മനാമ: ബഹ്‌റൈൻ ഒഐസിസിയിലെ പോര് പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു.കെപിസിസി യുടെ അംഗീകാരമുള്ള ഏക പ്രവാസി കോൺഗ്രസ്സ് സംഘടനയാണ് ഒഐസിസി.പ്രവർത്തന മികവിൽ ഒഐസിസിയെ കവച്ച് വയ്ക്കുന്ന പല സംഘടനകളും ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും അംഗീകാരം എന്ന നനഞ്ഞ പടക്കം കാണിച്ച് പല അവസരങ്ങളിലും ഒഐസിസി മറ്റ് സംഘടനകളെ അടിച്ചിരുത്താറാണ് പതിവ്.

ബഹ്‌റൈൻ ഒഐസിസിയിലെ പടല പിണക്കങ്ങളുടെ ഭാഗമായി ഒരുപറ്റം ദേശീയ ഭാരവാഹികൾ ചേർന്നു രൂപം കൊടുത്ത സംഘടനയാണ് മഹാത്മഗാന്ധി കൾച്ചറൽ ഫോറം. ഒഐസിസി യുടെ വെല്ലുവിളിയെ അതിജീവിച്ച് മുന്നേറുകയാണ് സംഘടന. ഇവർ നടത്തുന്ന പരുപാടികളിൽ കോൺഗ്രസ്സിറ്റെ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു.മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട് വരുന്ന പരിപാടികളിലാണ് സംഘടന നടത്തുന്നത്. തെന്നല ബാലകൃഷണപിള്ള പങ്കെടുത്ത പരുപാടിയുടെ വിജയത്തിന് ശേഷമാണ് പി ടി തോമസിനെ കൊണ്ടുവന്ന് പ്രോഗ്രാം നടത്തുന്നത്.

പ്രോഗ്രാം അനൗൺസ് ചെയ്ത അന്നുമുതൽ പി ടി തോമസിന്റെ പരിപാടി ഏത് രീതിയിൽ മുടക്കാം എന്ന് ശ്രമിക്കുകയായിരുന്നു, എന്നാൽ അത് നടക്കാതെ വന്നപ്പോൾ മഹാത്മാഗാന്ധി ഫോറം നടത്തുന്ന പരിപാടിയിൽ ഒഐസിസി അംഗങ്ങൾ പങ്കെടുക്കരുത് എന്ന് അനൗദ്യോഗികമായി നിർദ്ദേശം നല്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.എന്നാൽ ഈ പരിപാടി നടത്തുന്നത് ഒരു വിഭാഗം ഒ ഐ സി സി നേതാക്കളാണ് എന്നാതാണ് വിരോധാഭാസം.