- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ കായിക ദിനത്തിൽ യുവജനങ്ങൾക്ക് പ്രചോദനമായി പി.വി സിന്ധുവിന്റെ സംവാദം
കൊച്ചി: ബാങ്ക് ഓഫ് ബറോഡ ബ്രാൻഡ് പ്രതിനിധിയായ പി. വി. സിന്ധു ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ ബാങ്ക് സംഘടിപ്പിച്ച ലൈവ് പരിപാടിയിലൂടെ ആരാധകരുമായി സംവദിച്ചു. #സ്മാഷ്ഇറ്റ്‌വിത്ത്സിന്ധു എന്ന ഹാഷ്ടാഗിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ സംഘടിപ്പിച്ച സെഷനിൽ ഒളിമ്പിക് സുവർണ താരമായ സിന്ധു ഇന്ത്യയിലെ യുവ ജനങ്ങൾക്ക് പ്രചോദനമായി സ്പോർട്ട്സിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
ഇന്ത്യ യുവജനങ്ങളുടെ രാജ്യമാണ്, അവരാണ് നമ്മുടെ ഭാവി. ലോകത്തിലെ മികച്ച ഡോക്ടർമാർ, സംരംഭകർ, എഞ്ചിനീയർമാർ, അഭിഭാഷകർ എന്നിവരോടൊപ്പം, അസാധാരണമായ ചില കായികതാരങ്ങളും ഇന്ത്യയിലുണ്ട്. പി. വി. സിന്ധുവിനെപ്പോലുള്ള ചാമ്പ്യന്മാർ ഇന്ത്യക്ക് ലോക ഭൂപടത്തിൽ ഇടം നേടികൊടുത്തു. ഈ സംവാദത്തിലൂടെ സിന്ധുവിന്റെ ഉത്സാഹവും, ഒരിക്കലും തോറ്റുകൊടിക്കില്ല എന്ന മനോഭാവും എല്ലാ കായികതാരങ്ങളോടും പങ്കുവെക്കുന്നതോടൊപ്പം അത്തരം ഉയരങ്ങളിലേക്ക് പോകാൻ അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന്, ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറൽ മാനേജർ രാകേഷ് ശർമ - മാർക്കറ്റിങ് & ബ്രാൻഡിങ് ഹെഡ് പറഞ്ഞു.
സിന്ധുവിനോട് എന്തും ചോദിക്കാം എന്ന പരിപാടിയിൽ 1500 ഓളം പേർ പങ്കെടുത്തു. പ്രചോദനം മുതൽ ലോക്ക്ഡൗണിലെ അവരുടെ വിനോദം ഉൾപ്പടെ എല്ലാ ചോദ്യങ്ങൾക്കും സിന്ധു ചാരുതയോടെ മറുപടി നൽകി.