- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോളിബോൾ കോർട്ടിലെ പ്രണയത്തിൽ പിറന്ന ബാഡ്മിന്റൺ സ്വർണം! ലണ്ടനിൽ വെങ്കലം വാങ്ങി കൊടുത്തെങ്കിലും ഗോപീചന്ദുമായി പിണങ്ങിപ്പോയ സൈന വെറും കൈയോടെ മടങ്ങിയപ്പോൾ സിന്ധുവിന് ചരിത്ര നിയോഗം; പ്രകാശ് പദുകോണിനും ഗോപീചന്ദിനും സൈന നേവാളിനും സാധിക്കാതെ പോയതു നേടി ഈ 21കാരി ഇന്ത്യൻ ചരിത്രത്തിൽ
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റണിൽ ഇതുവരെ സൂപ്പർതാര പരിവേഷം സൈന നേവാൾ എന്ന താരത്തിനായിരുന്നു. മാദ്ധ്യമങ്ങളെല്ലാം പരിലാളന നൽകിയത് സൈനയ്ക്കായിരുന്നു. എന്നാൽ, സൈനയല്ല ഇനി ഇന്ത്യൻ ബാഡ്മിന്റണിലെ താരം. ആ ബാറ്റൺ പി വി സിന്ധുവെന്ന 21കാരി ഏറ്റെടുക്കുകയാണ്. സൈനയുടെ നിഴലിൽ നിന്നും പുറത്തുകടന്ന പി വി സിന്ധു ഇന്ത്യയ്ക്ക് സമ്മാനിച്ച് ഒരു ചരിത്ര നേട്ടമാണ്. ഒളിമ്പിക്‌സ് ഫൈനലിൽ എത്തുക എന്ന ചരിത്ര നിയോഗത്തിൽ സിന്ധു മറികടന്നത് ഗോപീചന്ദ്രിനെയും പ്രകാശ് പാദുകോണിനെയും സൈനയേയുമാണ്. ഹരിയാനക്കാരിയായ സൈനയെ വളർത്തിയത് ഹൈദരാബാദ് എന്ന നഗരമാണ്. ഹൈദരാബാദിൽ ഗോപീചന്ദിന്റെ അക്കാദമിയിൽ പരിശീലനം നടത്തിയാണ് സൈന ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയത്. ഭാഗ്യത്തിന്റെ അകമ്പടി കൂടി സൈനയ്ക്ക് ഒപ്പം ലണ്ടനിൽ കൂട്ടായി ഉണ്ടായെങ്കിൽ സിന്ധുവിനെ സംബന്ധിച്ചിടത്തോളം കഠിന പ്രയത്‌നം തന്നെയാണ് സെമിയിൽ വിജയം ഒരുക്കിയത്. എന്നാൽ, ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന് ശേഷം ഗോപീചന്ദിനെ ഉപേക്ഷിച്ച് പോയ സൈന ഇത്തവണ വെറും കൈയോടെ മടങ്ങിയപ്പോൾ സിന്ധുവിലൂടെ ആ ച
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റണിൽ ഇതുവരെ സൂപ്പർതാര പരിവേഷം സൈന നേവാൾ എന്ന താരത്തിനായിരുന്നു. മാദ്ധ്യമങ്ങളെല്ലാം പരിലാളന നൽകിയത് സൈനയ്ക്കായിരുന്നു. എന്നാൽ, സൈനയല്ല ഇനി ഇന്ത്യൻ ബാഡ്മിന്റണിലെ താരം. ആ ബാറ്റൺ പി വി സിന്ധുവെന്ന 21കാരി ഏറ്റെടുക്കുകയാണ്. സൈനയുടെ നിഴലിൽ നിന്നും പുറത്തുകടന്ന പി വി സിന്ധു ഇന്ത്യയ്ക്ക് സമ്മാനിച്ച് ഒരു ചരിത്ര നേട്ടമാണ്. ഒളിമ്പിക്‌സ് ഫൈനലിൽ എത്തുക എന്ന ചരിത്ര നിയോഗത്തിൽ സിന്ധു മറികടന്നത് ഗോപീചന്ദ്രിനെയും പ്രകാശ് പാദുകോണിനെയും സൈനയേയുമാണ്.
ഹരിയാനക്കാരിയായ സൈനയെ വളർത്തിയത് ഹൈദരാബാദ് എന്ന നഗരമാണ്. ഹൈദരാബാദിൽ ഗോപീചന്ദിന്റെ അക്കാദമിയിൽ പരിശീലനം നടത്തിയാണ് സൈന ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയത്. ഭാഗ്യത്തിന്റെ അകമ്പടി കൂടി സൈനയ്ക്ക് ഒപ്പം ലണ്ടനിൽ കൂട്ടായി ഉണ്ടായെങ്കിൽ സിന്ധുവിനെ സംബന്ധിച്ചിടത്തോളം കഠിന പ്രയത്‌നം തന്നെയാണ് സെമിയിൽ വിജയം ഒരുക്കിയത്. എന്നാൽ, ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന് ശേഷം ഗോപീചന്ദിനെ ഉപേക്ഷിച്ച് പോയ സൈന ഇത്തവണ വെറും കൈയോടെ മടങ്ങിയപ്പോൾ സിന്ധുവിലൂടെ ആ ചരിത്ര നിയോഗം സാക്ഷാത്ക്കരിച്ചത് ഗോപീചന്ദ് തന്നെയായിരുന്നു.
സിന്ധുവിന്റ ഈ നേട്ടത്തിന് പിന്നിൽ ഗോപീചന്ദിന്റെ പ്രയത്മമുണ്ട്. സൈന വിട പറഞ്ഞപ്പോൾ സിന്ധുവിനെ കൂടുതൽ ശ്രദ്ധിച്ച് വിജയകിരീടത്തിൽ എത്തിക്കാൻ പരിശീലകനായ ഗോപീചന്ദിന് സാധിച്ചു. ആന്ധ്രയുടെ സ്വന്തം മകളായ സിന്ധുവിന്റെ ഫൈനൽ നേട്ടം രാജ്യം മുഴുവൻ ആഘോഷിക്കുകയാണ്. പുസരല വെങ്കട സിന്ധു എന്നാണ് പി വി സിന്ധുവിന്റെ മുഴുവൻ പേര്. 130 കോടിയുടെ അഭിമാനം ഉയർത്തിയ പേര് കൂടിയാണ് സിന്ധു എന്നത്. ബാറ്റ് പിടിക്കാൻ പഠിപ്പിച്ച ഗുരുക്കന്മാരേക്കാൾ മുകളിലാണ് ഇപ്പോൾ ഈ പെൺകുട്ടിയുടെ സ്ഥാനം.
ഒളിമ്പിക് ബാഡ്മിന്റണിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഈ പദവിയിൽ എത്താൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. സൈന തോറ്റിടത്താണഅ സിന്ധു ഇന്ത്യയുടെ അഭിമാനമായത്യ. ഇനിയൊരൊറ്റ ജയം കൂടി മതി സിന്ധുവിന് ലോകം കീഴടക്കാൻ. രണ്ട് ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കല മെഡൽ സ്വന്തമാക്കിയ ഏക ഇന്ത്യൻ താരമായ സിന്ധുവിന് മറ്റൊരു ചരിത്രം നേട്ടം കൂടി സ്വന്തം പേരിൽ കുറിക്കാൻ. കായിര രംഗത്തു നിന്നുള്ള മാതാപിതാക്കളുടെ പാതയിൽ തന്നെയാണ് സിന്ധുവും ഷട്ടിൽബാറ്റേന്തിയത്. തൊണ്ണൂറുകളിൽ ഇന്ത്യൻ വോളിബോൾ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ ഇരുപത്തിയൊന്നുകാരി.
വെങ്കിട്ട രമണയും വിജയയും പ്രണയത്തിലാവുന്നതും വോളി കോർട്ടിൽ വച്ചായിരുന്നു. കായികതാരങ്ങളായ അച്ഛനമ്മമാരുടെ പ്രേരണ ഒന്നു കൊണ്ടു മാത്രമാണ് താൻ സ്‌പോർട്‌സിൽ എത്തിയതെന്ന് സിന്ധു ആണയിടുന്നു. പക്ഷെ, സിന്ധുവിൽ ചെറുപ്പത്തിലേ കായികതാരത്തിനു വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നുവെന്ന് രമണ പറയുന്നു. രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റൺ അഭ്യസിച്ചുതുടങ്ങിയത്.
വോളിബോൾ കളിക്കാൻ എത്ിയ അച്ഛനൊപ്പം സിന്ധു എത്തി. പിന്നീട് ബാഡ്മിന്റൺ കോർട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവൾ സ്വയം തിരഞ്ഞെടുത്ത വഴിയാണെന്നാണ് പിതാവ് പറയുന്നത്. ബ്രിട്ടനിൽ താമസമാക്കിയ മലയാളിയായ പരിശീലകൻ ടോം ജോൺ ഹൈദരാബാദിലെ എൽ.ബി. സ്റ്റേഡിയത്തിൽ ക്യാമ്പ് നടത്തിയപ്പോൾ സിന്ധുവിനെ അവിടെ ചേർത്തു. ടോമിലൂടെയാണ് സിന്ധിവിലെ താരത്തെ കണ്ടെത്തുന്നത്. ഗോപീചന്ദിനെ പോലുള്ള വലിയ കളിക്കാരുടെ പോലും പരിശീലകനായ ടോം പറഞ്ഞതോടെ രമണയും മകളെ ആ വഴിയിൽ പറഞ്ഞുവിട്ടു.
ഗോപീചന്ദ് സിന്ധുവിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തിട്ട് എട്ട് വർഷമായി. ഗോപിയുടെ കീഴിൽ എത്തിയതിനുശേഷം സിന്ധുവിനുണ്ടായ പുരോഗതി അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു. എന്നാൽ അന്നൊക്കെ മെഡൽ സാധ്യത ലക്ഷ്യമിട്ട് സൈനയ്ക്കായിരുന്നു കൂടുതൽ പരിഗണന കിട്ടയത്. പിന്നീട്, സൈന വഴിപിറഞ്ഞപ്പോഴാണ് സിന്ധുവിലേക്ക് ഗോപി കൂടുതൽ ശ്രദ്ധിച്ചതും. ദിവസം മുഴുവൻ ബാഡ്മിന്റൺ പരിശീലിക്കുന്ന രീതി ഗോപിചന്ദിനൊപ്പം സിന്ധു പരിശീലിച്ചു.
തുടർച്ചയായ രണ്ട് വർഷങ്ങളിൽ നേടിയ ലോകചാമ്പ്യൻഷിപ്പിലെ വെങ്കലമായിരുന്നു ഇതുവരെ സിന്ധുവിന്റെ ഏറ്റവും വലിയ നേട്ടം. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ താരവും സിന്ധു തന്നെ. 2013ൽ ഗ്വാങ്ഷുവിലും 2014ൽ കോപ്പൻഹേഗനിൽ വച്ചുമാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്. ഇതിന് പുറമെ 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും രണ്ടു തവണ യൂബർ കപ്പിലും 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലും 2014 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെങ്കലവും നേടിയിട്ടുണ്ട് സിന്ധു. ഈ വർഷം ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളിയും ടീമിനത്തിൽ സ്വർണവും നേടിയിരുന്നു.