കാഞ്ഞങ്ങാട് : അകാലത്തിൽ പൊലിഞ്ഞു പോയ ഹദിയ അതിഞ്ഞാലിന്റെ സജീവ സാന്നിധ്യമായിരുന്ന പി.വി ബഷീറിന്റെ പാവന സ്മരണാർത്ഥം ഹദിയാ അതിഞ്ഞാൽ നൽകുന്ന വാട്ടർ കൂളർ കാഞ്ഞങ്ങാട്ടെ എംബിഎം റോട്ടറി സ്‌പെഷ്യൽ സ്‌കൂളിന് നൽകി .

തിങ്കളാഴ്ച രാവിലെ തന്നെ ഹദിയ അതിഞ്ഞാലിന്റെ പ്രവർത്തകർസ്‌കൂളിലെത്തി വാട്ടർ കൂളർ റോട്ടറി സ്‌പെഷ്യൽ സ്‌കൂൾ ചെയർമാൻ ഡോ.എംആർ നമ്പ്യാർക്ക്‌നൽകി സകൂളിനായി സമർപ്പിച്ചു , ബഷീറിന്റെ സ്മരണാർത്ഥമുള്ള വാട്ടർ കൂളർ എനിയുംമറ്റ് അത്യാവശ്യ ഇടങ്ങളിലേക്ക് നൽകുന്നതിനായും ഹദിയ അതിഞ്ഞാലിന്റെ പ്രവർത്തകർ ആലോചിക്കുന്നുണ്ട്.

ഹദിയ അതിഞ്ഞാലിന്റെ പ്രവർത്തകരായ റമീസ് മട്ടൻ , ഖാലിദ്മണ്ടിയൻ , സീബി സലീം , മുഹമ്മദ് , സിഎച്ച് സുലൈമാൻ എന്നിവർ വാട്ടർ കൂളർ സമർപണചടങ്ങിൽ സംബന്ധിച്ചു