാവിലെ ജഗദീഷ് പത്തനാപുരത്ത് മടങ്ങിയെത്തും. ഒരു വർഷത്തേക്കാണ് ജഗദീഷ് പത്തനാപുരം കോൺഗ്രസ് ഭവനോട് ചേർന്നുള്ള വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത്.
ആറന്മുളയിലെ ഇടത് സ്ഥാനാർത്ഥിയും മാദ്ധ്യമ പ്രവർത്തകയുമായ വീണാ ജോർജും വീട്ടിലാണ്. പ്രചരണ ചൂടിൽ പനി പിടിച്ച വീണ വീട്ടിൽ വിശ്രമത്തിലാണ്.