- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങൾക്കെതിരേ അണിചേരാൻ പത്മലക്ഷ്മിയുടെ ആഹ്വാനം
വാഷിങ്ടൺ: ട്രമ്പ് അധികാരത്തിലേറി നൂറ് ദിവസം പൂർത്തിയാക്കുന്ന ദിവസം ട്രമ്പ് പിന്തുടരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങൾക്കും, മുസ്ലിം ബാൻ, സംസാര സ്വാന്ത്ര നിയന്ത്രണം തുടങ്ങി ജന വിരുദ്ധ നിലപാടുകൾക്കുമെതിരെ പ്രതിഷേധിക്കാൻ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരിയും, മോഡലുമായ പത്മ ലക്ഷ്മി ആഹ്വാനം ചെയ്തു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനുമായി സഹകരിച്ച് 100,000 ഒപ്പുകൾ ശേഖരിക്കുന്നതിനുള്ള അഭ്യർത്ഥ്യന പത്മ ഇമെയിലിലൂടെ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ട്രംമ്പിന്റെ ഡിപോർട്ടേഷൻ ഉൾപ്പെടെയുള്ള തീരുമാനങ്ങൾക്കെതിരെ ശാന്തമായി പ്രതിഷേധിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പത്മ ചൂണ്ടികാട്ടി. നാല് വയസ്സിൽ ഞാൻ അമേരിക്കയിൽ എത്തിയതാണ്. ഇവിടെ നിലനിൽക്കുന്ന വിശ്വാസാചാരങ്ങളേയും, മൂല്യങ്ങളേയും ഞാൻ വിലമതിക്കുന്നു. ഇപ്പോൾ ഇതിനെതിരെ ട്രംമ്പ് സ്വീകരിച്ചിരിക്കുന്ന നടപടികൾ തെറ്റിധാരണജനകമാണ് എന്നെപ്പോലെ നിങ്ങളും ഇത് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. പത്മയുടെ കത്തിൽ ചൂണ്ടികാണിക്കുന്നു.'തിരഞ്ഞെടുപ്പിനുമുമ്പേ, ട്രംമ്പിന് തടയി
വാഷിങ്ടൺ: ട്രമ്പ് അധികാരത്തിലേറി നൂറ് ദിവസം പൂർത്തിയാക്കുന്ന ദിവസം ട്രമ്പ് പിന്തുടരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങൾക്കും, മുസ്ലിം ബാൻ, സംസാര സ്വാന്ത്ര നിയന്ത്രണം തുടങ്ങി ജന വിരുദ്ധ നിലപാടുകൾക്കുമെതിരെ പ്രതിഷേധിക്കാൻ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരിയും, മോഡലുമായ പത്മ ലക്ഷ്മി ആഹ്വാനം ചെയ്തു.
അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനുമായി സഹകരിച്ച് 100,000 ഒപ്പുകൾ ശേഖരിക്കുന്നതിനുള്ള അഭ്യർത്ഥ്യന പത്മ ഇമെയിലിലൂടെ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ട്രംമ്പിന്റെ ഡിപോർട്ടേഷൻ ഉൾപ്പെടെയുള്ള തീരുമാനങ്ങൾക്കെതിരെ ശാന്തമായി പ്രതിഷേധിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പത്മ ചൂണ്ടികാട്ടി.
നാല് വയസ്സിൽ ഞാൻ അമേരിക്കയിൽ എത്തിയതാണ്. ഇവിടെ നിലനിൽക്കുന്ന വിശ്വാസാചാരങ്ങളേയും, മൂല്യങ്ങളേയും ഞാൻ വിലമതിക്കുന്നു. ഇപ്പോൾ ഇതിനെതിരെ ട്രംമ്പ് സ്വീകരിച്ചിരിക്കുന്ന നടപടികൾ തെറ്റിധാരണജനകമാണ് എന്നെപ്പോലെ നിങ്ങളും ഇത് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു.
പത്മയുടെ കത്തിൽ ചൂണ്ടികാണിക്കുന്നു.'തിരഞ്ഞെടുപ്പിനുമുമ്പേ, ട്രംമ്പിന് തടയിടാൻ ശ്രമിച്ചിരുന്നുവെങ്കിലും അതിനായില്ല. ഇപ്പോൾ സമയം അതിക്രമിക്കുന്നു എന്ന തോന്നലാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എന്നെ എത്തിച്ചത് പത്മ പറഞ്ഞു.
ഇന്ത്യൻ സുന്ദരിയുടെ നീക്കം എത്രകണ്ട് ഫലവത്താകുമെന്ന് കാത്തിരുന്ന കാണേണ്ടിവരും. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംമ്പ് നൽകിയിരുന്ന വാഗ്്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റുന്നതിനുള്ള ശക്തമായ നടപടികളാണ് ട്രംമ്പ് സ്വീകരിക്കുന്നത്.