പ്രേമത്തിലെ മലർ മിസായി മലയാളികളുടെ മനസിൽ ഇടം നേടിയ സായി പല്ലവി ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും താരതിളക്കമുള്ള നടിയാണ്. തമിഴിലും തെലുഗിലും വിജയകൊടി നാട്ടിയ സായിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം റിലിസിന് ഒരുങ്ങുകയാണ്. പാടി പാടി ലെച്ചെ മനസ് എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിൽ ശർവാനന്ദാണ് നായകൻ. ചിത്രത്തിന്റെ ടീസർ മണിക്കൂറുകൾ കൊണ്ട് യുട്യൂബ് ട്രെൻഡിംഗിൽ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ടീസർ കണ്ടത്.