- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവരോടെന്നും ഇല്ലാത്ത കർഷകസ്‌നേഹം തൃശ്ശൂരിൽ....; 'അർഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം'; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പരിഹസിച്ച് പത്മജ വേണുഗോപാൽ
തൃശൂർ: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിയെ പരിഹസിച്ച് കോൺഗ്രസ് നോതാവ് പത്മജാ വേണുഗോപാൽ. അർഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങി എടുക്കുന്നതിനെ എന്ത് പറയണമെന്ന് പത്മജ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
കുട്ടനാട്ടിലെ കർഷകരുടെ പ്രതിസന്ധി ഉയർത്തിക്കാണിച്ചതിനെതിരെയാണ് പത്മജ രംഗത്തെത്തിയത്. ദേശീയതലത്തിൽ കർഷക പ്രക്ഷോഭം ആളിപ്പടരുമ്പോൾ അവിടെ പ്രതികരിക്കാത്തവരാണ് കർഷകസ്‌നേഹം തൃശ്ശൂരിൽ വന്ന് വിളിച്ചു പറയുന്നത്. ഉദ്ദേശം ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാമെന്നും പത്മജ പറയുന്നു. സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തിയ സിനിമയിലെ മുഖചിത്രം പങ്കുവച്ചാണ് പത്മജയുടെ പ്രതികരണം.
'കുറെ കർഷകർ സമരം തുടങ്ങിയിട്ട് മാസങ്ങളായി, അവരോടെന്നും ഇല്ലാത്ത കർഷകസ്‌നേഹം തൃശ്ശൂരിൽ വന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശം ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. എംപിക്ക് പൊലീസ് സ്റ്റാന്റിങ് ഓർഡർ പ്രകാരം സല്യൂട്ട് ഇല്ല. അർഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം. ' പത്മജ പ്രതികരിച്ചു.
കുട്ടനാട്ടിലെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളെകുറിച്ച് കഴിഞ്ഞ ദിവസം സുരേഷ് ഗോപി സൂചിപ്പിച്ചിരുന്നു. കൃഷിയിടത്തിലേക്ക് ഓരുവെള്ളം കയറി പതിനായിരക്കണക്കിന് ഹെക്ടർ നെല്ലാണ് കർഷകർ കത്തിച്ചു കളഞ്ഞതെന്നും എംപി എന്ന നിലയിൽ അവർക്ക് എത്തിച്ചുനൽകിയ സഹായങ്ങളൊന്നും ആരും പ്രചരിപ്പിച്ചിട്ടില്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതെല്ലാം തള്ളാണെന്ന് പറഞ്ഞു നടക്കുന്നവരുടെ വായിലേക്ക് തെളിവുകൾ തള്ളികൊടുക്കാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അതിനെതിരെയാണ് പത്മജ രംഗത്തെത്തിയത്.
സുരേഷ് ഗോപി പറഞ്ഞത്-
എല്ലാം ചെയ്യാം, എല്ലാം ചെയ്യാൻ പണവുമുണ്ട്, ചെയ്യാൻ സമ്മതിക്കണ്ടേ, കുട്ടനാട്ടിൽ ഓരു വെള്ളം കയറി കർഷകർ പതിനായിരക്കണക്കിന് ഹെക്ടർ നെല്ലാണ് കത്തിച്ചു കളഞ്ഞതെന്നും എം പി എന്ന നിലക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട് അത് നിങ്ങളാരും പ്രചരിച്ചിപ്പിച്ചിട്ടില്ല. ഇപ്പോൾ ചില പന്നമ്മാര് തള്ളാണെന്ന് പറഞ്ഞു നടക്കുന്നുണ്ടാവും എന്നാൽ അതിനെല്ലാം രേഖകളും തെളിവുകളുമുണ്ട് വന്നാൽഅവരുടെ വായിലേക്ക് തള്ളിക്കൊടുക്കാം'.
ന്യൂസ് ഡെസ്ക്