- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂൾ കായികോൽസവത്തിലെ വേഗമേറിയ പെൺകുട്ടി പി വി വിനി. ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് അജ്മലും നൂറു മീറ്റർ സ്വർണം കരസ്ഥമാക്കി. പാലക്കാട് മുണ്ടൂർ സ്‌കൂളിന്റെ താരമാണ് സീനിയർ പെൺകുട്ടികളിൽ ഒന്നാം സ്ഥാനം നേടിയ വിനി. 12.63 സെക്കൻഡിലാണ് വിനിയുടെ ഫിനിഷിങ്. മേളയിൽ വിനിയുടെ രണ്ടാം സ്വർണമാണ്. ലോങ് ജംപിലാണ് ആദ്യ സ്വർണം. പാലക്കാട് കല്ലടി സ്‌കൂളിന്റെ താരമാണ് ആൺകുട്ടികളിൽ ഒന്നാമതെത്തിയ മുഹമ്മദ് അജ്മൽ. ഫോട്ടോ ഫിനിഷിനൊടുവിലാണ് സീനിയർ ആൺകുട്ടികളിലെ വേഗമേറിയ താരത്തെ കണ്ടെത്തിയത്. നേരിയ വ്യത്യാസത്തിലാണ് ഓംകാർ രണ്ടാം സ്ഥാനത്തായത്. സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ഉഷാ സ്‌കൂളിലെ എൽഗ തോമസിനാണു സ്വർണം. 400 മീറ്ററിലും എൽഗ സ്വർണം നേടിയിരുന്നു. സബ് ജൂനിയർ ആൺകുട്ടികളിൽ ടി. ശ്രീരാഗ് വേഗമേറിയ താരമായി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ സോഫിയ സണ്ണിയും ആൺകുട്ടികളിൽ സി. അഭിനവും സ്വർണം നേടി.
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂൾ കായികോൽസവത്തിലെ വേഗമേറിയ പെൺകുട്ടി പി വി വിനി. ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് അജ്മലും നൂറു മീറ്റർ സ്വർണം കരസ്ഥമാക്കി. പാലക്കാട് മുണ്ടൂർ സ്‌കൂളിന്റെ താരമാണ് സീനിയർ പെൺകുട്ടികളിൽ ഒന്നാം സ്ഥാനം നേടിയ വിനി. 12.63 സെക്കൻഡിലാണ് വിനിയുടെ ഫിനിഷിങ്. മേളയിൽ വിനിയുടെ രണ്ടാം സ്വർണമാണ്. ലോങ് ജംപിലാണ് ആദ്യ സ്വർണം.
പാലക്കാട് കല്ലടി സ്‌കൂളിന്റെ താരമാണ് ആൺകുട്ടികളിൽ ഒന്നാമതെത്തിയ മുഹമ്മദ് അജ്മൽ. ഫോട്ടോ ഫിനിഷിനൊടുവിലാണ് സീനിയർ ആൺകുട്ടികളിലെ വേഗമേറിയ താരത്തെ കണ്ടെത്തിയത്. നേരിയ വ്യത്യാസത്തിലാണ് ഓംകാർ രണ്ടാം സ്ഥാനത്തായത്.
സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ഉഷാ സ്‌കൂളിലെ എൽഗ തോമസിനാണു സ്വർണം. 400 മീറ്ററിലും എൽഗ സ്വർണം നേടിയിരുന്നു. സബ് ജൂനിയർ ആൺകുട്ടികളിൽ ടി. ശ്രീരാഗ് വേഗമേറിയ താരമായി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ സോഫിയ സണ്ണിയും ആൺകുട്ടികളിൽ സി. അഭിനവും സ്വർണം നേടി.