- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി യു ചിത്രയെ കാലുവെച്ച് വീഴ്ത്തിയത് ഉഷ തന്നെ! ചിത്രയെ ഒഴിവാക്കമെന്ന നിർദ്ദേശത്തെ പിന്തുണച്ചത് പി ടി ഉഷയെന്ന് വ്യക്തമാക്കി സിലക്ഷൻ കമ്മിറ്റി ചെയർമാൻ; താൻ ഒന്നുമറിഞ്ഞില്ലെന്ന ഇതിഹാസ താരത്തിന്റെ വാദം പച്ചക്കള്ളമെന്ന് വ്യക്തമായത് രൺധാവയുടെ വെളിപ്പെടുത്തലോടെ
തിരുവനന്തപുരം: ദാരിദ്ര്യത്തോട് പടവെട്ടി രാജ്യം അറിയപ്പെടുന്ന അത്‌ലറ്റായി വളർന്നിട്ടും പി ടി ഉഷയുടെ ദ്രോണർ കോപ്ലക്‌സിൽ പി യു ചിത്രയെന്ന യുവ അത്‌ലറ്റിന് കാലിടറി. ഏഷ്യൻ ചാമ്പ്യൻ കൂടിയായ ചിത്രയെ ലോക അത്റ്റലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും ഒഴിവാക്കിയതിന് പിന്നിൽ രാജ്യം ആദരിക്കുന്ന പി ടി ഉഷ ആണെന്ന് വ്യക്തമായി. ഇക്കാര്യം പുറത്തുവന്നത് സിലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവയുടെ വെളിപ്പെടുത്തലോടെയാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രയെ ഒഴിവാക്കിയതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയത്. പി.ടി. ഉഷയുടെ പിന്തുണയോടെയാണ് ചിത്രയെ ഒഴിവാക്കിയതെന്നാണ് രൺഥാവ പറഞ്ഞത്. താൻ ഒറ്റയ്ക്കല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോൾ ചിത്രയെ ഒഴിവാക്കമെന്ന നിർദ്ദേശത്തെ സെക്രട്ടറി സി കെ. വൽസനും പ്രസിഡന്റും പി.ടി. ഉഷയും അനുകൂലിച്ചുവെന്നും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അറിയിച്ചു. സിലക്ഷൻ കമ്മിറ്റിയിൽ അംഗമായിട്ടും ചിത്രയെ ഉൾപ
തിരുവനന്തപുരം: ദാരിദ്ര്യത്തോട് പടവെട്ടി രാജ്യം അറിയപ്പെടുന്ന അത്‌ലറ്റായി വളർന്നിട്ടും പി ടി ഉഷയുടെ ദ്രോണർ കോപ്ലക്‌സിൽ പി യു ചിത്രയെന്ന യുവ അത്‌ലറ്റിന് കാലിടറി. ഏഷ്യൻ ചാമ്പ്യൻ കൂടിയായ ചിത്രയെ ലോക അത്റ്റലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും ഒഴിവാക്കിയതിന് പിന്നിൽ രാജ്യം ആദരിക്കുന്ന പി ടി ഉഷ ആണെന്ന് വ്യക്തമായി. ഇക്കാര്യം പുറത്തുവന്നത് സിലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവയുടെ വെളിപ്പെടുത്തലോടെയാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രയെ ഒഴിവാക്കിയതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയത്.
പി.ടി. ഉഷയുടെ പിന്തുണയോടെയാണ് ചിത്രയെ ഒഴിവാക്കിയതെന്നാണ് രൺഥാവ പറഞ്ഞത്. താൻ ഒറ്റയ്ക്കല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോൾ ചിത്രയെ ഒഴിവാക്കമെന്ന നിർദ്ദേശത്തെ സെക്രട്ടറി സി കെ. വൽസനും പ്രസിഡന്റും പി.ടി. ഉഷയും അനുകൂലിച്ചുവെന്നും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അറിയിച്ചു.
സിലക്ഷൻ കമ്മിറ്റിയിൽ അംഗമായിട്ടും ചിത്രയെ ഉൾപ്പെടുത്താൻ താൻ ശ്രമിച്ചില്ലെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് പി.ടി. ഉഷ കഴിഞ്ഞദിവസം പ്രതികരിച്ചത്. പ്രകടനത്തിൽ ചിത്ര സ്ഥിരത പുലർത്തുന്നില്ലെന്ന തടസ്സവാദം കമ്മിറ്റിയിൽ ഉന്നയിക്കപ്പെട്ടപ്പോൾ അത് അങ്ങനെയല്ല എന്നു തിരുത്താൻ തനിക്കു കഴിയില്ലല്ലോ എന്നാണ് ഉഷ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇക്കാര്യത്തിൽ വികാരപരമായി തീരുമാനമെടുത്തിട്ടു കാര്യമില്ല. ചിത്രയെ ഒഴിവാക്കിയതിൽ പങ്കില്ലെന്നും അവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു ഉഷ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ വാദങ്ങളെ പൂർണമായും തള്ളുന്നതാണ് സിലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ.
അതേസമയം, ചിത്രയെ ചാംപ്യൻഷിപ്പിൽ നിന്നും വിലക്കിയതിന് കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. യോഗ്യതാ മാനദണ്ഡങ്ങളും ടീം സിലക്ഷന്റെ വിശദാംശങ്ങളും വെള്ളിയാഴ്ച അറിയിക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. ചിത്രയുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്. കായിക ഫെഡറേഷനുകളുടെ പ്രവർത്തനഫണ്ട് എവിടെനിന്നെന്ന് കോടതി ചോദിച്ചു. കേന്ദ്രസർക്കാരിന് കായിക സംഘടനകളിൽ ഇടപെടാൻ കഴിയുമോയെന്ന് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അടുത്ത ദിവസം തന്നെ സിലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവ നിലപാട് കോടതിയെ അറിയിക്കുമെന്നാണ് സൂചന.
ഇന്നലെ കോഴിക്കോട് വാർത്താസമ്മേളനം വിളിച്ച വേളയിലും ചിത്രയെ ഒഴിവാക്കിയതിൽ യാതൊരു തെറ്റുമില്ലെന്ന വാദമാണ് പി ടി ഉഷ ഉന്നയിച്ചത്. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് വാദിച്ചിരുന്നു. എന്നാൽ ഫെഡറേഷന്റെ നിയമങ്ങൾ തടസ്സമായെന്നാമ് ഉഷ പറഞ്ഞത്.ഏഷ്യൻ മീറ്റിൽ സ്വർണം നേടിയിരുന്നുവെങ്കിലും ഫെഡറേഷന്റെ യോഗ്യതാ നിർണയത്തിന്റെ പരിധിയിൽ നിന്ന് എത്രയോ അകലെയായിരുന്നു ചിത്രയുടെ സ്ഥാനം. പുരുഷ വിഭാഗത്തിൽ 1500 മീറ്ററിൽ സ്വർണം നേടിയ അജോയ്കുമാർ സരോജ്, 3000 മീറ്ററിൽ സ്വർണം നേടിയ സുധാസിങ് എന്നിവരും ലോകമീറ്റിൽ നിന്ന് പുറത്തായിട്ടുണ്ട്്്. ഇവർക്കു വേണ്ടിയെല്ലാം താൻ വാദിച്ചിരുന്നു. ഗുണ്ടൂരിൽ നടന്ന ദേശീയ മീറ്റിൽ ചിത്രക്ക് രണ്ടാം സ്ഥാനമാണ് കിട്ടിയത്. ഇതാണ് ഫെഡറേഷന്റെ തീരുമാനത്തിന് കാരണമായത്. ഏഷ്യൻ മീറ്റിൽ സ്വർണം നേടിയ ചിത്ര ദേശീയ മീറ്റിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ പ്രകടനത്തിൽ സ്ഥിരതയില്ലെന്ന വാദം ഉന്നയിച്ചാണ് ഫെഡറേഷൻ ചിത്രയെ പുറത്താക്കിയത്. ചിത്രക്കുവേണ്ടി കൂടുതൽ വാദിക്കാൻ ഇതോടെ സാധിക്കാതെ നിസ്സഹായായെന്നും ഉഷ പ്രതികരിച്ചു.
1983-നുശേഷം താൻ ഒരു കമ്മിറ്റിയിലും അംഗമല്ല. നിരീക്ഷക എന്ന നിലയിൽ പോകുന്നുണ്ടെങ്കിലും തീരുമാനത്തിൽ പങ്കില്ല. ഇതിന്റെ പേരിൽ തനിക്കെതിരെ മാധ്യമങ്ങൾ ഉയർത്തിയ വിമർശങ്ങൾ അടിസ്ഥാനരഹിതമാണ്. വിജയങ്ങളാണ് ആഘോഷിക്കേണ്ടത്. അല്ലാതെ ഈ മാതിരി വിവാദങ്ങളല്ലെന്നും ഉഷ പറഞ്ഞു. ഞാൻ പോലും അറിയാതെയാണ് ഇത്തരം വിവാദ വാർത്തകൾ വന്നത്. എന്നെ ക്രൂശിക്കാൻ ശ്രമിക്കുകയാണുണ്ടായത്. ചിത്രയുടെ കാര്യത്തിൽ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. ചിത്രക്ക് പരിശീലനത്തിനും മറ്റും നാഷണൽ ക്യാമ്പിൽ പോകാവുന്നതാണ്. അവിടെ വിദേശത്തുനിന്നുള്ളവർ ഉൾപ്പെടെയുള്ള കോച്ചുകളുടെ സേവനം ലഭിക്കും.
ചിത്ര പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്നും മറ്റുമുള്ള പ്രചാരണങ്ങളിൽ കാര്യമില്ല. ചിത്രക്കുവേണ്ടി ഇനിയും താൻ മുൻകൈയെടുക്കും. റെയിൽവേയിൽ ചിത്രക്ക് ജോലി ലഭിക്കാൻ ഏറെ പരിശ്രമിച്ച ആളാണ് താൻ. ചിത്രക്ക് കായിക ജീവിതത്തിൽ നല്ല ഭാവിയുണ്ട്്്. അത് ഇല്ലാതാക്കുന്ന വിധത്തിലുള്ള സംഭവങ്ങൾ ഉണ്ടാവരുത്. മാധ്യമങ്ങൾ ഇപ്പോൾ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചിത്രയെ സ്‌നേഹിച്ച് കൊല്ലരുത്. കോടതിയുടെയും മറ്റും കാര്യം പറഞ്ഞ് ചിത്രയെ ഹരം പിടിപ്പിക്കുന്നവർ ആ കുട്ടിയെ രക്ഷിക്കുകയാണെന്ന് കരുതാനാവില്ല. ഇത് കോടതിയുടെ കാര്യമായി കാണാനാവില്ല. അത്‌ലറ്റിക് അസോസിയേഷന്റെ അപ്രീതിക്ക് കാരണമാവുന്ന വിധത്തിലുള്ള പ്രവൃത്തികൾ ഉണ്ടായാൽ ചിത്രയുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും ഉഷ അഭിപ്രായപ്പെട്ടിരുന്നു.