തിരുവനന്തപുരം: നാട്ടുകാരെ നന്നാക്കാനിറങ്ങിയിരിക്കുന്ന എഴുത്തുകാരൻ കമൽ സി. ചവറ വീടുനോക്കില്ലെന്ന ആരോപണവുമായി ഭാര്യ പത്മ രംഗത്ത്. തന്നെയും ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് കമൽസി സമൂഹത്തിലെ അനീതിയെ പറ്റിയെ സംസാരിക്കുന്നതെന്നും പത്മ പറയുന്നു.

ഒന്നരമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും സംരക്ഷിക്കാൻ കഴിയാത്ത കമൽസി, മറ്റുള്ളവർക്ക് വേണ്ടി സംരക്ഷണം തീർക്കുന്നത് സ്നേഹം കൊണ്ടല്ലെന്നും മറിച്ച്, ഇടതുപക്ഷത്തോടുള്ള വിരോധം കൊണ്ടാണെന്നും സോഷ്യൽമീഡിയയിൽ വിമർശനമുയരുന്നു.

പത്മയുടെ ഫേസ്‌ബുക് പോസ്റ്റ്:
ഒന്നര മാസമായ കുഞ്ഞിനെ കൊണ്ട് ഞാൻ ഒറ്റയ്ക്ക് കോഴിക്കോട്, നീയും പിന്നെ നിന്റെ- ആഘോഷിക്ക്.... സഹജീവിയോട് ഇനിയെങ്കിലും മര്യാദ കാണിക്കാൻ പറ്റാത്ത ഇവനൊക്കെ സമൂഹത്തിലെ അനീതിയെ പറ്റി ഘോരം ഘോരം സംസാരിക്കുന്നു.. നിന്റെയൊക്കെ കോപ്പിലെ നീതി.. ത്ഫൂ...

ഹസൻ പാറയ്ക്കൽ എന്ന സുഹൃത്തുനു നല്കിയ മറുപടി:
കുഞ്ഞ് ജനിച്ച് നാലാമത്തെ ദിവസം മുതൽ നാളിതുവരെയം ഒരു നല്ല ചങ്ങാതിയെ പോലെ അവന്റെ കൂടെ ഉണ്ടായിരുന്നു. എന്റെ മാനസിക ആരോഗ്യപ്രശ്നങ്ങളെ മാറ്റി നിർത്തി അവന്റെ മാനസിക-ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഒപ്പം നിലകൊണ്ടു.. എന്നിട്ട് എനിക്ക് കിട്ടിയതോ ഇതൊക്കെ തന്നെ... ഇനിയെങ്കിലും ഞാൻ ശബ്ദിച്ചില്ലെങ്കിൽ പറ്റില്ല.... എനിക്കും നീതി കിട്ടുമോ എന്നറിയേണ്ടേ....

പ്രതികരണം ചർച്ചയായതോടെ പത്മ ആദ്യപോസ്റ്റ് പിൻവലിക്കുകയും ചെയ്തു. തുടർന്നുള്ള പ്രതികരണം ഇങ്ങനെ:

ഞാനും കമലും തമ്മിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ തന്നെ അത് പരിഹരിക്കാൻ ഞങ്ങളും ഞങ്ങളുടെ സുഹൃത്തുകളും ഉണ്ട്... എന്റെ പോസ്റ്റ് ഒരു ബോണസായി കരുതി കയറി നിരങ്ങാൻ വരണ്ട മാന്യന്മാരേ.... നിങ്ങളുടെ സഹായം ആവിശ്യമുണ്ടെങ്കിൽ അപ്പോൾ അറിയിക്കാം.... ഇപ്പോ എല്ലാ മാരും വണ്ടി വിട്ടോ....

എനിക്ക് എന്റെതായ സ്വാതന്ത്യമുള്ളതുകൊണ്ടാണ് അങ്ങനെ ഒരു പോസ്റ്റ് ഇട്ടത്.... എന്റെ സ്വാതന്ത്ര്യത്തിൽ കമൽ കൈ കടത്തിയിട്ടില്ല.... അവന്റെ സ്വാതന്ത്ര്യത്തിൽ ഞാനും.... ഞങ്ങൾ കലഹിക്കാറുണ്ട്..... കലഹിച്ച് കൊണ്ട് സ്നേഹിക്കാറുമുണ്ട്.... അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും ഒന്നിച്ചു ജീവിക്കുന്നത്.... എന്റെ പോസ്റ്റ് എടുത്ത് ചർച്ച ചെയ്യുന്നവരെല്ലാം എല്ലാവരോടും നീതി കാണിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യുന്നത് നല്ലതായിരിക്കും....