- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചത്തക്കാളി തോരൻ
ആവശ്യമുള്ള സാധനങ്ങൾ1. പച്ചത്തക്കാളി 6 എണ്ണം2. പച്ചമുളക് 2 എണ്ണം3. കൊച്ചുള്ളി 8 എണ്ണം4. ഉലുവ 1/4 ടീസ്പൂൺ5. തേങ്ങ 1 കപ്പ്6. കറിവേപ്പില7. ഉപ്പ് പാകത്തിന് പാചകരീതി പച്ചത്തക്കാളി ഏറ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക. 2 മുതൽ 7 വരെയുള്ള സാധനങ്ങൾ ഒരുമിച്ച്, കൈകൊണ്ട് തിരുമി യോജിപ്പിക്കുക. കൂടെ തക്കാളിയും ചേർത്ത് വീണ്ടും കൈകൊണ്ടു
ആവശ്യമുള്ള സാധനങ്ങൾ
1. പച്ചത്തക്കാളി 6 എണ്ണം
2. പച്ചമുളക് 2 എണ്ണം
3. കൊച്ചുള്ളി 8 എണ്ണം
4. ഉലുവ 1/4 ടീസ്പൂൺ
5. തേങ്ങ 1 കപ്പ്
6. കറിവേപ്പില
7. ഉപ്പ് പാകത്തിന്
പാചകരീതി
പച്ചത്തക്കാളി ഏറ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക. 2 മുതൽ 7 വരെയുള്ള സാധനങ്ങൾ ഒരുമിച്ച്, കൈകൊണ്ട് തിരുമി യോജിപ്പിക്കുക. കൂടെ തക്കാളിയും ചേർത്ത് വീണ്ടും കൈകൊണ്ടുതന്നെ തിരുമ്മി യോജിപ്പിക്കുക.
ഒരു പരന്ന പാത്രത്തിൽ, കടുകുപൊട്ടിച്ച്, തക്കാളിക്കൂട്ട് അതിലേക്ക് ഇട്ട് , തട്ടിപ്പൊത്തി വച്ച്, ചെറുതീയിൽ 5 മിനിട്ടു വേവിക്കുക. ശേഷം, തക്കാളിക്കൂട്ട് പാത്രത്തിൽ ഒന്നു നിരത്തി, വെള്ളം മുഴുവനും വറ്റിത്തീർത്ത്, തോർത്തി എടുക്കുക. തക്കാളിത്തോരൻ തയ്യാർ.
Next Story