- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പായ്ക്കറ്റ് ഭക്ഷണം: സർക്കാർ ഗുണനിലവാരം ഉറപ്പാക്കണം: ദേശീയ ജനജാഗ്രതാ പരിഷത്
തിരുവനന്തപുരം: മാഗി നൂഡിൽസിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന പായ്ക്കറ്റ് ഭക്ഷണവസ്തുക്കളുടെ ഗുണമേന്മ പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് മുഖ്യമന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ദേശീയ ജനജാഗ്രതാ പരിഷത് സംസ്ഥാന പ്രസിഡന്റ് അജി ബി.
തിരുവനന്തപുരം: മാഗി നൂഡിൽസിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന പായ്ക്കറ്റ് ഭക്ഷണവസ്തുക്കളുടെ ഗുണമേന്മ പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് മുഖ്യമന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ദേശീയ ജനജാഗ്രതാ പരിഷത് സംസ്ഥാന പ്രസിഡന്റ് അജി ബി. റാന്നി ആവശ്യപ്പെട്ടു.
പല ഭക്ഷ്യ വസ്തുക്കളും സാധാരണക്കാർ വാങ്ങി ഉപയോഗിക്കുന്നത് താരങ്ങളോടുള്ള അമിതമായ ആരാധന മൂലമാണ്. നിലവാരം കുറഞ്ഞ ഉല്പന്നങ്ങൾ പുറത്തിറക്കുന്ന പല കമ്പനികളും ഇതു മുതലെടുക്കുന്നു.
ഭക്ഷ്യ വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങൾ ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അജി ബി.റാന്നി പറഞ്ഞു.
Next Story