തിരുവനന്തപുരം: ജോലി നൽകിയില്ലെങ്കിലും ചിത്രയ്ക്ക് ആരോടും പരിഭവം ഇല്ല. മറിച്ച് നൽകിയ പിന്തുണയ്ക്കും സാമ്പത്തിക സഹായത്തിനും ആവോളം നന്ദിയുമുണ്ട് ഈ കായികതാരത്തിന്. ലോക അത്ലറ്റിക് മീറ്റിൽ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നൽകിയ സാമ്പത്തിക സഹായങ്ങൾക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് അത്ലറ്റ് പി.യു.ചിത്രം കായിക മന്ത്രിയെ സന്ദർശിച്ചു. മന്ത്രി എ.സി.മൊയ്തീന്റെ ഓഫീസിൽ എത്തിയാണ് ചിത്ര നന്ദി അറിയിച്ചത്.

പരിശീലനത്തിനായി ചിത്രയ്ക്ക് പ്രതിമാസം 25,000 രൂപ സഹായ ധനമായി നൽകാൻ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. മാസം 10,000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി നൽകുക. ജോലി വേണമെന്ന ചിത്രയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെയായിരുന്നു സഹായമെത്തിയത്.